കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 34 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

  കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 702 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പിടിയിലായി. കാസർകോട് പെരിങ്ങളം സ്വദേശി അഹമ്മദാണ് പിടിയിലായത്. പിടികൂടിയ സ്വർണത്തിന് 34 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നാമത്തെ സ്വർണവേട്ടയാണ് കണ്ണൂരിൽ നടക്കുന്നത്. ഇന്നലെ കണ്ണൂർ സ്വദേശികളായ അമ്മയും മകളും 24 ലക്ഷം രൂപയുടെ സ്വർണ മിശ്രിതവുമായി പിടിയിലായിരുന്നു.

Read More

കഴക്കൂട്ടത്ത് അമിത വേഗതയിലെത്തിയ സ്‌കൂട്ടർ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

  തിരുവനന്തപുരം കഴക്കൂട്ടത്ത് അമിത വേഗതയിലെത്തിയ സ്‌കൂട്ടർ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പെരുമാതുറ തെരുവിൽ തൈവിളാകം വീട്ടിൽ അൻസാർ(5)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഒറ്റപ്പന ജംഗ്ഷന് സമീപത്ത് കൂടി നടന്നുപോകവെ മൂന്ന് പേരുമായി അമിത വേഗതയിലെത്തിയ സ്‌കൂട്ടർ അൻസാറിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അൻസാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാക്കൾക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് സമ്മർദത്തെ തുടർന്നല്ല; വിശദീകരണവുമായി കാസർകോട് കലക്ടർ

  കാസർകോട് സിപിഎം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കവെ ജില്ലയിൽ പൊതുപരിപാടിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ച നടപടി വിവാദത്തിൽ. പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനുള്ളിലാണ് ജില്ലാ കലക്ടർ ഉത്തരവ് പിൻവലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ സമ്മർദത്തെ തുടർന്നാണ് കലക്ടർ ഉത്തരവ് പിൻവലിച്ചതെന്ന് പ്രതിപക്ഷം ആരോപണമുന്നയിക്കുന്നു എന്നാൽ വിശദീകരണവുമായി കലക്ടർ ഭണ്ഡാരി സ്വാഗത് രംഗത്തുവന്നു. ഉത്തരവ് പിൻവലിച്ചത് സമ്മർദത്തെ തുടർന്നല്ലെന്നും സംസ്ഥാന സർക്കാർ പരിഷ്‌കരിച്ച പ്രോട്ടോക്കോൾ അനുസരിച്ചാണ് നിരോധനം പിൻവലിച്ചതെന്നും കലക്ടർ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ…

Read More

പോക്‌സോ കേസ് ഇരയായ പെൺകുട്ടിയുടെ ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

  മലപ്പുറം തേഞ്ഞിപ്പാലത്ത് പോക്‌സോ കേസുകളിലെ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ പോലീസിനോട് റിപ്പോർട്ട് തേടി. കോഴിക്കോട്, മലപ്പുറം ജില്ലാ പോലീസ് മേധാവിമാരോടാണ് റിപ്പോർട്ട് തേടിയത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട് ഇന്നലെ രാവിലെയാണ് തേഞ്ഞിപ്പാലത്തെ വാടക വീട്ടിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി, ഫറോക്ക് പോലീസ് സ്‌റ്റേഷനുകളിലായി കൂട്ടബലാത്സംഗം അടക്കം മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് മരിച്ച പെൺകുട്ടി. ഇളയ സഹോദരനെ സ്‌കൂളിലാക്കാനായി അമ്മ പോയ…

Read More

വീണ്ടും മാറ്റി: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും

  നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപും കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരാണ് കേസിലെ പ്രതികൾ അതേസമയം കേസിൽ ദിലീപിനെതിരെ മറ്റൊരു വകുപ്പ് കൂടി അന്വേഷണ സംഘം ചേർത്തു. കൊലപാതകം ലക്ഷ്യം വെച്ചുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പാണ് ചുമത്തിയത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട്…

Read More

കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കിയ നടപടി തിരുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

  റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ ത്ള്ളിയ കേന്ദ്ര സർക്കാർ തീരുമാനം തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. കാലികപ്രസക്തവും വളരെയധികം സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്റെ ടാബ്ലോ അവതരിപ്പിക്കുന്നത്. ഇതിന് അനുമതി നിഷേധിച്ചത് ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളം മാത്രമല്ല, രാജ്യം തന്നെ കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കർത്താവും തത്വചിന്തകനുമാണ് ശ്രീനാരായണ ഗുരു. അദ്ദേഹത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ടാബ്ലോ…

Read More

ദിലീപിനെതിരെ കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചേർത്തു; അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ ഒരു വകുപ്പ് കൂടി ചേർത്തു. കൊലപാതകത്തിനുള്ള വകുപ്പ് കൂടിയാണ് ചേർത്തത്. നേരത്തെ കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയിരുന്നത്. നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ റിപ്പോർട്ട് നൽകി. ഈ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു ഇത് അസാധാരണമായ കേസാണെന്നായിരുന്നു പ്രോസിക്യൂഷൻ…

Read More

വി എസ് അച്യുതാനന്ദന് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യൂതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് വി എസിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതുകൂടി കണക്കിലെടുത്താണ് വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത് കുറച്ചുകാലമായി സന്ദർശകരെ അനുവദിക്കാതെയും പൊതുപരിപാടികൾ ഒഴിവാക്കിയുമായിരുന്നു വി എസ് കഴിഞ്ഞിരുന്നത്. എന്നാൽ വി എസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് വി എസിനും രോഗബാധയുണ്ടായത്.

Read More

കേരളത്തിന് ഒരു മെമു ട്രെയിൻ കൂടി അനുവദിച്ചു: റിപബ്ലിക് ദിനത്തിൽ പ്രവർത്തനമാരംഭിക്കും

  കോഴിക്കോട് : കേരളത്തിന് ഒരു മെമു ട്രെയിൻ കൂടി അനുവദിച്ച് കേന്ദ്രം സർക്കാർ. മംഗലാപുരം-കണ്ണൂർ റൂട്ടിലാണ് പുതിയ ട്രെയിനിന്റെ സർവീസ് നടത്തുക. റിപ്പബ്ലിക് ദിനത്തിൽ ട്രെയിൻ ഓടിത്തുടങ്ങും.12 ബോഗികളുള്ള ട്രെയിനാണിത്. മയക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ദക്ഷിണമേഖല റെയില്‍വേ ജനറല്‍ മാനേജരുമായി കേരളത്തിലെ എം.പിമാര്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ തീരുമാനം ആയത്. അതേസമയം, കേരളത്തില്‍ കൊല്ലം- എറണാകുളം പാതയില്‍ 2019 സെപ്റ്റംബറിലാണ് മെമു ആദ്യവാരം ആരംഭിച്ചത്. ഇവ സാദാരണ മെമു ട്രെയിനുകളെക്കാള്‍ ഊര്‍ജക്ഷമത കൂടിയതും…

Read More

സ്കൂളുകൾ പൂർണമായി അടക്കില്ല; കോളേജ് ക്ലാസുകളും ഓഫ്ലൈനായി തുടരും

  സംസ്ഥാനത്ത് സ്കൂളുകൾ പൂർണമായി അടക്കില്ല. 10, 11, 12 ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. കോളജ് ക്ലാസുകളും ഓഫ്‌ലൈനായിത്തന്നെ തുടരും. സ്കൂളുകൾ പൂർണമായി അടക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. ഇതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ഇന്ന് 46,387 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാ ഞായറാഴ്ചകളിലും ലോക്ഡൗണിനുസമാനമായ അടച്ചിടലുണ്ടാകും. അതേസമയം രാത്രികാല നിയന്ത്രണം തത്ക്കാലം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. 23, 30 തീയതികളിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പരമാവധി പങ്കെടുക്കാവുന്നവരുടെ…

Read More