Headlines

കത്തിക്കുത്ത് കേസിലെ പ്രതിയെ തേടി പോലീസ് വീട്ടിലെത്തി; കണ്ടത് ടെറസിലെ കഞ്ചാവ് കൃഷിയും

  കത്തിക്കുത്ത് കേസിലെ പ്രതിയെ തേടി വീട്ടിലെത്തിയ പോലീസ് കണ്ടത് ടെറസിലെ കഞ്ചാവ് കൃഷി. യുവാവിനെ പോലീസ് കൈയോടെ പിടികൂടുകയും ചെയ്തു. തിരുവനന്തപുരം വഴിച്ചാൽ നുള്ളിയോട് സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. കത്തിക്കുത്ത് കേസിലെ രണ്ടാം പ്രതിയാണ് ശ്രീജിത്ത് കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ശ്രീജിത്തിന്റെ വീട്ടിൽ പോലീസ് പരിശോധനക്കെത്തിയത്. ഇതിനിടെയാണ് ടെറസിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി പോലീസ് കണ്ടെത്തിയത്. നിലവിൽ ശ്രീജിത്തിന്റെ പേരിൽ രണ്ട് കേസുകളായി.

Read More

ആലപ്പുഴയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ വെട്ടിപ്പരുക്കേൽപ്പിച്ചു

  ആലപ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിപ്പരുക്കേൽപ്പിച്ചു. വളനാട് ലോക്കൽ കമ്മിറ്റി അംഗം ടി സി സന്തോഷിനെയാണ് വെട്ടിപ്പരുക്കേൽപ്പിച്ചത്. കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സംഭവത്തിൽ രണ്ട് ബിഎംഎസ്, ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായി. കുരുവി സുരേഷ്, ഷൺമുഖൻ എന്നിവരാണ് അറസ്റ്റിലായത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

Read More

സ്‌കൂളുകളുടെ പ്രവർത്തനം, പരീക്ഷാ നടത്തിപ്പ്: വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

  കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച തീരുമാനത്തിനായി വിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ഒന്ന് മുതൽ 9 വരെ ക്ലാസുകളുടെ ഓൺലൈൻ പഠനം, 10, 11, 12 ഓഫ് ലൈൻ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്‌സിനേഷൻ പുരോഗതി എന്നിവ യോഗം ചർച്ച ചെയ്യും ഡിഡി, ആർ ഡി ഡി, എ ഡി തലത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഫെബ്രുവരി പകുതിയോടെ കൊവിഡ് വ്യാപനത്തിൽ കുറവുണ്ടാകുമെന്ന്…

Read More

ലോകായുക്ത നിയമഭേദഗതി: എതിർപ്പുന്നയിച്ച് പ്രതിപക്ഷം ഇന്ന് ഗവർണറെ കാണും

  ലോകായുക്ത നിയമഭേദഗതി ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണും. രാവിലെ പതിനൊന്നരക്ക് രാജ് ഭവനിൽ വെച്ചാണ് കൂടിക്കാഴ്ച. ഭരണഘടനയെയും കോടതി വിധികളെയും വളച്ചൊടിച്ച് മുഖ്യമന്ത്രിയും ആർ ബിന്ദുവിനും എതിരായ കേസുകളിൽ നിന്നും രക്ഷപ്പെടാനാണ് ഓർഡിനൻസ് എന്ന് പ്രതിപക്ഷം ഗവർണറെ അറിയിക്കും വി ഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പിഎംഎ സലാം, മോൻസ് ജോസഫ്, എഎ അസീസ്, സിപി ജോൺ, ജി ദേവരാജൻ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്….

Read More

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് വരെ കോടതി തടഞ്ഞിരുന്നു. മൂന്ന് ദിവസം ദിലീപിനെയും പ്രതികളെയും ചോദ്യം ചെയ്യാനും കോടതി അനുമതി നൽകിയിരുന്നു ചോദ്യം ചെയ്തതിന്റെ റിപ്പോർട്ടും രേഖകളും അന്വേഷണ സംഘം കോടതിക്ക് മുന്നിൽ സമർപ്പിക്കും. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് നൽകുക. പ്രതികളെ കസറ്റഡിയിൽ ചോദ്യം ചെയ്യണമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. മൂന്ന് ദിവസങ്ങളിലായി…

Read More

തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകയ്ക്ക് നേരെ അതിക്രമം

  തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകയ്ക്ക് നേരെ അതിക്രമം. ബസ് കാത്തുനിന്ന യുവതിയെ അശ്ലീല ദൃശ്യം ഫോണിൽ കാണിച്ച ശേഷം ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. രാത്രി 9 മണിയോടെ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം നടന്നത്. ബഹളം കേട്ട നാട്ടുകാർ അക്രമിയെ പിടികൂടിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

Read More

മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം; മൂന്ന് പേർക്ക് പരുക്ക്​​​​​​​

  മൂന്നാറിൽ കാർ 150 അടി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഗുരുവായൂർ സ്വദേശി വിനോദ് ഖന്ന(47)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റു. മൂന്നാറിൽ നിന്ന് സൂര്യനെല്ലിയിലേക്ക് പോകുന്ന വഴി ലോക്കാട് ഗ്യാപ്പിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു വിനോദ് അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൊളുക്കുമലയിലേക്കുള്ള യാത്രക്കിടെയാണ് ഇവർക്ക് അപകടം സംഭവിച്ചത്.  

Read More

ഒമിക്രോൺ വകഭേദം ഗുരുതരമാകില്ല, വീട്ടില്‍ വിദഗ്ധമായ പരിചരണം മാത്രം നൽകുക: വീണ ജോർജ്ജ്

  തിരുവനന്തപുരം: ഒമിക്രോൺ വകഭേദം മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. 97 ശതമാനത്തോളം രോഗികള്‍ വീടുകളില്‍ ഗൃഹ പരിചരണത്തിലാണെന്നും, വീട്ടില്‍ വിദഗ്ധമായ പരിചരണം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ‘ഒമിക്രോണ്‍ വകഭേദത്തില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. ഓരോ തരംഗത്തിലും വ്യത്യസ്തമായ പ്രതിരോധ തന്ത്രമാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചത്. മൂന്നാം തരംഗത്തിലും ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വ്യത്യസ്തമായ പ്രതിരോധ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്’, മന്ത്രി സൂചിപ്പിച്ചു. മഹാഭൂരിപക്ഷത്തിനും പ്രത്യേക യഞ്ജത്തിലൂടെ വാക്സിന്‍ നല്‍കാനായി. അതേസമയം ഒമിക്രോണെ…

Read More

മാനനഷ്ടക്കേസ്: കീഴ്‌ക്കോടതികളിൽ നിന്ന് നീതി ലഭിക്കണമെന്നില്ല, അപ്പീൽ പോകുമെന്ന് വി എസ്

  മാനനഷ്ടക്കേസിൽ ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് വി എസ് അച്യുതാനന്ദന്റെ ഓഫീസ്. ഇത്തരം കേസുകളിൽ കീഴ്‌ക്കോടതികളിൽ നിന്ന് നീതി കിട്ടിക്കൊള്ളണമെന്നില്ലെന്ന് വി എസിന്റെ ഓഫീസിൽ നിന്ന് അറിയിച്ചു. കോടതി വ്യവഹാരങ്ങളിൽ നീതി എപ്പോഴും കീഴ്‌ക്കോടതികളിൽ നിന്ന് ലഭിക്കണമെന്നില്ലെന്ന് മുൻകാല നിയമപോരാട്ടങ്ങളിൽ പലതിലും കണ്ടതാണ്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ ഉമ്മൻ ചാണ്ടിക്ക് അപകീർത്തികരമായി തോന്നി എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നലാണ്. വൈകാരികമായിട്ടാണ് സബ് കോടതി…

Read More

മലപ്പുറത്ത് ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

  മലപ്പുറം കരുളായി മാഞ്ചീരിയിൽ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. ചോലനായ്ക്ക കോളനിയിൽ കരുളായി ഉള്‍ വനത്തില്‍ വാള്‍ക്കട്ട് മലക്ക് സമീപം താമസിക്കുന്ന കരിമ്പുഴ മാതൻ (70)ആണ് മരിച്ചത്. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു. ഇന്ന് ഉച്ചയോടെയാായിരുന്നു സംഭവം. മാതനും മറ്റൊരാളും റേഷന്‍ കടയിലേക്ക് പോവുകായിരുന്നു. ഈ സമയത്താണ് ഇവര്‍ക്ക് മുന്നിലേക്ക് ആന വന്നത്. കൂടെ ഉള്ള ആള്‍ തല്‍ക്ഷണം ഓടി രക്ഷപ്പെട്ടു. പ്രായാധിക്യത്താല്‍ മാതന് ഓടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആന…

Read More