സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പത്തനംതിട്ടയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇലന്തൂർ സ്വദേശി അലക്‌സാണ്ടർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 76 വയസ്സായിരുന്നു.
ഇന്നലെ പന്ത്രണ്ട് പേരുടെ മരണമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 203 ആയി. കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിലെ ആശങ്കകൾ നീങ്ങിയെന്ന് വിദഗ്ധ സമിതി അധ്യക്ഷൻ ബി ഇക്ബാൽ അറിയിച്ചു. കൊവിഡ് മരണം ആണോ അല്ലയോയെന്നത് സാങ്കേതിക വിഷയമാണ്. സർക്കാർ വിശദീകരണം തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു