Headlines

വയനാട് ബാണാസുര ഡാമിൽ യുവാവ് മുങ്ങി മരിച്ചു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബാണാസുര സാഗർ ഡാം പദ്ധതി പ്രദേശത്തെ കുറ്റിയം വയൽ പ്രദേശത്ത്  വെള്ളക്കെട്ടില്‍ യുവാവിനെ കാണാതായതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും നടത്തിയ തിരച്ചിലിൽ  മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി റാഷിദ്  (27) മരിച്ചതെന്നാണ്  പ്രാഥമിക വിവരം . കുറ്റിയാം വയല്‍ ഭാഗത്താണ് സംഭവം നടന്നത്.  പ്രദേശത്ത് നാട്ടുകാരും ഫയർഫോഴ്സും പോലീസും നടത്തിയ ഊർജിതമായ തിരച്ചിലിലാണ്  മൃതദേഹം കണ്ടെത്തിയത്.   കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  

Read More

കോതമംഗലത്ത് നിന്ന് കാണാതായ 15കാരന്റെ മൃതദേഹം കുട്ടമ്പുഴ പുഴയിൽ

കോതമംഗലത്ത് നിന്ന് ശനിയാഴ്ച കാണാതായ വിദ്യാർഥിയുടെ മൃതദേഹം കുട്ടമ്പുഴ പുഴയിൽ കണ്ടെത്തി. പിണവൂർകുടി സ്വദേശി മഹേഷിനെയാണ്(15) മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ് മഹേഷ് കുട്ടമ്പുഴയിലേക്ക് പോയത്.  

Read More

ദിലീപിനെ ചോദ്യം ചെയ്യുന്നത് അഞ്ച് മണിക്കൂർ പിന്നിട്ടു; കൃത്യമായ തെളിവുകൾ ലഭിച്ചതായി എഡിജിപി

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിനെ ചോദ്യം ചെയ്യുന്നത് അഞ്ച് മണിക്കൂർ പിന്നിട്ടു. കൊച്ചി കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപ് അടക്കം അഞ്ച് പ്രതികളെയും ചോദ്യം ചെയ്യുന്നത്. ഓരോരുത്തരെ വേറെ വേറെയാണ് ചോദ്യം ചെയ്യുന്നത്. പിന്നീട് ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും കേസിൽ സത്യസന്ധമായി അന്വേഷണം പൂർത്തിയാക്കുമെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. തെളിവ് ശേഖരിക്കലാണ് പോലീസിന്റെ ജോലി. അതാണിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ചോദ്യം ചെയ്യൽ കൃത്യമായി നടത്തും. കോടതിയെ സമീപിച്ചവരല്ലാതെ…

Read More

ഭക്ഷ്യമന്ത്രി ജി ആർ അനിലിനും കൊവിഡ് സ്ഥിരീകരിച്ചു; നിരീക്ഷണത്തിൽ പ്രവേശിച്ചു

  സംസ്ഥാനത്ത് വീണ്ടുമൊരു മന്ത്രിക്ക് കൂടി കൊവിഡ്. ഭക്ഷ്യമന്ത്രി ജി ആർ അനിലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ മന്ത്രി ഔദ്യോഗിക വസതിയിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ്. നേരത്തെ മന്ത്രി വി ശിവൻകുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വി എസ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

നെയ്യാറ്റിൻകര ബിഷപിന്റെ പേരിൽ ബാലചന്ദ്രകുമാർ പണം ചോദിച്ചു; നിരസിച്ചപ്പോൾ ശത്രുതയായി: ദിലീപ്

വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ആരോപണവുമായി ദിലീപ്. നെയ്യാറ്റിൻകര ബിഷപിന്റെ പേരിൽ ബാലചന്ദ്രകുമാർ പണം ചോദിച്ചു. ഉന്നത ബന്ധമുള്ള ബിഷപിനെ കേസിൽ ഇടപെടുത്തിയാൽ രക്ഷിക്കുമെന്ന് പറഞ്ഞു. പലതവണയായി പത്ത് ലക്ഷത്തോളം രൂപ വാങ്ങി. വീണ്ടും പണം ചോദിച്ചപ്പോൾ നിരസിച്ചു. സിനിമയും നിരസിച്ചതോടെ തന്നോട് ശത്രുതയായെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ദിലീപ് പറയുന്നു ബിഷപുമായി ബാലചന്ദ്രകുമാറിന് നല്ല അടുപ്പമുണ്ടെന്ന് അവകാശപ്പെട്ടു. ബിഷപ് ഇടപെട്ടാൽ കേസിൽ ശരിയായ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കാമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ബിഷപിനെ ഇടപെടുത്തിയതിനാൽ പണം…

Read More

ടിപിആർ നോക്കേണ്ടെന്ന് ഇപ്പോൾ പറയുന്നത് ഇരട്ടത്താപ്പ്; വിമർശനവുമായി ചെന്നിത്തല

  ടിപിആർ അശാസ്ത്രീയവും അത് നോക്കേണ്ടെന്നുമുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഇരട്ടത്താപ്പാണെന്ന് രമേശ് ചെന്നിത്തല. നേരത്തെ ടിപിആറിന്റെ കണക്ക് ഉയർത്തിപ്പിടിച്ചാണ് കൊവിഡ് നേരിടുന്നതിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന് പ്രഖ്യാപിച്ചത്. വിദേശ മാധ്യമങ്ങളിൽ പോലും പരസ്യങ്ങൾ കൊടുക്കുകയും വാർത്തകൾ എഴുതിക്കുകയും ചെയ്തു കൊവിഡിനെ നേരിടുന്നതിൽ ഒന്നാം സ്ഥാനം നേടിയെന്ന് വീമ്പിളക്കിയവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത്. പൊതുജനങ്ങൾക്ക് വിവാഹത്തിന് 20 പേർ മതിയെന്ന നിബന്ധന വെക്കുന്ന സർക്കാർ എങ്ങനെയാണ് 185ഓളം പേർക്ക് പാർട്ടി സമ്മേളനങ്ങൾക്ക് അനുമതി നൽകിയത്. ഭരണം നടത്തുന്ന പാർട്ടിക്ക്…

Read More

സിഐക്കെതിരെ ഗുരുതര ആരോപണം: ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ കുറിപ്പ് പുറത്ത്

തേഞ്ഞിപ്പാലത്ത് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പെൺകുട്ടി നേരത്തെ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ എഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. പോക്‌സോ കേസ് അന്വേഷിച്ച ഫറോക്ക് സ്‌റ്റേഷനിലെ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത് സിഐ തന്നെ മോശം പെൺകുട്ടിയെന്ന് വിളിച്ച് അപമാനിച്ചു. പീഡന വിവരം നാട്ടുകാരോടെല്ലാം പറഞ്ഞു. പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. തന്റെ നിലവിലെ മാനസികാവസ്ഥക്ക് കാരണം സിഐ ആണെന്നും കുറിപ്പിലുണ്ട്   പെണ്ണുകാണാനെത്തിയ യുവാവിനോടാണ് ബന്ധുക്കൾ അടക്കം പീഡിപ്പിച്ച…

Read More

സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎക്ക് കൊവിഡ്

  സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത മുരളി പെരുന്നല്ലി എംഎൽഎക്ക് കൊവിഡ്. ഇന്നലെ സമാപിച്ച സമ്മേളനത്തിൽ എംഎൽഎ പങ്കെടുത്തിരുന്നു. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് മുരളി പെരുന്നെല്ലി. സമ്മേളനത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചത് മുരളിയായിരുന്നു. കൂടാതെ സമ്മേളനം നിയന്ത്രിച്ചിരുന്ന പ്രസീഡിയം കമ്മിറ്റി അംഗവുമായിരുന്നു. സിപിഎം സമ്മേളനങ്ങളിൽ കൊവിഡ് വ്യാപനമുണ്ടാകുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് മുരളി പെരുന്നെല്ലിക്കും കൊവിഡ് സ്ഥിരീകരിച്ചത്.  

Read More

ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി

  ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രാവിലെ ഒമ്പത് മണിയോടെയാണ് ദിലീപ് എത്തിയത്. മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ ദിലീപിനെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്യാനാണ് കോടതി നിർദേശിച്ചത് രാവിലെ 9 മണി മുതൽ രാത്രി എട്ട് മണി വരെ ചോദ്യം ചെയ്യാൻ ഇതിലൂടെ ലഭിച്ച വിവരങ്ങളും തെളിവുകളും പ്രോസിക്യൂഷൻ മുദ്ര…

Read More

പാലക്കാട് വടക്കഞ്ചേരിയിൽ കുടുംബവഴക്കിനിടെ യുവാവ് കൊല്ലപ്പെട്ടു; ഭാര്യയുടെ ബന്ധു കസ്റ്റഡിയിൽ

  പാലക്കാട് വടക്കഞ്ചേരി തച്ചനടിയിൽ യുവാവ് കുടുംബവഴക്കിനിടെ കൊല്ലപ്പെട്ടു. നാൽപതുകാരനായ അബ്ബാസാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യയുടെ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് ആനമല സ്വദേശിയാണ് അബ്ബാസ്. അബ്ബാസ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെയും മദ്യപിച്ച് വന്ന് ഭാര്യ അടക്കമുള്ള സ്ത്രീകളെ ഇയാൾ മർദിച്ചു. അക്രമാസക്തനായി ഗ്യാസ് സിലിണ്ടർ എടുത്ത് എറിയുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കുന്നതിനിടെ അബ്ബാസിന്റെ തലയ്ക്ക് അടിയേൽക്കുകയും മരിക്കുകയുമായിരുന്നു തലയ്ക്ക് പരുക്കേറ്റ ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More