Headlines

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് എറണാകുളം സ്വദേശി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കുഞ്ഞുവീരാനാണ് ഇന്ന് മരിച്ചത്. 67 വയസ്സായിരുന്നു. ജൂലൈ 8നാണ് കുഞ്ഞുവീരാനെ കളമശ്ശേരി ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു. എറണാകുളത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് ആകെ 40 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

Read More

എന്താണ് സമൂഹവ്യാപനം? കേരളത്തിലെ സാഹചര്യം വെല്ലുവിളി ഉയര്‍ത്തുന്നതാണോ? അറിഞ്ഞിരിക്കേണ്ടത്!!

കോവിഡ് കാലത്ത് ഏറ്റവുമധികം ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ് എന്താണ് സമൂഹ വ്യാപനത്തിന്റെ ലക്ഷണങ്ങള്‍ എന്ന കാര്യം. കോവിഡ് വ്യാപനം മൂന്ന് തരത്തിലാണ് ഉള്ളത്. മൂന്നാം ഘട്ടത്തിനും അപ്പുറത്തേത്ത് രോഗം പടര്‍ന്നാലാണ് സമൂഹ വ്യാപനം എന്ന് വിളിക്കുന്നത്. സമൂഹ വ്യാപനം ഉണ്ടാവുമ്പോള്‍ രോഗിക്ക് എവിടെ നിന്ന് രോഗബാധയുണ്ടായതെന്ന കണ്ടെത്തല്‍ പ്രയാസമാകും. ഇയാളുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്തുകയും അടഞ്ഞ അധ്യായമാകും. രോഗലക്ഷണങ്ങള്‍ കണ്ടെത്തുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് കോവിഡ് ബാധിച്ചു എന്ന് തിരിച്ചറിയാന്‍ തന്നെ സാധിക്കും. രോഗത്തിന്റെ ഉറവിടം കണ്ടെത്തുക മാത്രമല്ല, സമൂഹത്തിന്റെ പലയിടങ്ങളിലും…

Read More

സംസ്ഥാനത്ത് 20 ഹോട്ട്‌സ്‌പോട്ടുകൾ കൂടി; 6 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് 20 ഹോട്ട്‌സ്‌പോട്ടുകൾ കൂടി. കൊല്ലം ജില്ലയിലെ തൊടിയൂർ (കണ്ടെയ്ൻമെന്റ് സോൺ: എല്ലാ വാർഡുകളും), ശൂരനാട് നോർത്ത് (എല്ലാ വാർഡുകളും), ആലപ്പാട് (എല്ലാ വാർഡുകളും), വിളക്കുടി (എല്ലാ വാർഡുകളും), മയ്യനാട് (എല്ലാ വാർഡുകളും), കരീപ്ര (എല്ലാ വാർഡുകളും), ഉമ്മന്നൂർ (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര (13), ഏറാത്ത് (11, 13, 15), ആറന്മുള (14), എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി (1), നെടുമ്പാശേരി (15), ചിറ്റാറ്റുകര (3), ഇടുക്കി ജില്ലയിലെ വണ്ണപുറം (1, 17), മൂന്നാർ (19),…

Read More

രണ്ട് ‘സുന്ദരി’മാർ, രണ്ട് മുഖ്യമന്ത്രിമാർ! സ്വപ്‌ന സുരേഷും സരിത എസ് നായരും, മാധ്യമങ്ങളിലെ ഇക്കിളിയും

ഒരാൾ സുന്ദരനാണോ സുന്ദരിയാണോ എന്ന് നിശ്ചയിക്കുന്നത് ആ വ്യക്തിയല്ല. നമ്മുടെ ചുറ്റുപാടും നോക്കുകയാണെങ്കിൽ, സമൂഹമാണ് അത് തീരുമാനിക്കുന്നത് എന്ന് പറയാം. സമൂഹത്തിന് അക്കാര്യത്തിൽ ചില മുൻവിധികളും തീർപ്പുകളും ഒക്കെയുണ്ട്- ഒരുപക്ഷേ, ഏറ്റവും മനുഷ്യവിരുദ്ധമായ രീതിയിൽ തന്നെ. അങ്ങനെയാണ് നമ്മുടെ വാർത്തകളിൽ പോലും സൗന്ദര്യം ഒരു നിർണായക ഘടകമാകുന്നത്. തിരുവനന്തപുരം സ്വർണക്കടത്ത് കേസ് ഒരു ഉദാഹരണം മാത്രമാണ്. പൊതുബോധത്തിന് സുന്ദരിയെന്ന് തോന്നിപ്പിച്ച ഒരു സ്ത്രീയുടെ സാന്നിധ്യമാണ് ആ സംഭവത്തെ ഇത്രമേൽ പൈങ്കിളിവത്കരിച്ചിരിക്കുന്നത്. നയതന്ത്ര ബാഗേജ് മറയാക്കി സ്വർണക്കടത്ത് നടത്തി…

Read More

തിരുവല്ലയിലെ കോൺവെന്റിൽ 29 പേർക്ക് കൊവിഡ്; കാസർകോടും ആശങ്ക വർധിക്കുന്നു

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് 364 പേർക്ക് ഇതിൽ 152 പേരും തിരുവനന്തപുരത്ത് നിന്നുള്ളവരാണ്. തിരുവനന്തപുരത്തെ തീരപ്രദേശത്ത് ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് ലോക്ക് ഡൗൺ ഏർപ്പെടുത്തി കണ്ണൂർ ജില്ലയിൽ സമ്പർക്കം മൂലം 15 പേർക്കാണ് രോഗബാധയുണ്ടായത്. കണ്ണൂരിലെ 18 വാർഡുകൾ പൂർണമായും അടച്ചിട്ടു. കാസർകോട് അതിർത്തിയായ കർണാടകയിലെ ദക്ഷിണ കന്നഡയിൽ രോഗവ്യാപനം ശക്തമാണ്. ഇത് കാസർകോടും രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്ക സൃഷ്ടിക്കുന്നു. തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെന്റിലെ 29 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു….

Read More

സ്വർണക്കടത്ത്: മലപ്പുറത്ത് ഒരാൾ കൂടി അറസ്റ്റിൽ, ഇന്ന് അറസ്റ്റിലായത് മൂന്ന് പേർ

തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം കോഴിച്ചെന സ്വദേശി അബ്ദുവിനെയാണ് കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് മാത്രം മൂന്ന് പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ ജിഫ്‌സൽ, ഷമീം എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേരെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പഴുതുകളടച്ചുള്ള അന്വേഷണമാണ് കസ്റ്റംസും എൻ ഐ എയും നടത്തുന്നത്. ഉന്നതരിലേക്ക് അന്വേഷണം എത്തുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും ഇന്ന് തിരുവനന്തപുരത്ത്…

Read More

തലസ്ഥാനത്തെ തീരപ്രദേശം അടച്ചു; നിയന്ത്രണം മൂന്ന് സോണായി തിരിച്ച്

തിരുവനന്തപുരത്ത് സമ്പർക്ക രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ തീരപ്രദേശത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് മുതൽ പത്ത് ദിവസത്തേക്കാണ് ലോക്ക് ഡൗൺ. തീരപ്രദേശത്തെ മൂന്ന് സോണായി തിരിച്ചാണ് നിയന്ത്രണം ഇടവ, ഒറ്റൂർ, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം പഞ്ചായത്ത്, വർക്കല മുൻസിപ്പാലിറ്റി എന്നിവ ആദ്യ സോണിൽ ഉൾപ്പെടുന്നു. ചിറയിൻകീഴ്, കഠിനംകുളം, കോർപറേഷനിലെ തീരപ്രദേശം എന്നിവ രണ്ടാം സോണിൽ ഉൾപ്പെടുന്നു. കോട്ടുക്കാൽ, കരിങ്കുളം, പൂവാർ, കുളത്തൂർ പഞ്ചായത്തിലെ തീരപ്രദേശം സോൺ മൂന്നാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾ ഈ സോണിൽ മാറ്റിവെക്കും….

Read More

സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് മഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു

സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് പ്രവർത്തനം ആരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്ലാസ്മ ബാങ്ക് ആരംഭിച്ചത്. കൊവിഡിനെ ചെറുക്കുന്ന ആന്റിബോഡി, രോഗം ഭേദമായവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത് കൊവിഡ് രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേർ കൂടി പ്ലാസ്മ ചികിത്സയിലൂടെ രോഗമുക്തി നേടി. ഇവർക്ക് പ്ലാസ്മ നൽകാൻ കൊവിഡ് മുക്തി നേടിയ 22 പേരാണ് ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിയത്. ഇനിയും ഇരുന്നൂറോളം…

Read More

ചികിത്സാസഹായത്തിന്റെ വിഹിതം ആവശ്യപ്പെട്ടുള്ള ഭീഷണി; വിശദമായ അന്വേഷണം നടത്തുമെന്ന് ഐജി

ചികിത്സക്ക് സഹായമായി ലഭിച്ച പൈസയുടെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കണ്ണൂർ സ്വദേശി വർഷയുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതായി ഐജി വിജയ് സാഖ്‌റെ. ഫിറോസ് കുന്നുംപറമ്പിൽ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എല്ലാവരുടെയും പണമിടപാടുകൾ പരിശോധിക്കുമെന്ന് ഐജി അറിയിച്ചു ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വന്നത്. അതുകൊണ്ട് ഹവാല ഇടപാട് സംശയിക്കുന്നില്ല. വിശദമായ പരിശോധന തന്നെ നടത്തും. വർഷയെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും ഐജി വ്യക്തമാക്കി

Read More

തിരുവനന്തപുരത്ത് ഇന്ന് സമ്പർക്കത്തിലൂടെ 152 പേർക്ക് രോഗബാധ; ഇന്ന് മുതൽ തീരപ്രദേശത്ത് ലോക്ക് ഡൗൺ

തലസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും വൻ വർധനവ്. 173 പേർക്കാണ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 152 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ നാല് പേരുടെ ഉറവിടം വ്യക്തമല്ല സമൂഹവ്യാപനം നടന്ന പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പുകൾ 24 മണിക്കൂറും നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. സമ്പർക്കത്തിലൂടെ കൂടുതൽ രോഗികളുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുന്നു. പ്രദേശവാസികൾക്ക് കൂടുതൽ ബോധവത്കരണം നടത്താൻ ആരോഗ്യ പ്രവർത്തകരും…

Read More