ഒന്നര വയസുകാരന്റെ കൊലപാതകം: അമ്മ ശരണ്യക്ക് ജാമ്യം നിഷേധിച്ചു
നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു. പിഞ്ചു കുഞ്ഞിനെ കൊന്ന കേസിലെ പ്രതി ശരണ്യയ്ക്കാണ് ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്. കണ്ണൂർ സിറ്റിക്കടുത്ത തയ്യിലില്‍ ഒന്നര വയസ്സുകാരനായ വിയാനെന്ന സ്വന്തം മകനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മ ശരണ്യയ്ക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. ശനിയാഴ്ച്ച രാവിലെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് യുവതിയുടെ ജാമ്യാപേക്ഷ തള്ളിയത്. റിമാന്റ് തടവുകാരിയായി കണ്ണൂര്‍ വനിതാ ജയിലില്‍ കഴിയുന്ന ശരണ്യ അഭിഭാഷകന്‍ മുഖേന നല്‍കിയ…