കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിസ്താരം നീട്ടിവെക്കാൻ ഹർജിയുമായി സർക്കാർ. തുടരന്വേഷണം പൂർത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സാക്ഷികളിൽ രണ്ടുപേർ അയൽ സംസ്ഥാനത്താണെന്നും ഒരാൾക്ക് കൊവിഡ് രോഗമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഫെബ്രുവരി 15നാണ് കേസിന്റെ വിസ്താരം പൂർത്തിയാക്കേണ്ടത്. അഞ്ച് പുതിയ സാക്ഷികളെക്കൂടി വിസ്തരിക്കാൻ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അനുമതി നേടിയ പശ്ചാത്തലത്തിലാണ് ഇപ്പോൾ കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സാക്ഷികളെ വിസ്തരിക്കാൻ പത്ത് ദിവസത്തെ സമയാണ് കോടതി അനുവദിച്ചിരുന്നത്.