കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്കടക്കം കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ ശസ്ത്രക്രിയകൾ അടക്കം മാറ്റിവെച്ചു. അതീവ ഗൗരവമുള്ള ശസ്ത്രക്രിയകൾ മാത്രമേ നടക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. മൂൻകൂട്ടി നിശ്ചയിച്ചതടക്കമുള്ള മുഴിവൻ വിഭാഗങ്ങളിലെയും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റി
രോഗി സന്ദർശനം പൂർണമായി നിരോധിച്ചു. രോഗിയോടൊപ്പം ഒരാളെ മാത്രമേ അനുവദിക്കൂ. ആശുപത്രി പരിസരത്ത് കൂട്ടം കൂടാൻ അനുവദിക്കില്ല. ഒപിയിലെ തിരക്ക് ഒഴിവാക്കാൻ നിയന്ത്രണം ഏർപ്പെടുത്തും. രോഗികളുമായി വരുന്ന വാഹനങ്ങൾ രോഗികളെ ഇറക്കിയ ശേഷം കോമ്പൗണ്ട് വിടണം.
ചെറിയ രോഗങ്ങളുള്ളവർ മെഡിക്കൽ കോളജിലേക്ക് നേരിട്ട് വരാതെ അതാത് മേഖലകളിലെ ആശുപത്രികളിൽ ചികിത്സ തേടണം. അടിയന്തര സ്വഭാവമുള്ള രോഗികളെ മാത്രമേ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാവൂവെന്നും അധികൃതർ അറിയിച്ചു.