Headlines

കോട്ടയം ജില്ലാ കലക്ടറുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

കോട്ടയം: കലക്ടറേറ്റിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്ന ജില്ലാ കലക്ടര്‍ എം അഞ്ജന ഉള്‍പ്പെടെ 14 പേരുടെയും ആന്‍റിജന്‍ പരിശോധനാ ഫലം നെഗറ്റീവ്. ജീവനക്കാരന്‍ അവസാനമായി ഓഫീസില്‍ വന്ന ദിവസത്തിനു ശേഷം ഒരാഴ്ച്ച പിന്നിട്ട സാഹചര്യത്തിലാണ് കലക്ടറും എഡിഎം അനില്‍ ഉമ്മനും മറ്റ് ഉദ്യോഗസ്ഥരും ഇന്ന് പരിശോധനയ്ക്ക് വിധേയരായത്.

Read More

സംസ്ഥാനത്ത് പുതുതായി 34 ഹോട്ട് സ്‌പോട്ടുകൾ; ആറ് പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും), വക്കം (എല്ലാ വാര്‍ഡുകളും), കടയ്ക്കാവൂര്‍ (എല്ലാ വാര്‍ഡുകളും), കഠിനംകുളം (എല്ലാ വാര്‍ഡുകളും), കോട്ടുകാല്‍ (എല്ലാ വാര്‍ഡുകളും), കരിംകുളം (എല്ലാ വാര്‍ഡുകളും), വര്‍ക്കല മുന്‍സിപ്പാലിറ്റി (എല്ലാ കോസ്റ്റല്‍ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (7), വല്ലച്ചിറ (14), ചേര്‍പ്പ് (17, 18), ശ്രീനാരായണ പുരം (9, 12, 13), വെങ്കിടങ്ങ് (3,…

Read More

ഉയരുന്ന ആശങ്ക ;1103 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്ക്‌

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ 77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയിൽ 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍…

Read More

വിവാഹ വാഗ്ദാനം നൽകി പീഡനം; ടിക് ടോക് താരം ഷാനവാസ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ടിക് ടോക് താരം പിടിയില്‍ . കൊല്ലം സ്വദേശി ഷാനവാസിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി സ്വദേശിയായ 23 കാരിയാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. മലപ്പുറം സ്വദേശിനിയായ യുവതി കളമശേരി പൊലീസിനും കൊച്ചി ഡിസിപി ജി. പൂങ്കുഴലിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് വെള്ളിയാഴ്ച്ച രാത്രി ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Read More

അവയവമാറ്റിവെക്കല്‍ സര്‍ജറിയില്‍ പുതിയ ചരിത്രം: ദക്ഷിണേന്ത്യയിലെ ആദ്യ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

കോഴിക്കോട്: അവയവദാനത്തിന്റെ ചരിത്രത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് വിജയകരമായി നടന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ശസ്ത്രക്രിയ വിജയകരമായി പര്യവസാനിച്ച വിവരം അറിയിക്കുവാനായി ചേര്‍ന്ന യോഗത്തില്‍ ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി പങ്കെടുത്തു. കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അഭിമാനാര്‍ഹമായ നേട്ടമാണ് ഇതെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. ആറ് മാസത്തോളം നീണ്ടുനിന്ന സുദീര്‍ഘമായ…

Read More

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി; ഒന്ന് ആലുവയിലും മറ്റൊന്ന് വയനാടും

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. ആലുവ നാലാം മൈലിലും വയനാട് ബത്തേരിയിലുമാണ് മരണങ്ങൾ സംഭവിച്ചത്. ആലുവ നാലാം മൈൽ സ്വദേശി ചെല്ലപ്പൻ(72), തലശ്ശേരി സ്വദേശി ലൈല(62) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ചെല്ലപ്പനെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നുച്ചയോടെ മരണം സംഭവിച്ചു. തുടർന്ന് നടന്ന ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല ബംഗളൂരുവിൽ നിന്ന് ന്യൂമോണിയ ബാധിച്ച ലൈലയെ ഐസിയു ആംബുലൻസിൽ നാട്ടിലേക്ക് എത്തിക്കുന്നതിനിടെ ബത്തേരിയിൽ വെച്ചാണ് മരണം…

Read More

കോഴിക്കോട് നിയന്ത്രണം ശക്തമാക്കും

കോഴിക്കോട് കോവിഡ് വ്യാപന സാധ്യത കൂടിയ മേഖലകളിൽ നിരീക്ഷണത്തിനും നിയന്ത്രണത്തിനും ക്വിക്ക് റെസ്പോൺസ് ടീമിനെ നിയോഗിക്കും. സമ്പര്‍ക്ക വ്യാപനം കൂടുന്ന പശ്ചാതലത്തില്‍ കലക്ട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്‍റയിനില്‍ പ്രവേശിച്ചു. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സക്കെത്തിയ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ബീച്ച് ആശുപത്രി കോവിഡ് സ്പെഷ്യൽ ആശുപത്രിയാക്കും. സി കാറ്റ​ഗറിയിലുള്ള രോ​ഗികളെ മാത്രമേ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുള്ളു. ഞായറാഴ്ച്ചകളിലെ സമ്പൂർണ ലോക്ക്ഡൗൺ തുടരും. രണ്ട് രോ​ഗികൾക്ക്…

Read More

കൊല്ലത്ത് ക്വാറന്‍റൈനിലായിരിക്കുമ്പോള്‍ മുങ്ങിയ സബ് കലക്ടറെ തിരിച്ചെടുത്തു

കൊല്ലത്ത് ക്വാറന്‍റൈനില്‍ നിന്ന് മുങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തു. അനുപം മിശ്ര ഐ.എ.എസിനെയാണ് ആലപ്പുഴ സബ്കലക്ടറായി തിരിച്ചെടുത്തത്. സംഭവത്തില്‍ സസ്പെന്‍ഷനിലായ ഗണ്‍മാന്‍ സജീവിനെ ഇതുവരെ സര്‍വീസില്‍ തിരിച്ചെടുത്തിട്ടില്ല. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് അനുപം മിശ്ര ഐഎഎസിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥന്‍ യുവാവാണെന്നും ആദ്യത്തെ തെറ്റാണെന്നതും പരിഗണിച്ചാണ് തിരിച്ചെടുക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. വാക്കാലുള്ള താക്കീത് നല്‍കിയതായും ഉത്തരവിലുണ്ട്. ആലപ്പുഴ സബ് കലക്ടറായാണ് തിരിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കലക്ടര്‍ അനുപം…

Read More

വടകര എംപി കെ മുരളീധരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

വടകര എംപി കെ മുരളീധരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. വടകരയിൽ നടന്ന വിവാഹ പാർട്ടിയിൽ മുരളീധരൻ പങ്കെടുത്തിരുന്നു. ഈ വിവാഹ ചടങ്ങിൽ സംബന്ധിച്ച നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കെ മുരളീധരനോട് ക്വാറന്റൈനിൽ പോകാനും പരിശോധനക്ക് വിധേയമാകാനും ജില്ലാ കലക്ടർ നിർദേശിച്ചത്. ഇന്നാണ് പരിശോധനാ ഫലം വന്നത്. നെഗറ്റീവാണെന്ന് കെ മുരളീധരൻ ഫേസ്ബുക്ക് വഴി അറിയിച്ചു. തലശ്ശേരി ഗവ. ആശുപത്രി സൂപ്രണ്ട് പീയുഷ് നമ്പൂതിരിപ്പാടിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. നുണപ്രചാരണങ്ങൾക്കെതിരെ ഒപ്പം നിന്നവർക്ക് ഹൃദയം…

Read More

കൊവിഡ്: കാസർകോട് ജില്ലയിൽ അഞ്ചിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം രൂക്ഷമാകുകയും സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ കാസർകോട് ജില്ലയിലെ അഞ്ചിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹോസ്ദുർഗ്, നീലേശ്വരം പോലീസ് സ്‌റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. 2020 ജൂലൈ 25 രാത്രി 12 മണി മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വരിക. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വലിയ വീഴ്ച വരുത്തുന്നതിനാലാണ് നിരോധനാജ്ഞഏർപ്പെടുത്തുന്നതെന്ന് ജില്ലാ കലക്ടർ ഡി സജിത് ബാബു അറിയിച്ചു കാസർകോട് കൊവിഡ് ബാധിച്ച് ഇന്ന് ഒരാൾ കൂടി മരിച്ചിരുന്നു. പടന്നക്കാട് സ്വദേശി…

Read More