സംസ്ഥാനത്ത് നാളെ കള്ളുഷാപ്പുകൾ തുറക്കും; ബീവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കില്ല

സംസ്ഥാനത്ത് നാളെ സമ്പൂർണ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കില്ല. അതേസമയം കള്ളുഷാപ്പുകൾ തുറക്കും. എക്‌സൈസ് കമ്മീഷണറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇന്ന് അർധരാത്രി മുതലാണ് സംസ്ഥാനത്ത് കർശന നിയന്ത്രണം നിലവിൽ വരിക

അവശ്യ സർവീസുകൾ മാത്രമേ നാളെ അനുവദിക്കൂ. അർധ രാത്രി മുതൽ പോലീസ് പരിശോധന കർശനമാക്കും. ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ മാത്രമേ ലഭിക്കൂ. മരണാനന്തര, വിവാഹ ചടങ്ങുകൾക്ക് 20 പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ. നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷ മാറ്റിയിട്ടുണ്ട്. എട്ട് ട്രെയിനുകളുടെ സർവീസും റദ്ദാക്കി.