പത്ത്, പ്ലസ് ടു പരീക്ഷകൾക്ക് നിശ്ചയിച്ച ചോദ്യഘടനയിൽ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

 

പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്ക് നിശ്ചയിച്ച ചോദ്യ ഘടനയിൽ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. ഫോക്കസ് ഏരിയയിൽ കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയാൽ പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യാപ്പെടുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

കൊവിഡിനെ തുടർന്ന് റഗുലർ ക്ലാസുകൾ കൃത്യമായി നടക്കാതിരിക്കുമ്പോഴും ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ കുറച്ച് വിദ്യാർഥികൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ തവണ 80 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു. ഇത്തവണ ഇത് 70 ശതമാനം മാത്രമാണ്.

കഴിഞ്ഞ തവണ വാരിക്കോരി മാർക്കിട്ടുവെന്ന ആക്ഷേപമാണ് ഉയർന്നത്. ഫോക്കസ് ഏരിയയിൽ നിന്ന് കൂടുതൽ ചോദ്യങ്ങൽ വന്ന് ഉയർന്ന ഗ്രേഡുകൾ കിട്ടുന്നവരുടെ എണ്ണം വർധിക്കുന്നത് കേരളത്തിലെ പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ഹയർ സെക്കൻഡറി അക്കാദമിക് ജോയന്റ് ഡയറക്ടർ ആർ സുരേഷ് കുമാർ പറയുന്നു

എസ് സി ഇ ആർ ടി സി നിശ്ചയിച്ച ഫോക്കസ് ഏരിയ കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. പാഠപുസ്തകങ്ങളുടെ ഫോക്കസ് ഏരിയയിൽ നിന്ന് 70 ശതമാനം മാർക്കിനാണ് ചോദ്യം. ബാക്കി മുപ്പത് ശതമനം ഫോക്കസ് ഏരിയക്ക് പുറത്താണ്. പാഠപുസ്തകം മുഴുവൻ പഠിക്കാതെ എ ഗ്രേഡോ എ പ്ലസോ കിട്ടില്ല.