Headlines

രവീന്ദ്രൻ പട്ടയം റദ്ദാക്കിയ സർക്കാർ നടപടി സിപിഎം തീരുമാനമാണെന്ന് കോടിയേരി

  രവീന്ദ്രൻ പട്ടയത്തെ ചൊല്ലി സിപിഎം, സിപിഐ പോര് ശക്തമാകുന്നതിനിടെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പട്ടയം റദ്ദാക്കിയ സർക്കാർ നടപടി സിപിഎമ്മിന്റെ തീരുമാനം തന്നെയാണ്. പട്ടയം റദ്ദാക്കിയ നടപടി 2019ൽ എടുത്ത തീരുമാനത്തിന്റെ ഭാഗമാണ്. ഇടുക്കിയിൽ സിപിഎമ്മിലും സിപിഐയും ഉണ്ടായ ആശങ്കകൾ പരിഹരിക്കുമെന്നും കോടിയേരി പറഞ്ഞു പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ല. പട്ടയം നഷ്ടപ്പെട്ടവർ വീണ്ടും അപേക്ഷ നൽകി ഇതിന്റെ നടപടികൾ പൂർത്തിയാക്കണം. നിയമപരമായി പരിശോധനകൾ നടത്തിയ ശേഷം വീണ്ടും പട്ടയം നൽകും….

Read More

തേഞ്ഞിപ്പാലത്ത് പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ

  മലപ്പുറം തേഞ്ഞിപ്പാലത്ത് പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 18കാരിയായ പെൺകുട്ടിയാണ് തൂങ്ങിമരിച്ചത്. തേഞ്ഞിപ്പാലത്തെ വാടക വീട്ടിൽ വെച്ചാണ് പെൺകുട്ടിയെ തൂങ്ങിയനിലയിൽ കണ്ടത് കൊണ്ടോട്ടി, ഫറോക്ക് പോലീസ് സ്‌റ്റേഷനുകളിൽ കൂട്ടബലാത്സംഗം അടക്കം മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് പെൺകുട്ടി. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്‌കൂളിലാക്കാനായി പോയ സമയത്താണ് സംഭവമെന്ന് അമ്മ പറയുന്നു തിരികെ വന്ന ശേഷം കുട്ടിയെ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് വാതിന് മുകളിലെ…

Read More

വിമാനത്താവളം പീഡനക്കേസ്: മധുസൂദന റാവു പോലീസ് സ്‌റ്റേഷനിൽ ഹാജരായി

  തിരുവനന്തപുരം എയർപോർട്ട് പീഡനക്കേസിൽ പ്രതി മധുസൂദന റാവു തുമ്പ പോലീസ് സ്‌റ്റേഷനിൽ ഹാജരായി. സഹപ്രവർത്തക നൽകിയ പരാതിയിലാണ് കേസ്. നേരത്തെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് സ്‌റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയത്. തിരുവനന്തപുരം വിമാനത്താവളം ചീഫ് എയർപോർട്ട് ഓഫീസറായിരുന്നു മധുസൂദന റാവു. റാവുവിന്റെ മൊബൈൽ ഫോൺ അടക്കം പോലീസിന് കൈമാറാൻ നിർദേശമുണ്ട്. ജനുവരി 31 വരെ രാവിലെ 9 മണി മുതൽ അന്വേഷണ സംഘത്തിന് പ്രതിയെ ചോദ്യം ചെയ്യാം. മധുസൂദന ഗിരിയുടെ പി എ…

Read More

കുതിരാനിലെ രണ്ടാം തുരങ്കം ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും

  കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് രണ്ടാം തുരങ്കം തുറന്ന് കൊടുത്ത് തൃശ്ശൂരിൽ നിന്ന് പാലക്കാടേക്കുള്ള വാഹനങ്ങൾ കടത്തിവിടുക. ഇതോടെ ഒന്നാം തുരങ്കത്തിലെ രണ്ടുവരി ഗതാഗതം ഇന്ന് മുതൽ ഒഴിവാക്കും. ് അപ്രോച്ച് റോഡിന്റെ പണി പൂർത്തിയായിട്ടില്ലെങ്കിലും തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് നാഷണൽ ഹൈവേ അതോറിറ്റിയുടെ തീരുമാനം. എന്നാൽ രണ്ട് തുരങ്കങ്ങൾ തുറന്നാലും ടോൾ പിരിവ് ഉടൻ തുടങ്ങാൻ സമ്മതിക്കില്ലെന്ന് സർക്കാർ പറയുന്നു. ടണൽ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ നാഷണൽ…

Read More

പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു

  പാലക്കാട് ചെർപ്പുളശ്ശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇന്നലെ അർധരാത്രിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ എതിരെ വന്ന ലോറിക്കടയിലേക്ക് കുടുങ്ങിയാണ് ബൈക്ക് യാത്രികനായ ശ്രീകൃഷ്ണപുരം സ്വദേശി ഉണ്ണികൃഷ്ണൻ(55) മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കൊല്ലത്ത് 75കാരൻ അറസ്റ്റിൽ

  എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കൊല്ലം ചാത്തന്നൂരിൽ 75കാരനെ അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ നടയ്ക്കൽ ഉദയഭവനിൽ ഗോപിനാഥ കുറുപ്പാണ് പിടിയിലായത്. എട്ട് വയസ്സുകാരിയെ പരിചയം നടിച്ച് ഇയാൾ കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു കുട്ടി വിവരം അമ്മയോട് പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. വൈദ്യപരിശോധനയിൽ കുട്ടി അതിക്രമത്തിന് ഇരയായതായി കണ്ടെത്തിയതോടെയാണ് പ്രതിയെ പിടികൂടിയത്.  

Read More

നവമാധ്യമങ്ങൾ വഴി മതസ്പർധ പ്രചരിപ്പിക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപിയുടെ നിർദേശം

  സംസ്ഥാനത്ത് നവമാധ്യമങ്ങൾ വഴി മതസ്പർധ വളർത്തുന്നത് വർധിക്കുന്നതായി ഡിജിപി അനിൽകാന്ത്. ഇത്തരം പ്രചാരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. ഒരു മാസത്തിനിടെ 144 കേസുകളാണ് ഈ രീതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത്. ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങൾക്ക് ശേഷമാണ് ഇത്തരം മതസ്പർധ വളർത്തുന്ന പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ച് തുടങ്ങിയത്. മുന്നറിയിപ്പ് നൽകിയിട്ടും പോസ്റ്റുകൾ വീണ്ടും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ മാസം 18 മുതൽ ജനുവരി…

Read More

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ

  നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിക്കും. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം നടക്കുന്നത്. അന്വേഷണം കഴിയുംവരെ വിചാരണ നിർത്തിവെക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്റെ തീയതിയും ഇന്ന് തീരുമാനിക്കും. വിചാരണ കോടതി ഈ ആവശ്യം തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് അന്വേഷണ സംഘം അനുകൂല വിധി നേടിയത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ കൈവശമുള്ള നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കോടതിയിൽ…

Read More

കോട്ടയം തലയോലപ്പറമ്പ് നവദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  കോട്ടയം വൈക്കം തലയോലപ്പറമ്പിൽ നവദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാംപ്രകാശ്, ഭാര്യ അരുണിമ എന്നിവരാണ് മരിച്ചത്. ദീർഘകാലത്തെ പ്രണയത്തിന് ശേഷം അഞ്ച് മാസം മുമ്പാണ് ഇവർ വിവാഹിതരായത്. വിനോദ യാത്ര പോകാനായി സമീപത്ത് താമസിക്കുന്ന അമ്മാവിന്റെ കാർ ശ്യാം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മാവനായ ബാബു കാർ നൽകിയില്ല. ഇതിൽ പ്രകോപിതനായ ശ്യാം കാർ തല്ലിത്തകർത്തു. ഇതുകണ്ട ബാബു കുഴഞ്ഞുവീണ് ആശുപത്രിയിലായി. ശ്യാമിനെതിരെ ബാബുവിന്റെ ഭാര്യ പരാതി നൽകി രണ്ട് ലക്ഷം രൂപയുടെ…

Read More

എന്തൊക്കെയാകും നിയന്ത്രണങ്ങൾ; കൊവിഡ് അവലോകന യോഗം ഇന്ന് വൈകുന്നേരം

  കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗം അന്തിമ തീരുമാനമെടുക്കും. വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത് കോളജുകൾ അടച്ചിട്ടേക്കും. പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം കുറയ്ക്കാനുള്ള നടപടികൾ വരും. വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം 50ൽ നിന്നും കുറക്കും. വാരന്താര്യ ലോക്ക് ഡൗണും രാത്രികാല കർഫ്യൂവും ഏർപ്പെടുത്താനും സാധ്യതയുണ്ട് അതേസമയം സമ്പൂർണ ലോക്ക് ഡൗൺ…

Read More