കൊവിഡ് സ്ഥിരീകരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി മകൻ അരുൺകുമാർ. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രിയിൽ തന്നെ തുടരുകയാണെന്നും അരുൺകുമാർ അറിയിച്ചു
അതേസമയം വി എസിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകുന്നേരാണ് വി എസിന്റെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 20ാം തീയതിയാണ് വി എസിനെ കൊവിഡ് ബാധിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വി എസ്