Headlines

ചൈനയോട് കൂറുള്ളവർ പത്മ പുരസ്‌കാരം ബഹിഷ്‌കരിക്കുന്നതിൽ അത്ഭുതമില്ലെന്ന് കെ സുരേന്ദ്രൻ ​​​​​​​

  ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ പത്മഭൂഷൺ പുരസ്‌കാരം നിരസിച്ചതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നമ്മുടെ നാടിനേക്കാൾ കൂറ് ചൈനയോടുള്ളവർ പത്മ പുരസ്‌കാരങ്ങൾ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു നമ്മുടെ നാടിനേക്കാൾ കൂറ് ചൈനയോടുള്ളവർ പത്മപുരസ്‌കാരങ്ങൾ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ല. ബംഗാളിലെ പല കമ്യൂണിസ്റ്റുനേതാക്കളുടേയും പിതാമഹന്മാർ പലരും ഉജ്ജ്വലരായ ദേശസ്‌നേഹികളായിരുന്നു. ഭട്ടാചാര്യയുടെ കാര്യത്തിൽ പാർട്ടി തീരുമാനമായിരിക്കാം നടപ്പിലായത്.  ഏതായാലും കേരളഭൂഷണും കേരളശ്രീയും വരുന്നുണ്ടല്ലോ. ആദ്യം ബുദ്ധദേവിനു തന്നെ ഇരിക്കട്ടെ….

Read More

ലോകായുക്ത ഓർഡിനൻസ്: മുന്നണിയിൽ മതിയായ ചർച്ച നടന്നില്ല, ബില്ലായി കൊണ്ടുവരാമായിരുന്നുവെന്ന് കാനം

  ലോകായുക്ത ഓർഡിനൻസിൽ ഇടത് മുന്നണിയിലും ഭിന്നത. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ ഓർഡിനൻസിനെതിരെ രംഗത്തുവന്നു. ഓർഡിനൻസ് സംബന്ധിച്ച് മുന്നണിയിൽ മതിയായ ചർച്ച നടന്നില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു ഓർഡിൻസിന് പകരം ബില്ലായി വിഷയം നിയമസഭയിൽ കൊണ്ടുവരാമായിരുന്നുവെന്നും കാനം പറഞ്ഞു. നിയമസഭ ചേരാൻ ഒരു മാത്രം മാത്രമുള്ളപ്പോൾ ഒരു ഓർഡിനൻസ് കൊണ്ടുവന്നത് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടില്ല. ബില്ലായി അവതരിപ്പിച്ചെങ്കിൽ എല്ലാവർക്കും അഭിപ്രായം പറയാമായിരുന്നുവെന്നും കാനം വ്യക്തമാക്കി. അതേസമയം, ഓർഡിനൻസിൽ ഒപ്പുവയ്ക്കരുത് എന്ന് കാട്ടി യുഡിഎഫ്…

Read More

സംസ്ഥാനം കൈവരിച്ച പുരോഗതിക്ക് പരിമിതിയില്ലെന്ന് ഗവർണർ; സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി

  റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. കൊവിഡ് പശ്ചാത്തലത്തിൽ പൊതുജനങ്ങളെ ചടങ്ങിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. രാജ്യവും സംസ്ഥാനവും കൈവരിച്ച പുരോഗതിക്ക് പരിമിതിയില്ലെന്ന് അദ്ദേഹം പറഞ്ഞു റിപബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു ഗവർണർ. ദേശീയ താത്പര്യങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ കേരളത്തിനായി. ദേശീയപാതാ വികസനവും ഗ്യാസ് പൈപ്പ് ലൈനും ഇതിന് ഉദാഹരണമാണ്. നീതി ആയോഗിൽ കേരളം നാലാം തവണയും മുന്നിലായി. സംസ്ഥാനം ധീരമായിട്ടാണ് കൊവിഡ് മൂന്നാം തരംഗത്തെ നേരിടുന്നത്. ഭരണത്തിന്…

Read More

കാസർകോട് മന്ത്രി അഹമ്മദ് ദേവർകോവിൽ പതാക ഉയർത്തിയത് തലകീഴായി

  കാസർകോട് ജില്ലാ ആസ്ഥാനത്ത് നടന്ന റിപബ്ലിക് ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തിയത് തല കീഴായി. മന്ത്രി അഹമ്മദ് ദേവർകോവിലാണ് ദേശീയപതാക തലകീഴായി ഉയർത്തിയത്. തെറ്റായ രീതിയിൽ പതാക ഉയർത്തിയ ശേഷം മന്ത്രിയും ഉന്നതോദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയർത്തിയതിലെ തെറ്റ് വ്യക്തമായത്. തുടർന്ന് പതാക താഴ്ത്തി ശരിയായ രീതിയിൽ വീണ്ടുമുയർത്തി. മന്ത്രിക്ക് പുറമെ എഡിഎം, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ഉന്നതോദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവർക്കാർക്കും വീഴ്ച തുടക്കത്തിലെ കണ്ടെത്താനായില്ല. അവധിയിലായതിനാൽ ജില്ലാ…

Read More

ലോകായുക്ത ഓർഡിനൻസ്: ഗവർണറുടെ നിലപാട് നിർണായകമാകും, ഏറ്റുമുട്ടലൊഴിവാക്കാൻ സർക്കാർ

  ലോകായുക്തയുടെ ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന ഓർഡിനൻസിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതോടെ ഇനി ശ്രദ്ധ മുഴുവൻ ഗവർണറിലേക്ക്. വിഷയത്തിൽ ഗവർണർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കുന്നതോടെ ലോകായുക്തയുടെ ശക്തമായ അധികാരം സർക്കാരിലേക്ക് മാറും. ഓർഡിനൻസിന് അടിയന്തരമായി അംഗീകാരം നൽകേണ്ടെന്ന തീരുമാനാകും ഗവർണർ സ്വീകരിക്കുകയെന്നതാണ് വിവരം. രാജ്ഭവൻ ഉദ്യോഗസ്ഥരോട് ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഗവർണർ തേടിയിട്ടുണ്ട്. അതേസമയം വിഷയത്തിൽ ഗവർണറുമായി ഏറ്റുമുട്ടൽ ഒഴിവാക്കാൻ സർക്കാർ പരമാവധി ശ്രമിക്കും. നിയമമന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം…

Read More

ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഉച്ചയോടെ ഹാജരാക്കണമെന്ന് ക്രൈംബ്രാഞ്ച്

  അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നിർദേശം. ഇന്നുച്ചയ്ക്ക് രണ്ടരക്ക് മുമ്പായി ഫോണുകൾ ഹാജരാക്കണമെന്നാണ് നിർദേശം. ദിലീപ്, സഹോദരൻ അനൂപ്, അപ്പു എന്നീ മൂന്ന് പ്രതികൾക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഉപയോഗിച്ച അഞ്ച് ഫോണുകൾ പെട്ടെന്ന് മാറ്റുകയും പുതിയ ഫോണുകളിൽ സിം കാർഡ് ഇട്ടുവെന്നും കണ്ടെത്തിയിരുന്നു. ഗൂഢാലോചനയുടെ നിർണായക…

Read More

മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ അവസാന ഹിയറിങ് നടത്താനിരിക്കെയാണ് ലോകായുക്ത ഓർഡിനൻസെന്ന് പരാതിക്കാരൻ ശശികുമാർ

  ലോകായുക്ത ഓര്‍ഡിനന്‍സിൽ സർക്കാർ നീക്കത്തിനെതിരെ പരാതിക്കാരൻ ആർ.എസ്.ശശികുമാർ. മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ അവസാന ഹിയറിങ് നടത്താനിരിക്കെയാണ് ഓർഡിനൻസെന്നാണ് ശശികുമാറിന്റെ ആരോപണം. ഫെബ്രുവരി 1ന് ആർ ബിന്ദുവിനെതിരായ പരാതി പരിഗണിക്കും. സർക്കാറിന്റെ തിരക്കിട്ട നീക്കം ലോകായുക്ത നടപടി അവസാനഘട്ടത്തിൽ എത്തിനിൽക്കെ എന്നും ശശികുമാർ പറഞ്ഞു. അതേസമയം ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണും. വ്യാഴാഴ്ച രാവിലെയാണ് യു.ഡി.എഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിരിക്കുന്നത്….

Read More

പുതു തലമുറ ചലച്ചിത്ര പ്രവര്‍ത്തകരെ പിന്തുണയ്ക്കാന്‍ നെറ്റ്ഫ്ളിക്സ് ഇന്ത്യ ‘ടേക്ക് ടെന്‍’പ്രഖ്യാപിച്ചു

  കൊച്ചി: ഇന്ത്യയിലെ വിവിധ പശ്ചാത്തലങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ  കണ്ടെത്താനും പിന്തുണയ്ക്കാനും ലക്ഷ്യമിട്ട് ഷോര്‍ട്ട്ഫിലിം ശില്‍പ്പശാലയും മത്സരവുമായ څടേക്ക് ടെന്‍چ നെറ്റ്ഫ്ളിക്സ് ഇന്ത്യ പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി പത്ത് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഈ രംഗത്തെ ഏറ്റവും മികച്ച ശില്‍പ്പശാലയില്‍ പങ്കെടുക്കാനും, 10,000 ഡോളര്‍ ഗ്രാന്‍റ് ഉപയോഗിച്ച് സമ്പൂര്‍ണ ധനസഹായത്തോടെ ഒരു ഹ്രസ്വചിത്രം നിര്‍മിക്കാനും നെറ്റ്ഫ്ളിക്സ് ഇന്ത്യ അവസരമൊരുക്കും. ഈ സിനിമകള്‍ നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിക്കും. നെറ്റ്ഫ്ളിക്സ് ഫണ്ട് ഫോര്‍ ക്രിയേറ്റീവ് ഇക്വിറ്റിയാണ്…

Read More

ലോകായുക്ത നിയമ ഭേദഗതി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശ പ്രകാരം: കോടിയേരി

  തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശ പ്രകാരമാണ് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് മന്ത്രിസഭ കൊണ്ടുവന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോകായുക്ത നിയമം എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണ്. അതിന് ശേഷം നിലവില്‍ വന്ന ലോക്പാല്‍ നിയമവും മറ്റ് സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമങ്ങളും പരിശോധിച്ച് 2021 ഏപ്രില്‍ 13നാണ് അന്നത്തെ എ ജി അഡ്വ. സുധാകരപ്രസാദ് നിയമോപദേശം നല്‍കിയതെന്നും സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം അദ്ദേഹം വാർത്താ സമ്മളനത്തിൽ പറഞ്ഞു. കേരളത്തിലെ ലോകായുക്ത…

Read More

പിടിച്ചെടുത്തത് പുതിയ ഫോണുകൾ; ഗൂഢാലോചനാ കേസെടുത്ത ഉടൻ ദിലീപടക്കമുള്ളവർ മൊബൈൽ മാറ്റി

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റർ ചെയ്ത ഉടൻ നടൻ ദിലീപടക്കമുള്ള പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ മാറ്റി. അന്വേഷണ സംഘം പിടിച്ചെടുത്തത് പുതിയ ഫോണുകൾ. ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും രണ്ടു വീതം ഫോണുകളും സഹോദരി ഭർത്താവ് സുരാജിന്റെ ഫോണും മാറ്റിയിരിക്കുകയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം, ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായിരിക്കുകയാണ്. മൂന്നുദിവസങ്ങളിലായി 33 മണിക്കൂറാണ് നടനെ ചോദ്യം ചെയ്തത്. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ്…

Read More