ലോകായുക്ത ഭേദഗതി ഓർഡിനൻസ്: മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമെന്ന് വി ഡി സതീശൻ

  ലോകായുക്ത നിയമഭേദഗതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാരുടെ പ്രതികരണം യുക്തിസഹമല്ല. ആർട്ടിക്കിൾ 164നെ പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചു. ഹൈക്കോടതി വിധിയെ കൂട്ടുപിടിച്ചുള്ള ന്യായീകരണം തെറ്റാണെന്നും വി ഡി സതീശൻ പറഞ്ഞു ഭേദഗതി മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനാണ്. കോടിയേരിയുടെ പ്രതികരണത്തിൽ അത് വ്യക്തമാണ്. കോടതി വിധിയുണ്ടെന്ന വാദം തെറ്റാണെന്നും സതീശൻ പറഞ്ഞു. അതേസമയം ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ നാളെ ഗവർണർ ആരിഫ് മുഹമ്മദ്…

Read More

മുഖ്യമന്ത്രിക്കെതിരെ വിധി വരുമെന്നുറപ്പാണ്; ഇതാണ് ലോകായുക്ത ഭേദഗതിക്ക് നീക്കമെന്ന് ചെന്നിത്തല

  ലോകായുക്ത ഭേദഗതി ഓർഡിനൻസിനെ ന്യായീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രമേശ് ചെന്നിത്തല. സർക്കാർ വീഴുമെന്ന് കോടിയേരി തന്നെ സമ്മതിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ ബിന്ദുവിനും എതിരെയുള്ള ഹർജികളിലെ വിധിയെ ഭയന്നാണ് നിയമഭേദഗതിക്കുള്ള തിരക്കിട്ട നീക്കം. മുഖ്യമന്ത്രിക്കെതിരെ വിധി വരുമെന്നുറപ്പാണ്. അതുഭയന്നാണ് നിയമസഭ കൂടുന്നതിന് പോലും നിൽക്കാതെ ഭേദഗതി ഓർഡിനൻസിന് നീക്കമെന്നും ചെന്നിത്തല പറഞ്ഞു അപ്പീൽ ഇല്ലാത്തതിനാൽ ഇപ്പോഴത്തെ നിയമം അനുസരിച്ച് ലോകായുക്ത തീരുമാനിച്ചാൽ ഒരു സർക്കാരിനെ തന്നെ ഇല്ലാതാക്കാൻ കഴിയുമെന്ന്…

Read More

ധീരജിന്റെ കൊലപാതകം: എസ് പിക്കെതിരെ വിമർശനവുമായി എസ് എഫ് ഐ

  ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്കെതിരെ എസ് എഫ് ഐ. ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എസ് പിയുടെ നിലപാട് പ്രതികൾക്ക് അനുകൂലമായി മാറുന്നുണ്ടോയെന്ന് സംശയിക്കുന്നതായി എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് ശരത് പറഞ്ഞു. കൊലപാതകം നടന്ന് ദിവസങ്ങളായിട്ടും ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് എസ് എഫ് ഐയുടെ വിമർശനത്തിന് പ്രധാന കാരണം. ഇതിൽ ആശങ്കയുണ്ടെന്നും ശരത് വിമർശിച്ചു.

Read More

ദേശീയപതാക തല തിരിച്ചുയർത്തിയ സംഭവം; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

  റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസർകോട് ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം ദൗർഭാഗ്യകരമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. റിഹേഴ്‌സൽ നടത്താതെ പതാക ഉയർത്തിയത് വീഴ്ചയാണ്. ദേശീയ പതാകയോട് അനാദരവ് കാണിച്ചവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു മുൻസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലാണ് പതാക തല തിരിച്ചുയർത്തിയത്. പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. പതാക തല തിരിഞ്ഞത് മാധ്യമപ്രവർത്തകരാണ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി ശരിയായ രീതിയിൽ…

Read More

ചൈനയോട് കൂറുള്ളവർ പത്മ പുരസ്‌കാരം ബഹിഷ്‌കരിക്കുന്നതിൽ അത്ഭുതമില്ലെന്ന് കെ സുരേന്ദ്രൻ ​​​​​​​

  ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ പത്മഭൂഷൺ പുരസ്‌കാരം നിരസിച്ചതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നമ്മുടെ നാടിനേക്കാൾ കൂറ് ചൈനയോടുള്ളവർ പത്മ പുരസ്‌കാരങ്ങൾ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു നമ്മുടെ നാടിനേക്കാൾ കൂറ് ചൈനയോടുള്ളവർ പത്മപുരസ്‌കാരങ്ങൾ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ല. ബംഗാളിലെ പല കമ്യൂണിസ്റ്റുനേതാക്കളുടേയും പിതാമഹന്മാർ പലരും ഉജ്ജ്വലരായ ദേശസ്‌നേഹികളായിരുന്നു. ഭട്ടാചാര്യയുടെ കാര്യത്തിൽ പാർട്ടി തീരുമാനമായിരിക്കാം നടപ്പിലായത്.  ഏതായാലും കേരളഭൂഷണും കേരളശ്രീയും വരുന്നുണ്ടല്ലോ. ആദ്യം ബുദ്ധദേവിനു തന്നെ ഇരിക്കട്ടെ….

Read More

ലോകായുക്ത ഓർഡിനൻസ്: മുന്നണിയിൽ മതിയായ ചർച്ച നടന്നില്ല, ബില്ലായി കൊണ്ടുവരാമായിരുന്നുവെന്ന് കാനം

  ലോകായുക്ത ഓർഡിനൻസിൽ ഇടത് മുന്നണിയിലും ഭിന്നത. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ ഓർഡിനൻസിനെതിരെ രംഗത്തുവന്നു. ഓർഡിനൻസ് സംബന്ധിച്ച് മുന്നണിയിൽ മതിയായ ചർച്ച നടന്നില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു ഓർഡിൻസിന് പകരം ബില്ലായി വിഷയം നിയമസഭയിൽ കൊണ്ടുവരാമായിരുന്നുവെന്നും കാനം പറഞ്ഞു. നിയമസഭ ചേരാൻ ഒരു മാത്രം മാത്രമുള്ളപ്പോൾ ഒരു ഓർഡിനൻസ് കൊണ്ടുവന്നത് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടില്ല. ബില്ലായി അവതരിപ്പിച്ചെങ്കിൽ എല്ലാവർക്കും അഭിപ്രായം പറയാമായിരുന്നുവെന്നും കാനം വ്യക്തമാക്കി. അതേസമയം, ഓർഡിനൻസിൽ ഒപ്പുവയ്ക്കരുത് എന്ന് കാട്ടി യുഡിഎഫ്…

Read More

സംസ്ഥാനം കൈവരിച്ച പുരോഗതിക്ക് പരിമിതിയില്ലെന്ന് ഗവർണർ; സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി

  റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. കൊവിഡ് പശ്ചാത്തലത്തിൽ പൊതുജനങ്ങളെ ചടങ്ങിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. രാജ്യവും സംസ്ഥാനവും കൈവരിച്ച പുരോഗതിക്ക് പരിമിതിയില്ലെന്ന് അദ്ദേഹം പറഞ്ഞു റിപബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു ഗവർണർ. ദേശീയ താത്പര്യങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ കേരളത്തിനായി. ദേശീയപാതാ വികസനവും ഗ്യാസ് പൈപ്പ് ലൈനും ഇതിന് ഉദാഹരണമാണ്. നീതി ആയോഗിൽ കേരളം നാലാം തവണയും മുന്നിലായി. സംസ്ഥാനം ധീരമായിട്ടാണ് കൊവിഡ് മൂന്നാം തരംഗത്തെ നേരിടുന്നത്. ഭരണത്തിന്…

Read More

കാസർകോട് മന്ത്രി അഹമ്മദ് ദേവർകോവിൽ പതാക ഉയർത്തിയത് തലകീഴായി

  കാസർകോട് ജില്ലാ ആസ്ഥാനത്ത് നടന്ന റിപബ്ലിക് ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തിയത് തല കീഴായി. മന്ത്രി അഹമ്മദ് ദേവർകോവിലാണ് ദേശീയപതാക തലകീഴായി ഉയർത്തിയത്. തെറ്റായ രീതിയിൽ പതാക ഉയർത്തിയ ശേഷം മന്ത്രിയും ഉന്നതോദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയർത്തിയതിലെ തെറ്റ് വ്യക്തമായത്. തുടർന്ന് പതാക താഴ്ത്തി ശരിയായ രീതിയിൽ വീണ്ടുമുയർത്തി. മന്ത്രിക്ക് പുറമെ എഡിഎം, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ഉന്നതോദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവർക്കാർക്കും വീഴ്ച തുടക്കത്തിലെ കണ്ടെത്താനായില്ല. അവധിയിലായതിനാൽ ജില്ലാ…

Read More

ലോകായുക്ത ഓർഡിനൻസ്: ഗവർണറുടെ നിലപാട് നിർണായകമാകും, ഏറ്റുമുട്ടലൊഴിവാക്കാൻ സർക്കാർ

  ലോകായുക്തയുടെ ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന ഓർഡിനൻസിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതോടെ ഇനി ശ്രദ്ധ മുഴുവൻ ഗവർണറിലേക്ക്. വിഷയത്തിൽ ഗവർണർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കുന്നതോടെ ലോകായുക്തയുടെ ശക്തമായ അധികാരം സർക്കാരിലേക്ക് മാറും. ഓർഡിനൻസിന് അടിയന്തരമായി അംഗീകാരം നൽകേണ്ടെന്ന തീരുമാനാകും ഗവർണർ സ്വീകരിക്കുകയെന്നതാണ് വിവരം. രാജ്ഭവൻ ഉദ്യോഗസ്ഥരോട് ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഗവർണർ തേടിയിട്ടുണ്ട്. അതേസമയം വിഷയത്തിൽ ഗവർണറുമായി ഏറ്റുമുട്ടൽ ഒഴിവാക്കാൻ സർക്കാർ പരമാവധി ശ്രമിക്കും. നിയമമന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം…

Read More

ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഉച്ചയോടെ ഹാജരാക്കണമെന്ന് ക്രൈംബ്രാഞ്ച്

  അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നിർദേശം. ഇന്നുച്ചയ്ക്ക് രണ്ടരക്ക് മുമ്പായി ഫോണുകൾ ഹാജരാക്കണമെന്നാണ് നിർദേശം. ദിലീപ്, സഹോദരൻ അനൂപ്, അപ്പു എന്നീ മൂന്ന് പ്രതികൾക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഉപയോഗിച്ച അഞ്ച് ഫോണുകൾ പെട്ടെന്ന് മാറ്റുകയും പുതിയ ഫോണുകളിൽ സിം കാർഡ് ഇട്ടുവെന്നും കണ്ടെത്തിയിരുന്നു. ഗൂഢാലോചനയുടെ നിർണായക…

Read More