Headlines

കോവിഡ് നിയന്ത്രണങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രങ്ങള്‍ സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും. കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്കൊപ്പം മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ധനബില്‍ പാസാക്കാനുള്ള കാലാവധി നീട്ടാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ യോഗം പരിഗണിക്കും. ചരിത്രത്തിലാദ്യമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രിസഭയോഗം ചേരുന്നത്. സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാണെങ്കിലും തത്കാലത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ വേണ്ടെന്ന ധാരണയാണ് സര്‍ക്കാര്‍ തലത്തിലുള്ളത്. എന്നാല്‍ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുമ്പോള്‍ നിലവുള്ളതിനെക്കാള്‍ നിയന്ത്രണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന…

Read More

സ്വര്‍ണക്കടത്ത്: സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു

സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷില്‍ നിന്നും 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. തിരുവനന്തപുരത്തെ എസ് ബി ഐ ലോക്കറില്‍ നിന്നാണ് സ്ഥിരനിക്ഷേപമായി സൂക്ഷിച്ച തുക കണ്ടെത്തിയത്. സ്വപ്‌നയുടെ ലോക്കറുകളില്‍ നിന്നായി നേരത്തെ 1.05 കോടി രൂപയും ഒരു കിലോയോളം സ്വര്‍ണവും കണ്ടെത്തിയിരുന്നു സ്വപ്‌നയുടെ പേരിലുള്ള എഫ് ഡി അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് കസ്റ്റംസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വപ്‌ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കര്‍ കഴിഞ്ഞ തവണ ചോദ്യം…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. രോഗം സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ഇടുക്കി സ്വദേശിയാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മമ്മട്ടിക്കാനം ചന്ദനപുരയിടത്തിൽ സിവി വിജയൻ(61) മരിച്ചത്. അർബുദ രോഗബാധിതനായിരുന്നു വിജയൻ. കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read More

ശിവശങ്കറിനെ എൻ ഐ എ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; സർക്കാരിനും നിർണായകം

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ ഹാജാരാകനാണ് ശിവശങ്കറിന് നൽകിയ നിർദേശം. ശിവശങ്കർ പുലർച്ചെ നാലരയോടെ പൂജപ്പുരയിലെ വീട്ടിൽ നിന്നും പുറപ്പെട്ടു. രാവിലെ പത്തരയോടെ അദ്ദേഹം ചോദ്യം ചെയ്യലിനായി ഹാജരാകും ഇന്നത്തെ ദിവസം സംസ്ഥാന സർക്കാരിനും നിർണായകമാണ്. ശിവശങ്കർ അറസ്റ്റിലായാൽ സംസ്ഥാന രാഷ്ട്രീയം വീണ്ടും കലുഷിതമാകും. മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ഒരു ഉന്നതോദ്യോഗസ്ഥൻ തുടർച്ചയായി ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുന്നത്…

Read More

കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മരിച്ചത് 8 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഓമശ്ശേരി മെലാനികുന്ന് മുഹമ്മദ്(62) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ കെഎംസിടി മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പ്രമേഹം, രക്തസമ്മർദം ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് ഇയാൾ ചികിത്സയിലായിരുന്നു. വൃക്കകളുടെ പ്രവർത്തനം പൂർണമായും നിലച്ചതിനെ തുടർന്നാണ് ഇയാളെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. നേരത്തെ ആലപ്പുഴയിൽ രണ്ട് മരണം കൂടി സ്ഥിരീകരിച്ചിരുന്നു. കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി…

Read More

സമ്പർക്കം വഴി ഇന്ന് 733 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് സമ്പർക്കം വഴിയുള്ള രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് സ്ഥിരീകരിച്ച 927 കേസുകളിൽ 733 എണ്ണവും സമ്പർക്ക രോഗികളാണ്. ഇതിൽ 67 പേരുടെ ഉറവിടം വ്യക്തമല്ല തിരുവനന്തപുരം ജില്ലയിലെ 175 കേസുകളിൽ 164 എണ്ണവും സമ്പർക്കത്തിലൂടെയാണ്. കാസർകോട് ജില്ലയിലെ 107 കേസിൽ 105 എണ്ണവും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. കൊല്ലം ജില്ലയിലെ 59 പേർക്കും, എറണാകുളം ജില്ലയിലെ 57 പേർക്കും, പത്തനംതിട്ട ജില്ലയിലെ 53 പേർക്കും, കോഴിക്കോട് ജില്ലയിലെ 48 പേർക്കും, കോട്ടയം ജില്ലയിലെ 45 പേർക്കും, മലപ്പുറം…

Read More

വയനാട് തൃശ്ശിലേരി ബിരുദ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ : ബിരുദ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശിലേരി ആനപ്പാറ കിഴക്കേ പുരക്കൽ സുരേഷ് ബാബുവിൻ്റെയും അജിതയുടെയും മകനും, പുൽപ്പള്ളി ശ്രീ നാരായണ കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുമായ സുജിത്ത് (20) ആണ് ആത്മഹത്യ ചെയ്തത്. സൂരജ്, അനുപ്രിയ എന്നിവരാണ് സഹോദരങ്ങൾ. മരണകാരണം വ്യക്തമല്ല.

Read More

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം നാട്ടുകാർ തടഞ്ഞു; ശ്മശാനത്തിലേക്കുള്ള വഴി അടച്ചു

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം നാട്ടുകാർ തടഞ്ഞു. ചുങ്കം സ്വദേശി ഔസേഫ് ജോർജിന്റെ സംസ്‌കാരമാണ് നാട്ടുകാർ തടഞ്ഞത്. മുട്ടമ്പലം ശ്മാശാനത്തിലേക്കുള്ള വഴി നാട്ടുകാർ അടച്ചു. ഇവർ റോഡിൽ ഇരുന്ന് പ്രതിഷേധിക്കുകയാണ്. ശ്മശാനത്തിൽ സംസ്‌കരിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ വാദം പോലീസ് സ്ഥലത്ത് എത്തി ശ്മശാനത്തിലേക്കുള്ള വഴി തുറന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സുരക്ഷിതമായി മാത്രമേ സംസ്‌കാരം നടത്തൂവെന്ന് ജില്ലാ കലക്ടർ പറഞ്ഞു. സുരക്ഷാ സംവിധാനമില്ലാത്തതിനാലാണ് പള്ളിയിൽ സംസ്‌കരിക്കാത്തത്. ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമെന്നും കലക്ടർ അറിയിച്ചു.

Read More

സംസ്ഥാനത്ത് പുതുതായി 29 ഹോട്ട് സ്‌പോട്ടുകൾ; 15 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി 29 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (കണ്ടൈന്‍മെന്റ് സോണ്‍: 4, 12), കാട്ടാക്കട, (16), വെങ്ങാനൂര്‍ (9), കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി (എല്ലാ വാര്‍ഡുകളും), രാമനാട്ടുകര മുന്‍സിപ്പാലിറ്റി (14), ഉണ്ണികുളം (1, 14, 23), കായക്കോടി (7), തിക്കോടി (7), പയ്യോളി മുന്‍സിപ്പാലിറ്റി (31), തൃശൂര്‍ ജില്ലയിലെ വലപ്പാട് (13), എടത്തുരത്തി (9), കൈപ്പമംഗലം (12), മാള (7, 8, 9, 10, 11, 14, 15, 17, 20), കടപ്പുറം (6,…

Read More

ഇന്ന് 927 പേർക്ക് കൊവിഡ്, 733 പേർക്ക് സമ്പർക്കത്തിലൂടെ; 689 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, തൃശൂര്‍…

Read More