Headlines

സാക്ഷികൾക്ക് പണം കൈമാറിയതിന്റെ തെളിവുകൾ; അന്വേഷണം ദിലീപിന്റെ സഹോദരി ഭർത്താവിലേക്ക്

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജിലേക്കും. സൂരജിന്റെ പണമിടപാടുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. സാക്ഷികൾക്ക് സൂരജ് പണം കൈമാറിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഡിജിറ്റൽ പണമിടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് പ്രമുഖ അഭിഭാഷകൻ വഴിയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോൺ കോൾ റെക്കോർഡുകൾ അന്വേഷണ സംഘം പരിശോധിക്കും. ദിലീപ് അടക്കം അഞ്ച് പ്രതികളുടെ ഫോൺ…

Read More

പാലക്കാട് പ്രാദേശിക യുവമോർച്ച നേതാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

  പാലക്കാട് കിഴക്കഞ്ചേരിയിൽ യുവമോർച്ച പ്രാദേശിക നേതാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവമോർച്ച മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മമ്പാട് കാക്കശ്ശേരി സന്ദീപിനെയാണ്(33) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സന്ദീപിനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. തെരച്ചിൽ നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ കറ്റുകുളങ്ങര ക്ഷേത്രക്കുളത്തിൽ മൃതദേഹം കണ്ടത്. യുവമോർച്ചയുടെ സജീവ ഭാരവാഹിയായിരുന്നു സന്ദീപ്‌

Read More

കൊല്ലം ശക്തികുളങ്ങരയിൽ ബസും വാനും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

  കൊല്ലം ശക്തികുളങ്ങരയിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വാനിന്റെ ഡ്രൈവറായ എറണാകുളം ഏലൂർ സ്വദേശി പുഷ്പനാണ് മരിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു. മരിയാലയം ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. ആലപ്പുഴ ഭാഗത്തേക്ക് പോയ വാനും ചവറയിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ വാനിന്റെ ഡ്രൈവർ മരിച്ചു.

Read More

കൊടുങ്ങല്ലൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു

  കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പത്തായക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പത്തായക്കാട് സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ ഷാജഹാന്റെ മകൻ അൽത്താഫ്(19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷുഹൈബിന്(19) ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഫയർ ആൻഡ് സേഫ്റ്റി വിദ്യാർഥികളായ ഇരുവരും കോളജിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

Read More

അനന്യയുടെ ആത്മഹത്യ: ആശുപത്രിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

  ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റായ അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. എറണാകുളം റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണം. പരാതി ലഭിച്ച് ആറ് മാസത്തിന് ശേഷമാണ്നടപടി. ആശുപത്രി അധികൃതരുടെ കുറ്റകരമായ അനാസ്ഥയെ തുടർന്ന് ശസ്ത്രക്രിയ പരാജയപ്പെട്ടതിന് പിന്നാലെയാണ് അനന്യ ആത്മഹത്യ ചെയ്തത് അന്വേഷണം നടത്തി വസ്തുതാ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകി. ആശുപത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ അനന്യ തൂങ്ങിമരിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് ചെയ്ത ലിംഗമാറ്റ ശസ്ത്രക്രിയയെ…

Read More

ബലാത്സംഗ കേസ്: മുൻകൂർ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിയെ സമീപിച്ചു

  ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിയെ സമീപിച്ചു. പരാതി വ്യാജമാണ്. പരാതിക്കാരിക്ക് ഗൂഢലക്ഷ്യമാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ഇയാൾ ആരോപിക്കുന്നു. പരാതിക്കാരി തന്റെ സുഹൃത്തായിരുന്നു. തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും ശ്രീകാന്ത് വെട്ടിയാർ പറഞ്ഞു ശ്രീകാന്തിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കമാരംഭിച്ചതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പിന്നാലെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഒരാഴ്ചയായി ശ്രീകാന്ത് ഒളിവിലാണ്. വിമൻ എഗേൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ…

Read More

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘം തൃശ്ശൂരിൽ പിടിയിൽ

  തൃശ്ശൂരിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച മോഷണം നടത്തിയിരുന്ന മൂന്നംഗ സംഘം പിടിയിൽ പൊഞ്ഞനം സ്വദേശികളായ രാജേഷ്, സാനു, സഹജൻ എന്നിവരാണ് പിടിയിലായത്. ഈ മാസം 20ന് പൊഞ്ഞനം നീരോലി, മതിരമ്പിള്ളി ക്ഷേത്രങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം വിലവരുന്ന ദീപസ്തംഭങ്ങൾ മോഷണം പോയിരുന്നു. ഈ കേസിലാണ് ഇവർ പിടിയിലായത്. രാജേഷും സാനുവുമാണ് അമ്പലങ്ങളിൽ മോഷണം നടത്തിയിരുന്നത്. ഇതിന് പിന്നാലെ സഹജന്റെ ഓട്ടോ ടാക്‌സിയിൽ ഇവർ വിളക്കുകൾ വിൽപ്പനക്കായി നടക്കുകയായിരുന്നു. സഹജനെ ചോദ്യം ചെയ്തതിൽ നിന്നാണ് രാജേഷും സാനുവും കുടുങ്ങിയത്….

Read More

ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്ന് രണ്ടാം ദിവസം; രൂപരേഖ തയ്യാറാക്കി ഉദ്യോഗസ്ഥർ

  അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. രണ്ടാം ദിവസമായ ഇന്നും രാവിലെ 9ന് ഹാജരാകാനാണ് അഞ്ച് പ്രതികളോടും ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. രൂപരേഖ തയ്യാറാക്കിയാണ് രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാകുന്നത്. ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന മറുപടികളാണ് ആദ്യ ദിവസം ദിലീപ് സ്വീകരിച്ചത്. അഞ്ച് പോലീസ് സംഘങ്ങളാണ് അഞ്ച് പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്യുന്നത്. ഇവരുടെ മൊഴികളിലെ പൊരുത്തക്കേടുകൾ മുൻനിർത്തിയാകും രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ എസ്…

Read More

ലൈഫ് മിഷന്‍ കേസ് നീട്ടിവയ്ക്കണമെന്നാവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

  ലൈഫ് മിഷന്‍ കേസ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് ലഭിച്ചു. ഹാജരാകുന്ന അഭിഭാഷകന്‍ സുഖമില്ലെന്നും കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നുമാണ് ഉയരുന്ന ആവശ്യം. ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്. യുഎഇ സഹായത്തോടെ വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മിക്കുന്നതില്‍ വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നെന്നാണ് ആരോപണം ഉയർന്നത്. പരാതിയിലെ അന്വേഷണവും എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമുള്ള ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.

Read More

മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു.  വൈകുന്നേരം നടത്തിയ പരിശോധനയിൽ ആണ് അദ്ദേഹം കൊവിഡ് പോസിറ്റീവ് ആയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കി. മന്ത്രി പങ്കെടുക്കാനിരുന്ന പൊതു പരിപാടികൾ റദ്ദാക്കിയതായും അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പുലർത്തണമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Read More