ഫോൺ കൈമാറണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; ദിലീപിന് നിർണായക ദിനം
നടൻ ദിലീപിന്റെ കൈവശമുള്ള മൊബൈൽ ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. രാവിലെ പതിനൊന്ന് മണിയോടെ ഹർജി പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ നിർണായക വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ വിവരങ്ങൾ ദിലീപ് മറച്ചുപിടിക്കുന്നുവെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു എന്നാൽ തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉള്ളതിനാൽ ഫോൺ ഹാജരാക്കാനാകില്ലെന്നാണ് ദിലീപ് പറയുന്നത്. നിലപാട് വ്യക്തമാക്കണമെന്ന് ദിലീപിനോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. തന്റെ മുൻഭാര്യ മഞ്ജു വാര്യരുമായും കുടുംബാംഗങ്ങളുമായും…
