കൊവിഡ് വ്യാപനം: കേരളത്തിലൂടെ കടന്നുപോകുന്ന നാല് ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ

 

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലൂടെ സർവീസ് നടത്തുന്ന നാല് ട്രെയിനുകൾ റദ്ദാക്കി. ജനുവരി 22 മുതൽ 27 വരെയാണ് നാല് ട്രെയിനുകളുടെ സർവീസ് പൂർണമായി റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകൾ

നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ്(16366)
കൊല്ലം-തിരുവനന്തപുരം അൺ റിസർവേഡ് എക്‌സ്പ്രസ്(06425)
കോട്ടയം-കൊല്ലം അൺ റിസർവ്ഡ് എക്‌സ്പ്രസ്(06431)
തിരുവനന്തപുരം-നാഗർകോവിൽ അൺ റിസർവ്ഡ് എക്‌സ്പ്രസ്(06435)