മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യൂതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് വി എസിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതുകൂടി കണക്കിലെടുത്താണ് വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്
കുറച്ചുകാലമായി സന്ദർശകരെ അനുവദിക്കാതെയും പൊതുപരിപാടികൾ ഒഴിവാക്കിയുമായിരുന്നു വി എസ് കഴിഞ്ഞിരുന്നത്. എന്നാൽ വി എസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് വി എസിനും രോഗബാധയുണ്ടായത്.