Headlines

ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല; വി ഡി സതീശന് മറുപടിയുമായി മന്ത്രി പി രാജീവ്

  ലോകായുക്ത ഓർഡിനൻസ് വിവാദത്തിൽ വി ഡി സതീശന് മറുപടിയുമായി നിയമ മന്ത്രി പി രാജീവ്. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി ഉത്തരവുണ്ടെന്നും മന്ത്രി പറഞ്ഞു. ഗവർണറാണ് നടപടിയെടുക്കേണ്ടതെന്നാണ് കോടതി ഉത്തരവ്. നിയമസഭ ഉടൻ ചേരാത്തതിനാലാണ് ഓർഡിനൻസായത്. മന്ത്രിസഭ വ്യക്തമായി പരിശോധിച്ചെടുത്ത തീരുമാനമാണിത്. വി ഡി സതീശന്റെ നിലപാട് ഭരണഘടനാപരമല്ല. 14, 12 വകുപ്പുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഹൈക്കോടതി വിധികൾ വകുപ്പ് 12നെ മാത്രം പരാമർശിക്കുന്നതല്ല. പ്രതിപക്ഷ നേതാവ് മുഴുവൻ വിധി വായിച്ചിട്ടുണ്ടാകില്ല. ലോകായുക്ത എന്നത്…

Read More

നെയ്യാറ്റിൻകരയിൽ വീട് അടിച്ചുതകർത്ത് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

  നെയ്യാറ്റിൻകര പുലിയൂർശാലയിൽ വീട് അടിച്ചു തകർത്ത് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. പുലിയൂർശാല പൊട്ടൻചിറ വാഴവിളകുഴി വീട്ടിൽ കുമാർ(45)ആണ് മരിച്ചത്. ഭാര്യക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കുമാർ വീട്ടിൽ കലഹമുണ്ടാക്കുക പതിവായിരുന്നു. ഇന്നലെയും മദ്യപിച്ചെത്തി ഇയാൾ ഭാര്യയെയും കുട്ടികളെയും മർദിച്ചു പോലീസ് എത്തി ഭാര്യയെയും കുട്ടികളെയും ബന്ധുവീട്ടിലേക്ക് മാറ്റിയതോടെയാണ് പ്രകോപിതനായ കുമാർ വീട്ടിലെ ജനൽ ചില്ലുകളും ഫർണിച്ചറുകളും അടിച്ചു തകർത്ത ശേഷം പെട്രോൾ ഒഴിച്ച് തീയിട്ടത്. പിന്നാലെ ഇയാൾ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയും ചെയ്തു ഫയർ…

Read More

മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി മാലമോഷണം; കടയ്ക്കാവൂരിൽ അഞ്ചംഗ സംഘം അറസ്റ്റിൽ

  മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന അഞ്ചംഗ സംഘം തിരുവനന്തപുരം കടയ്ക്കാവൂരിൽ പിടിയിൽ. ഒരു യുവതിയും നാല് യുവാക്കളുമാണ് പിടിയിലായത്. പോലീസിനെ ആക്രമിച്ച രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സഹാസികമായാണ് പിടികൂടിയത്. പച്ചിറ ചായപ്പുറത്ത് വീട് ഷമീർ(21), വയയിൽതിട്ട വീട്ടിൽ അബിൻ(21), വക്കം മരുതൻവിളാകം അഖിൽ(20), ചിറയിൻകീഴ് തൊടിയിൽവീട്ടിൽ ഹരീഷ്(19), നിലമേൽ വളയിടം ജെർണിഷ(22) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ കടയ്ക്കാവൂർ അങ്കിളിമുക്കിന് സമീപം 80കാരിയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിലാണ് അറസ്റ്റ് ഷമീറും അബിനുമാണ്…

Read More

ലോകായുക്തയിൽ സർക്കാർ നിയമോപദേശം തേടിയത് ജലീലിന്റെ രാജിക്ക് പിന്നാലെ

ലോകായുക്ത ഭേദഗതി ഓർഡിനൻസ് കൊണ്ടുവരാനായി സർക്കാർ നിയമോപദേശം തേടിയത് മുൻ മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത വിധിക്ക് പിന്നാലെയെന്ന് റിപ്പോർട്ട്. ജലീൽ രാജിവെച്ചതിന് പിന്നാലെ അന്നത്തെ എജി ആയിരുന്ന സുധാകര പ്രസാദാണ് നിയമോപദേശം തേടിയത്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ലോകായുക്ത ആക്ട് സംബന്ധിച്ച കാര്യങ്ങൾ വിശദമായി പരിശോധിക്കുന്നത് അപ്പോഴാണ് ആക്ടിലെ സെക്ഷൻ 14 ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു നിയമോപദേശം. കേരള ലോകായുക്ത സെക്ഷൻ 14 പ്രകാരം ഉത്തരവിറക്കിയാൽ ഒരാൾക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകില്ല. അത് ആർട്ടിക്കിൾ 164ന് മുകളിൽ…

Read More

അട്ടപ്പാടി മധു കൊലക്കേസ്: പുതിയ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

  അട്ടപ്പാടി മധു കൊലപാതക കേസിൽ പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും. മധുവിന്റെ കുടുംബത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്ത് പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചു. മധുവിന്റെ ബന്ധുക്കളോട് മൂന്ന് അഭിഭാഷകരുടെ പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെടും. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. കോടതിക്ക് തന്നെ ഇത് ചോദിക്കേണ്ടി വന്നിരുന്നു. പിന്നാലെ കേസ് മാർച്ച് 26ലേക്ക് മാറ്റിവെക്കുകയും ചെയ്തു. ഇത് വിവാദമായതോടെയാണ് ഡിജിപിയുടെ പ്രതികരണമുണ്ടായിരിക്കുന്നത്. കഴിഞ്ഞ നവംബർ 15ന്…

Read More

ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച്; നാളെ അപേക്ഷ നൽകും

  അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണ സംഘം പറയുന്നു. നാളെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ അനുവദിക്കരുതെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടും പ്രതികളുടെ ഫോൺ ഇന്നുച്ചയ്ക്ക് രണ്ടരക്ക് മുമ്പായി ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ ഫോണുകൾ പ്രതികൾ ഇന്ന് കൈമാറില്ല. ഇവ ശാസ്ത്രീയ പരിശോധനക്കായി അഭിഭാഷകനെ ഏൽപ്പിച്ചെന്നാണ് വിശദീകരണം. ഫോൺ…

Read More

ലോകായുക്ത ഭേദഗതി ഓർഡിനൻസ്: മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമെന്ന് വി ഡി സതീശൻ

  ലോകായുക്ത നിയമഭേദഗതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാരുടെ പ്രതികരണം യുക്തിസഹമല്ല. ആർട്ടിക്കിൾ 164നെ പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചു. ഹൈക്കോടതി വിധിയെ കൂട്ടുപിടിച്ചുള്ള ന്യായീകരണം തെറ്റാണെന്നും വി ഡി സതീശൻ പറഞ്ഞു ഭേദഗതി മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനാണ്. കോടിയേരിയുടെ പ്രതികരണത്തിൽ അത് വ്യക്തമാണ്. കോടതി വിധിയുണ്ടെന്ന വാദം തെറ്റാണെന്നും സതീശൻ പറഞ്ഞു. അതേസമയം ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ നാളെ ഗവർണർ ആരിഫ് മുഹമ്മദ്…

Read More

മുഖ്യമന്ത്രിക്കെതിരെ വിധി വരുമെന്നുറപ്പാണ്; ഇതാണ് ലോകായുക്ത ഭേദഗതിക്ക് നീക്കമെന്ന് ചെന്നിത്തല

  ലോകായുക്ത ഭേദഗതി ഓർഡിനൻസിനെ ന്യായീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രമേശ് ചെന്നിത്തല. സർക്കാർ വീഴുമെന്ന് കോടിയേരി തന്നെ സമ്മതിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ ബിന്ദുവിനും എതിരെയുള്ള ഹർജികളിലെ വിധിയെ ഭയന്നാണ് നിയമഭേദഗതിക്കുള്ള തിരക്കിട്ട നീക്കം. മുഖ്യമന്ത്രിക്കെതിരെ വിധി വരുമെന്നുറപ്പാണ്. അതുഭയന്നാണ് നിയമസഭ കൂടുന്നതിന് പോലും നിൽക്കാതെ ഭേദഗതി ഓർഡിനൻസിന് നീക്കമെന്നും ചെന്നിത്തല പറഞ്ഞു അപ്പീൽ ഇല്ലാത്തതിനാൽ ഇപ്പോഴത്തെ നിയമം അനുസരിച്ച് ലോകായുക്ത തീരുമാനിച്ചാൽ ഒരു സർക്കാരിനെ തന്നെ ഇല്ലാതാക്കാൻ കഴിയുമെന്ന്…

Read More

ധീരജിന്റെ കൊലപാതകം: എസ് പിക്കെതിരെ വിമർശനവുമായി എസ് എഫ് ഐ

  ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്കെതിരെ എസ് എഫ് ഐ. ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എസ് പിയുടെ നിലപാട് പ്രതികൾക്ക് അനുകൂലമായി മാറുന്നുണ്ടോയെന്ന് സംശയിക്കുന്നതായി എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് ശരത് പറഞ്ഞു. കൊലപാതകം നടന്ന് ദിവസങ്ങളായിട്ടും ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് എസ് എഫ് ഐയുടെ വിമർശനത്തിന് പ്രധാന കാരണം. ഇതിൽ ആശങ്കയുണ്ടെന്നും ശരത് വിമർശിച്ചു.

Read More

ദേശീയപതാക തല തിരിച്ചുയർത്തിയ സംഭവം; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

  റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസർകോട് ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം ദൗർഭാഗ്യകരമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. റിഹേഴ്‌സൽ നടത്താതെ പതാക ഉയർത്തിയത് വീഴ്ചയാണ്. ദേശീയ പതാകയോട് അനാദരവ് കാണിച്ചവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു മുൻസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലാണ് പതാക തല തിരിച്ചുയർത്തിയത്. പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. പതാക തല തിരിഞ്ഞത് മാധ്യമപ്രവർത്തകരാണ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി ശരിയായ രീതിയിൽ…

Read More