Headlines

സംസ്ഥാനത്തെ പിഎസ്‍സി പരീക്ഷകളും അഭിമുഖവും മാറ്റി

  തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‍സി പരീക്ഷകളും അഭിമുഖവും മാറ്റി. മാറ്റിയത് ഫെബ്രുവരി 1 മുതൽ 19-ാം തീയതി വരെ നടത്താനിരുന്ന പരീക്ഷകൾ ആണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സഹചര്യത്തിലാണ് ഈ തീരുമാനം. അഭിമുഖങ്ങൾ ഫെബ്രുവരി 18 വരെ ഉള്ളതും മാറ്റി. അതേസമയം ഫെബ്രുവരി 4-ാം തീയതിയിലെ പരീക്ഷയിൽ മാറ്റമില്ല. പരീക്ഷയുടെയും അഭിമുഖങ്ങളുടെയും പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജനുവരി 23, 30 തീയതികളിൽ നടത്താൻ നിശ്ചയിച്ച പിഎസ് സി പരീക്ഷകളും കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ചു….

Read More

വി എസിനെതിരായ മാനനഷ്ടക്കേസ്; ഉമ്മൻ ചാണ്ടിക്ക് 10 ലക്ഷം രൂപ നൽകാൻ വിധി

  സോളാർ ഇടപാടിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വി എസ് അച്യുതാനന്ദന്റെ പരാമർശത്തിനെതിരായ ഹർജിയിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി വിധി. ഉമ്മൻ ചാണ്ടിക്ക് വി എസ് 10,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി ഉത്തരവിട്ടു 2013 ആഗസ്റ്റിൽ ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വി എസിന്റെ അഴിമതി ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു കമ്പനിയുണ്ടാക്കി അഴിമതി നടത്തിയെന്നാണ് വി എസ് ആരോപിച്ചത്. ഇതിനെതിരെ ഉമ്മൻ ചാണ്ടി…

Read More

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനം ഒന്നാം പിണറായി സർക്കാരിന്റേത്: കാനം രാജേന്ദ്രൻ

  വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനം ഒന്നാം പിണറായി സർക്കാർ എടുത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 2019ൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെടുത്ത തീരുമാനമാണിത്. സർക്കാർ നിലപാടാണ് സിപിഐയുടെയും നിലപാടെന്നും കാനം പറഞ്ഞു സർക്കാർ ഉത്തരവ് പാർട്ടിയിൽ ചർച്ച ചെയ്യാതെ എടുത്തതാണെന്ന മുതിർന്ന നേതാവ് കെ ഇ ഇസ്മായിലിന്റെ നിലപാടും കാനം തള്ളി. ഒരു കാരണവശാലം പട്ടയം നൽകാൻ അധികാരമില്ലാത്ത വ്യക്തി നൽകിയ പട്ടയമാണിത്. ഇതാണ് റദ്ദാക്കാൻ കാരണമെന്നും കാനം പറഞ്ഞു സിപിഐ ഇടുക്കി…

Read More

ഓൺലൈൻ ക്ലാസിനിടെ നഗ്നതാ പ്രദർശനം; വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി, പോലീസ് അന്വേഷണം ആരംഭിച്ചു

കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഓൺലൈൻ ക്ലാസിനിടെ നഗ്നതാ പ്രദർശനം നടന്ന സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. അധ്യാപികയുടെ പരാതിയിൽ സൈബർ പോലീസും അന്വേഷണം ആരംഭിച്ചു. കണക്ക് ക്ലാസ് എടുക്കുന്നതിനിടെയാണ് ഫായിസ് എന്ന ഐഡിയിൽ നിന്ന് നഗ്നതാപ്രദർശനമുണ്ടായത് മുഖം മറച്ചാണ് നഗ്നത പ്രദർശിപ്പിച്ച ആൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ അധ്യാപിക കുട്ടികളോട് ക്ലാസിൽ നിന്ന് എക്‌സിറ്റ് ആകാൻ ആവശ്യപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ പിടിഎ യോഗം ചേർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ പരാതിപ്പെടുകയും ചെയ്തു ഓൺലൈൻ ക്ലാസ്…

Read More

ദീലിപിന്റെ വാക്കിൽ പെട്ടു, മകൻ എല്ലാം തുറന്നുപറയും: പൾസർ സുനിയുടെ അമ്മ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മകൻ തുറന്നുപറയുമെന്ന് പൾസർ സുനിയുടെ അമ്മ. സുനിൽകുമാറിനെ ജയിലിലെത്തി കണ്ടതിന് ശേഷമാണ് അമ്മ ശോഭനയുടെ പ്രതികരണം. ഇന്ന് താൻ കോടതിയിൽ രഹസ്യമൊഴി നൽകുമെന്നും ശോഭന അറിയിച്ചു ചെയ്തുപോയതിൽ സുനിലിന് കുറ്റബോധമുണ്ട്. ദിലീപിന്റെ വാക്കിൽ താൻ പെട്ടുപോയി എന്നാണ് സുനിൽകുമാർ പറഞ്ഞതെന്നും ശോഭന കൂട്ടിച്ചേർത്തു. നടന്ന സംഭവങ്ങൾ പുറം ലോകത്തോട് പറയുമെന്നും മകൻ പറഞ്ഞതായും ശോഭന മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെ രണ്ടാം ദിവസവും ചോദ്യം…

Read More

കൊവിഡ് രോഗികളുടെ എണ്ണം ഇനിയുമുയരും; മൂന്നാം തരംഗം നേരിടുന്നതിന് സജ്ജമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പ്രതിദിന രോഗികളുടെ എണ്ണം നിലവിലുള്ളതിനേക്കാൾ ഉയർന്നേക്കും. മൂന്നാം തരംഗം നേരിടുന്നതിന് ആരോഗ്യവകുപ്പ് സുസജ്ജമാണ്. നിലവിൽ സർക്കാർ ആശുപത്രികളിൽ കിടക്കകളും ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങളും ആവശ്യത്തിന് ഒരുക്കിയിട്ടുണ്ട്. ഇവ പൂർണ തോതിൽ നിറയുന്ന അവസ്ഥയുണ്ടായിട്ടില്ല. മരുന്നുകൾ ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി സ്വകാര്യ ആശുപത്രികളോട് കൃത്യമായി വിവരം അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗികൾക്കായി മാറ്റിവെച്ച 40 ഐസിയു കിടക്കകളിൽ 20 എണ്ണത്തിൽ…

Read More

വീടുകളിൽ മരുന്ന് എത്തിക്കാൻ പ്രത്യേക പദ്ധതിയുമായി ആരോഗ്യ വകുപ്പ്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവിതശൈലി രോഗങ്ങളുള്ള മുതിർന്ന പൗരന്മാർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾക്കും അനുബന്ധ രോഗങ്ങളുള്ളവർക്കും വീടുകളിൽ സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആശ പ്രവർത്തകരുടേയും പാലിയേറ്റീവ് കെയർ പ്രവർത്തകരുടേയും സന്നദ്ധപ്രവർത്തകരുടേയും സഹായത്തോടു കൂടിയാണ് ഈ വിഭാഗങ്ങളിലുള്ളവരുടെ വീടുകളിൽ മരുന്നുകൾ എത്തിച്ചു നൽകുന്നത്. സാധാരണ ജനങ്ങൾക്ക് പ്രത്യേകിച്ച് അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന് മരുന്നുകൾ വീട്ടിൽ…

Read More

കാൻസർ രോഗികൾക്ക് തൊട്ടടുത്ത് വിദഗ്ധ ചികിത്സ; 24 ആശുപത്രികളിൽ ചികിത്സാ സംവിധാനം

രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാൻ തൊട്ടടുത്ത് വിദഗ്ധ ചികിത്സ ഉറപ്പാക്കി. സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ജില്ലാ കാൻസർ കെയർ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള 24 ആശുപത്രികളിലാണ് കീമോതെറാപ്പി ഉൾപ്പെടെയുള്ള അത്യാധുനിക കാൻസർ ചികിത്സ നൽകാനുള്ള സൗകര്യമൊരുക്കിയത്. കീമോതെറാപ്പി, റേഡിയോതെറാപ്പി, മറ്റ് ക്യാൻസർ അനുബന്ധ ചികിത്സകൾ എന്നിവയ്ക്കായി തിരുവനന്തപുരം ആർസിസിലോ, മലബാർ കാൻസർ സെന്ററിലോ, മെഡിക്കൽ കോളേജുകളിലോ പോകാതെ തുടർ ചികിത്സ സാധ്യമാക്കുന്ന…

Read More

നടിയെ ആക്രമിച്ച കേസ്: സാക്ഷികളെ വിസ്തരിക്കാൻ കൂടുതൽ സമയം തേടി സർക്കാർ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിസ്താരം നീട്ടിവെക്കാൻ ഹർജിയുമായി സർക്കാർ. തുടരന്വേഷണം പൂർത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സാക്ഷികളിൽ രണ്ടുപേർ അയൽ സംസ്ഥാനത്താണെന്നും ഒരാൾക്ക് കൊവിഡ് രോഗമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഫെബ്രുവരി 15നാണ് കേസിന്റെ വിസ്താരം പൂർത്തിയാക്കേണ്ടത്. അഞ്ച് പുതിയ സാക്ഷികളെക്കൂടി വിസ്തരിക്കാൻ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അനുമതി നേടിയ പശ്ചാത്തലത്തിലാണ് ഇപ്പോൾ കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സാക്ഷികളെ വിസ്തരിക്കാൻ പത്ത് ദിവസത്തെ സമയാണ് കോടതി അനുവദിച്ചിരുന്നത്.

Read More

എസ് എൻ ഡി പി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി; വെള്ളാപ്പള്ളിക്ക് തിരിച്ചടി

  എസ്എൻഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. ഇതോടെ 200 അംഗങ്ങൾക്ക് ഒരു വോട്ട് എന്നുള്ള വ്യവസ്ഥയാണ് ഇല്ലാതായത്. ഇനി എല്ലാ അംഗങ്ങൾക്കും വോട്ട് രേഖപ്പെടുത്താനാവും. എസ്എൻഡിപി ഭരണസമിതിയുടെ കാലാവധി അഞ്ച് വർഷമാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കി. ഭരണ സമിതിയുടെ കാലാവധി മൂന്ന് വർഷമായി ചുരുങ്ങി. കമ്പനി നിയമം അനുസരിച്ച് കേന്ദ്രം നൽകിയ പ്രത്യേക ഇളവിനൊപ്പം 1999 ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി. യോഗം തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർണായക വിധി….

Read More