ബലാത്സംഗ കേസ്: മുൻകൂർ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിയെ സമീപിച്ചു

 

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിയെ സമീപിച്ചു. പരാതി വ്യാജമാണ്. പരാതിക്കാരിക്ക് ഗൂഢലക്ഷ്യമാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ഇയാൾ ആരോപിക്കുന്നു. പരാതിക്കാരി തന്റെ സുഹൃത്തായിരുന്നു. തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും ശ്രീകാന്ത് വെട്ടിയാർ പറഞ്ഞു

ശ്രീകാന്തിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കമാരംഭിച്ചതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പിന്നാലെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഒരാഴ്ചയായി ശ്രീകാന്ത് ഒളിവിലാണ്.

വിമൻ എഗേൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാൽ വീണ്ടും അതേ പേജിലൂടെ മറ്റൊരാൾ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു.