Headlines

വീടുകളിൽ മരുന്ന് എത്തിക്കാൻ പ്രത്യേക പദ്ധതിയുമായി ആരോഗ്യ വകുപ്പ്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവിതശൈലി രോഗങ്ങളുള്ള മുതിർന്ന പൗരന്മാർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾക്കും അനുബന്ധ രോഗങ്ങളുള്ളവർക്കും വീടുകളിൽ സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആശ പ്രവർത്തകരുടേയും പാലിയേറ്റീവ് കെയർ പ്രവർത്തകരുടേയും സന്നദ്ധപ്രവർത്തകരുടേയും സഹായത്തോടു കൂടിയാണ് ഈ വിഭാഗങ്ങളിലുള്ളവരുടെ വീടുകളിൽ മരുന്നുകൾ എത്തിച്ചു നൽകുന്നത്. സാധാരണ ജനങ്ങൾക്ക് പ്രത്യേകിച്ച് അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന് മരുന്നുകൾ വീട്ടിൽ…

Read More

കാൻസർ രോഗികൾക്ക് തൊട്ടടുത്ത് വിദഗ്ധ ചികിത്സ; 24 ആശുപത്രികളിൽ ചികിത്സാ സംവിധാനം

രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാൻ തൊട്ടടുത്ത് വിദഗ്ധ ചികിത്സ ഉറപ്പാക്കി. സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ജില്ലാ കാൻസർ കെയർ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള 24 ആശുപത്രികളിലാണ് കീമോതെറാപ്പി ഉൾപ്പെടെയുള്ള അത്യാധുനിക കാൻസർ ചികിത്സ നൽകാനുള്ള സൗകര്യമൊരുക്കിയത്. കീമോതെറാപ്പി, റേഡിയോതെറാപ്പി, മറ്റ് ക്യാൻസർ അനുബന്ധ ചികിത്സകൾ എന്നിവയ്ക്കായി തിരുവനന്തപുരം ആർസിസിലോ, മലബാർ കാൻസർ സെന്ററിലോ, മെഡിക്കൽ കോളേജുകളിലോ പോകാതെ തുടർ ചികിത്സ സാധ്യമാക്കുന്ന…

Read More

നടിയെ ആക്രമിച്ച കേസ്: സാക്ഷികളെ വിസ്തരിക്കാൻ കൂടുതൽ സമയം തേടി സർക്കാർ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിസ്താരം നീട്ടിവെക്കാൻ ഹർജിയുമായി സർക്കാർ. തുടരന്വേഷണം പൂർത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സാക്ഷികളിൽ രണ്ടുപേർ അയൽ സംസ്ഥാനത്താണെന്നും ഒരാൾക്ക് കൊവിഡ് രോഗമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഫെബ്രുവരി 15നാണ് കേസിന്റെ വിസ്താരം പൂർത്തിയാക്കേണ്ടത്. അഞ്ച് പുതിയ സാക്ഷികളെക്കൂടി വിസ്തരിക്കാൻ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അനുമതി നേടിയ പശ്ചാത്തലത്തിലാണ് ഇപ്പോൾ കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സാക്ഷികളെ വിസ്തരിക്കാൻ പത്ത് ദിവസത്തെ സമയാണ് കോടതി അനുവദിച്ചിരുന്നത്.

Read More

എസ് എൻ ഡി പി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി; വെള്ളാപ്പള്ളിക്ക് തിരിച്ചടി

  എസ്എൻഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. ഇതോടെ 200 അംഗങ്ങൾക്ക് ഒരു വോട്ട് എന്നുള്ള വ്യവസ്ഥയാണ് ഇല്ലാതായത്. ഇനി എല്ലാ അംഗങ്ങൾക്കും വോട്ട് രേഖപ്പെടുത്താനാവും. എസ്എൻഡിപി ഭരണസമിതിയുടെ കാലാവധി അഞ്ച് വർഷമാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കി. ഭരണ സമിതിയുടെ കാലാവധി മൂന്ന് വർഷമായി ചുരുങ്ങി. കമ്പനി നിയമം അനുസരിച്ച് കേന്ദ്രം നൽകിയ പ്രത്യേക ഇളവിനൊപ്പം 1999 ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി. യോഗം തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർണായക വിധി….

Read More

സാക്ഷികൾക്ക് പണം കൈമാറിയതിന്റെ തെളിവുകൾ; അന്വേഷണം ദിലീപിന്റെ സഹോദരി ഭർത്താവിലേക്ക്

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജിലേക്കും. സൂരജിന്റെ പണമിടപാടുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. സാക്ഷികൾക്ക് സൂരജ് പണം കൈമാറിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഡിജിറ്റൽ പണമിടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് പ്രമുഖ അഭിഭാഷകൻ വഴിയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോൺ കോൾ റെക്കോർഡുകൾ അന്വേഷണ സംഘം പരിശോധിക്കും. ദിലീപ് അടക്കം അഞ്ച് പ്രതികളുടെ ഫോൺ…

Read More

പാലക്കാട് പ്രാദേശിക യുവമോർച്ച നേതാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

  പാലക്കാട് കിഴക്കഞ്ചേരിയിൽ യുവമോർച്ച പ്രാദേശിക നേതാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവമോർച്ച മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മമ്പാട് കാക്കശ്ശേരി സന്ദീപിനെയാണ്(33) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സന്ദീപിനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. തെരച്ചിൽ നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ കറ്റുകുളങ്ങര ക്ഷേത്രക്കുളത്തിൽ മൃതദേഹം കണ്ടത്. യുവമോർച്ചയുടെ സജീവ ഭാരവാഹിയായിരുന്നു സന്ദീപ്‌

Read More

കൊല്ലം ശക്തികുളങ്ങരയിൽ ബസും വാനും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

  കൊല്ലം ശക്തികുളങ്ങരയിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വാനിന്റെ ഡ്രൈവറായ എറണാകുളം ഏലൂർ സ്വദേശി പുഷ്പനാണ് മരിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു. മരിയാലയം ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. ആലപ്പുഴ ഭാഗത്തേക്ക് പോയ വാനും ചവറയിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ വാനിന്റെ ഡ്രൈവർ മരിച്ചു.

Read More

കൊടുങ്ങല്ലൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു

  കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പത്തായക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പത്തായക്കാട് സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ ഷാജഹാന്റെ മകൻ അൽത്താഫ്(19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷുഹൈബിന്(19) ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഫയർ ആൻഡ് സേഫ്റ്റി വിദ്യാർഥികളായ ഇരുവരും കോളജിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

Read More

അനന്യയുടെ ആത്മഹത്യ: ആശുപത്രിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

  ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റായ അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. എറണാകുളം റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണം. പരാതി ലഭിച്ച് ആറ് മാസത്തിന് ശേഷമാണ്നടപടി. ആശുപത്രി അധികൃതരുടെ കുറ്റകരമായ അനാസ്ഥയെ തുടർന്ന് ശസ്ത്രക്രിയ പരാജയപ്പെട്ടതിന് പിന്നാലെയാണ് അനന്യ ആത്മഹത്യ ചെയ്തത് അന്വേഷണം നടത്തി വസ്തുതാ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകി. ആശുപത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ അനന്യ തൂങ്ങിമരിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് ചെയ്ത ലിംഗമാറ്റ ശസ്ത്രക്രിയയെ…

Read More

ബലാത്സംഗ കേസ്: മുൻകൂർ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിയെ സമീപിച്ചു

  ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിയെ സമീപിച്ചു. പരാതി വ്യാജമാണ്. പരാതിക്കാരിക്ക് ഗൂഢലക്ഷ്യമാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ഇയാൾ ആരോപിക്കുന്നു. പരാതിക്കാരി തന്റെ സുഹൃത്തായിരുന്നു. തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും ശ്രീകാന്ത് വെട്ടിയാർ പറഞ്ഞു ശ്രീകാന്തിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കമാരംഭിച്ചതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പിന്നാലെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഒരാഴ്ചയായി ശ്രീകാന്ത് ഒളിവിലാണ്. വിമൻ എഗേൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ…

Read More