Headlines

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണില്ല; പ്രായോഗികമല്ലന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കില്ല. സമ്പൂർണ ലോക് ഡൗണ്‍ പ്രായോഗികമല്ലെന്നാണ്‌ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Read More

വയനാട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് കൊവിഡ്; ഈ ചടങ്ങില്‍ പങ്കെടുത്തവര്‍ വിവാഹചടങ്ങിലും പങ്കെടുത്തു

വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 40 പേര്‍ക്ക് കൂടി പനി ലക്ഷണങ്ങള്‍ കണ്ടതോടെ പ്രദേശത്ത് കൂടുതല്‍ ആന്റിജന്‍ പരിശോധനകള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഈ മാസം 19ന് നടന്ന മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പനി ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്തെ എട്ടുപേരില്‍ പരിശോധന നടത്തിയപ്പോഴാണ് ഏഴുപേര്‍ക്കും വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്.

Read More

എം ശിവശങ്കർ എൻ ഐ എ ഓഫീസിലെത്തി; ചോദ്യം ചെയ്യൽ ഉടനാരംഭിക്കും

സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ കൊച്ചിയിലെ എൻ ഐ എ ഓഫീസിലെത്തി. ഇന്ന് പുലർച്ചെ പൂജപ്പുരയിലെ വീട്ടിൽ നിന്നുമാണ് ശിവശങ്കർ കൊച്ചിയിലേക്ക് പുറപ്പെട്ടത്. പത്തരയോടെ ഹാജാരാകാനാണ് അദ്ദേഹത്തിന് നിർദേശം നൽകിയിരുന്നത്. ഇത് രണ്ടാം തവണയാണ് ശിവശങ്കറിനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞാഴ്ച അദ്ദേഹത്തെ തിരുവനന്തപുരത്തെ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. മൊഴിയിൽ വ്യക്തതക്കുറവ് കണ്ടതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമായേക്കാവുന്നതാണ് ശിവശങ്കറിന്റെ…

Read More

കരിപ്പൂർ വിമാനത്താവളത്തിൽ 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണക്കടത്ത് വേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 60 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സൗദിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നും ദോഹയിൽ നിന്നെത്തിയ കോഴിക്കോട് കട്ടിപ്പാറ സ്വദേശിയിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ്, കോഴിക്കോട് സ്വദേശി അബ്ദുൽ ജബ്ബാർ എന്നിവരാണ് പിടിയിലായത്. ഡോർ ക്ലോസറിനുള്ളിൽ സിലിണ്ടർ രൂപത്തിലാക്കിയാണ് മുഹമ്മദ് സ്വർണം കടത്തിയത്. 848 ഗ്രാം സ്വർണം ഇയാളിൽ നിന്ന് പിടികൂടി ദോഹയിൽ നിന്നെത്തിയ അബ്ദുൽ ജബ്ബാറിൽ നിന്ന് 449 ഗ്രാം…

Read More

കോവിഡ് നിയന്ത്രണങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രങ്ങള്‍ സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും. കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്കൊപ്പം മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ധനബില്‍ പാസാക്കാനുള്ള കാലാവധി നീട്ടാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ യോഗം പരിഗണിക്കും. ചരിത്രത്തിലാദ്യമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രിസഭയോഗം ചേരുന്നത്. സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാണെങ്കിലും തത്കാലത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ വേണ്ടെന്ന ധാരണയാണ് സര്‍ക്കാര്‍ തലത്തിലുള്ളത്. എന്നാല്‍ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുമ്പോള്‍ നിലവുള്ളതിനെക്കാള്‍ നിയന്ത്രണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന…

Read More

സ്വര്‍ണക്കടത്ത്: സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു

സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷില്‍ നിന്നും 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. തിരുവനന്തപുരത്തെ എസ് ബി ഐ ലോക്കറില്‍ നിന്നാണ് സ്ഥിരനിക്ഷേപമായി സൂക്ഷിച്ച തുക കണ്ടെത്തിയത്. സ്വപ്‌നയുടെ ലോക്കറുകളില്‍ നിന്നായി നേരത്തെ 1.05 കോടി രൂപയും ഒരു കിലോയോളം സ്വര്‍ണവും കണ്ടെത്തിയിരുന്നു സ്വപ്‌നയുടെ പേരിലുള്ള എഫ് ഡി അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് കസ്റ്റംസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വപ്‌ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കര്‍ കഴിഞ്ഞ തവണ ചോദ്യം…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. രോഗം സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ഇടുക്കി സ്വദേശിയാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മമ്മട്ടിക്കാനം ചന്ദനപുരയിടത്തിൽ സിവി വിജയൻ(61) മരിച്ചത്. അർബുദ രോഗബാധിതനായിരുന്നു വിജയൻ. കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read More

ശിവശങ്കറിനെ എൻ ഐ എ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; സർക്കാരിനും നിർണായകം

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ ഹാജാരാകനാണ് ശിവശങ്കറിന് നൽകിയ നിർദേശം. ശിവശങ്കർ പുലർച്ചെ നാലരയോടെ പൂജപ്പുരയിലെ വീട്ടിൽ നിന്നും പുറപ്പെട്ടു. രാവിലെ പത്തരയോടെ അദ്ദേഹം ചോദ്യം ചെയ്യലിനായി ഹാജരാകും ഇന്നത്തെ ദിവസം സംസ്ഥാന സർക്കാരിനും നിർണായകമാണ്. ശിവശങ്കർ അറസ്റ്റിലായാൽ സംസ്ഥാന രാഷ്ട്രീയം വീണ്ടും കലുഷിതമാകും. മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ഒരു ഉന്നതോദ്യോഗസ്ഥൻ തുടർച്ചയായി ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുന്നത്…

Read More

കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മരിച്ചത് 8 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഓമശ്ശേരി മെലാനികുന്ന് മുഹമ്മദ്(62) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ കെഎംസിടി മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പ്രമേഹം, രക്തസമ്മർദം ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് ഇയാൾ ചികിത്സയിലായിരുന്നു. വൃക്കകളുടെ പ്രവർത്തനം പൂർണമായും നിലച്ചതിനെ തുടർന്നാണ് ഇയാളെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. നേരത്തെ ആലപ്പുഴയിൽ രണ്ട് മരണം കൂടി സ്ഥിരീകരിച്ചിരുന്നു. കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി…

Read More

സമ്പർക്കം വഴി ഇന്ന് 733 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് സമ്പർക്കം വഴിയുള്ള രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് സ്ഥിരീകരിച്ച 927 കേസുകളിൽ 733 എണ്ണവും സമ്പർക്ക രോഗികളാണ്. ഇതിൽ 67 പേരുടെ ഉറവിടം വ്യക്തമല്ല തിരുവനന്തപുരം ജില്ലയിലെ 175 കേസുകളിൽ 164 എണ്ണവും സമ്പർക്കത്തിലൂടെയാണ്. കാസർകോട് ജില്ലയിലെ 107 കേസിൽ 105 എണ്ണവും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. കൊല്ലം ജില്ലയിലെ 59 പേർക്കും, എറണാകുളം ജില്ലയിലെ 57 പേർക്കും, പത്തനംതിട്ട ജില്ലയിലെ 53 പേർക്കും, കോഴിക്കോട് ജില്ലയിലെ 48 പേർക്കും, കോട്ടയം ജില്ലയിലെ 45 പേർക്കും, മലപ്പുറം…

Read More