അതേ, നിങ്ങളുടെ വസ്ത്രം തന്നെയാണ് പ്രശ്‌നം; പൊലീസില്‍ നിന്ന് തനിക്കും മാതാവിനുമുണ്ടായ ദുരനുഭവം പങ്കുവച്ച് യുവാവ്
തനിക്കും മാതാവിനും കേരളാ പൊലീസിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നെഴുതിയ യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുന്നു. ഇന്ന് രാവിലെ കായംകുളം എം.എസ്.എം കോളേജിൽ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ പോകുന്നതിനിടെ തനിക്കും മാതാവിനും പോലീസിൽ നിന്നുണ്ടായ മോശം അനുഭവമാണ് അഫ്സല്‍ എന്ന യുവാവ് പങ്കുവച്ചത്. പല വാഹനങ്ങളും പോകാന്‍ അനുവദിച്ചപ്പോഴും തങ്ങളുടെ വാഹനം മാത്രം പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു നിര്‍ത്തിയെന്നും, പര്‍ദ്ദ ധരിച്ച മാതാവിനോട് നിങ്ങളുടെ വസ്ത്രമാണ് പ്രശ്നം എന്ന് പറഞ്ഞെന്നും അഫ്സല്‍ പറയുന്നു. ‘അങ്ങനെ കേരള പൊലീസിലെ…