ദീലിപിന്റെ വാക്കിൽ പെട്ടു, മകൻ എല്ലാം തുറന്നുപറയും: പൾസർ സുനിയുടെ അമ്മ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മകൻ തുറന്നുപറയുമെന്ന് പൾസർ സുനിയുടെ അമ്മ. സുനിൽകുമാറിനെ ജയിലിലെത്തി കണ്ടതിന് ശേഷമാണ് അമ്മ ശോഭനയുടെ പ്രതികരണം. ഇന്ന് താൻ കോടതിയിൽ രഹസ്യമൊഴി നൽകുമെന്നും ശോഭന അറിയിച്ചു

ചെയ്തുപോയതിൽ സുനിലിന് കുറ്റബോധമുണ്ട്. ദിലീപിന്റെ വാക്കിൽ താൻ പെട്ടുപോയി എന്നാണ് സുനിൽകുമാർ പറഞ്ഞതെന്നും ശോഭന കൂട്ടിച്ചേർത്തു. നടന്ന സംഭവങ്ങൾ പുറം ലോകത്തോട് പറയുമെന്നും മകൻ പറഞ്ഞതായും ശോഭന മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നതിനിടെയാണ് ശോഭന ജയിലിലെത്തി സുനിയെ കണ്ടത്. കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോൺ റെക്കോർഡുകൾ പരിശോധിക്കാനും അന്വേഷണ സംഘം ഒരുങ്ങുകയാണ്.