Headlines

നടിയെ ആക്രമിച്ച കേസ്; തുടർ നടപടിയിൽ സർക്കാറിനായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി സുനിൽ ഹാജരാകും

  നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയിലെ തുടർ നടപടിയിൽ സർക്കാരിനായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ബി സുനിൽ ഹാജരാകും. നിലവിൽ കേസിൻ്റെ പ്രോസിക്യൂഷൻ അഭിഭാഷക സംഘത്തിൽ അംഗമാണ് കെ ബി സുനിൽ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസാണ് ചുമതലപ്പെടുത്തിയത്. സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ അനിൽ കുമാർ അടുത്തിടെ രാജി വെച്ചിരുന്നു. അതേസമയം കേസിൽ  തുടരന്വേഷണ റിപ്പോർട്ട് നൽകില്ല. റിപ്പോർട്ട് സമർപ്പിക്കുന്നതിന് സാവകാശം തേടാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ആവശ്യമായതിനാൽ കൂടുതൽ സമയം…

Read More

സംസ്ഥാനത്ത് പരസ്യ ബോർഡുകൾക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി

  സംസ്ഥാനത്തെ പരസ്യ ബോർഡുകൾക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതിയുടെ ഉത്തരവ്. അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും പരസ്യബോർഡുകളിൽ ഏജൻസികളുടെ വിലാസവും ഫോൺനമ്പറും രേഖപ്പെടുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. പരസ്യ ബോർഡുകൾ 30 ദിവസത്തിനകം നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർദേശം നൽകും. പാതയോരങ്ങളിലെ അനധികൃത കൊടിതോരണങ്ങൾക്കെതിരായ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം. മാർഗനിർദേശങ്ങൾ ലംഘിച്ചാൽ പരസ്യ ഏജൻസിയുടെയും പ്രസിന്റെയും ലൈസൻസ് റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട സർക്കുലർ മൂന്ന് ദിവസത്തിനകം സർക്കാർ പുറത്തിറക്കണമെന്നും…

Read More

21 മുതൽ ഓൺലൈൻ ക്ലാസുകൾ, അധ്യാപകർ ഹാജരാകണം; മാർഗരേഖ പുറത്തിറക്കി

കൊവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ അടച്ച സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്കുള്ള മാർഗരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കി. ഒന്ന് മുതൽ ഒമ്പത് വരെയുള്ള കുട്ടികൾക്ക് ജനുവരി 21 മുതൽ രണ്ടാഴ്ച കാലത്തേക്കാണ് സ്‌കൂളുകളടച്ചത്. രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതി ഗതികൾ വിലയിരുത്തിയ ശേഷം സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും അതേസമയം 10, 11, 12 ക്ലാസുകൾക്ക് ഓഫ് ലൈൻ ക്ലാസുകൾ തുടരും. കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ തുടരുന്നതും പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിക്കുന്നതുമാണ്. പഠനത്തുടർച്ച ഉറപ്പുവരുത്തണം….

Read More

ആര്യങ്കോട് പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവം; രണ്ട് കൗമാരക്കാർ പിടിയിൽ

  തിരുവനന്തപുരം ആര്യങ്കോട് പോലീസ് സ്‌റ്റേഷനിലേക്ക് പെട്രോൾ ബോംബുകളെറിഞ്ഞ കേസിൽ രണ്ട് പേർ പിടിയിൽ അനന്തു(19), നിതിൻ(18) എന്നിവരാണ് പിടിയിലായത്. ഇന്നലെയാണ് ഇവർ രണ്ട് പെട്രോൾ ബോംബുകൾ പോലീസ് സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത് ബൈക്കിലെത്തിയാണ് ആക്രമണം നടത്തിയത്. നിരവധി പരാതിക്കാരും പോലീസുകാരും സംഭവസമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്നു. പിടിയിലായ ഇരുവരും കഞ്ചാവ് സംഘത്തിൽപ്പെട്ടവരാണെന്നാണ് പോലീസ് പറയുന്നത്.

Read More

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട് 3 വീതം, കൊല്ലം, ആലപ്പുഴ 2 വീതം, വയനാട്, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 2 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന മറ്റ് സംസ്ഥാനക്കാരാണ്. 33 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 6 പേര്‍ ഹൈ റിസ്‌ക്…

Read More

സംസ്ഥാനത്ത് ഇന്ന് 34,199 പേർക്ക് കൊവിഡ്, 49 മരണം; 8193 പേർക്ക് രോഗമുക്തി

  കേരളത്തിൽ 34,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂർ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂർ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസർഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,85,742…

Read More

സമ്മേളനങ്ങൾ നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചെന്ന് കോടിയേരി

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സിപിഎം സമ്മേളനങ്ങൾ നടക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനത്തോടനുബന്ധിച്ച പല പരിപാടികളും വേണ്ടെന്ന് വെച്ചു. പൊതുസ്ഥലങ്ങളിൽ സമ്മേളന പരിപാടികളൊന്നുമില്ല. കലക്ടർമാരുടെ അനുമതിയോടെയാണ് ഹാളുകളിൽ പരിപാടി നടത്തുന്നത് സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷങ്ങളില്ലെന്ന തന്റെ പ്രസ്താവന കോടിയേരി ആവർത്തിച്ചു. അത് യാഥാർഥ്യമാണ്. കോൺഗ്രസുകാർ തന്നെ അത് തുറന്നുപറഞ്ഞിട്ടുണ്ട്. ഹിന്ദുനാമധാരികൾ മത്സരിക്കുന്നിടത്ത് തന്നെ പ്രസംഗിക്കാൻ വിളിക്കാറില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞിട്ടുണ്ട്. ഗുജറാത്തിൽ പത്ത് ശതമാനം മുസ്ലീങ്ങളുണ്ട്….

Read More

കൊവിഡിന്റെ അതി തീവ്ര വ്യാപനം: ഡബിൾ മാസ്‌ക് അല്ലെങ്കിൽ എൻ 95 മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി

  കൊവിഡിന്റെ മൂന്നാം തരംഗത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് മൂന്നാം വ്യാപനത്തിൽ അതി തീവ്ര വ്യാപനത്തിലേക്ക് തുടക്കത്തിൽ തന്നെ കടന്നിരിക്കുകയാണ്. ഡെൽറ്റയും ഒമിക്രോണും കാരണവും കൊവിഡ് കേസുകൾ ഉണ്ടാകുന്നുണ്ട്. ഡെൽറ്റയേക്കാൾ തീവ്രത കുറവാണെങ്കിലും ഒമിക്രോണിനെ അവഗണിക്കരുത്. അത്തരം പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്. ഒമിക്രോണിന്റെ വ്യാപനശേഷി കൂടുതലായതിനാൽ എൻ 95 മാസ്‌കോ ഡബിൾ മാസ്‌കോ ധരിക്കണം. സാമൂഹിക അകലം കൃത്യമായി പാലിക്കണം. കൈകൾ സാനിറ്റൈസ് ചെയ്യണം, വാക്‌സിൻ സ്വീകരിക്കണം, ആരോഗ്യ…

Read More

സംസ്ഥാനത്ത് ഇപ്പോഴുള്ളത് കൊവിഡ് മൂന്നാം തരംഗമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് സർക്കാർ

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴുള്ളത് കൊവിഡ് മൂന്നാം തരംഗമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് സർക്കാർ. ഡെൽറ്റയുടെ രോഗവ്യാപനം കുറയുന്നതിന് മുമ്പേ വളരെ വേഗത്തിലാണ് ഒമിക്രോൺ പടരുന്നത്. സംസ്ഥാനത്തിപ്പോൾ ഡെൽറ്റ, ഒമിക്രോൺ വ്യാപനം ഉണ്ട്. ജനങ്ങളിലെ അശ്രദ്ധയും ജാഗ്രതക്കുറവും ഈ രോഗവ്യാപനത്തിന് കാരണമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ മറ്റൊരു കാരണമാണ്. മൂന്നാഴ്ചയ്ക്കുള്ളിൽ ഈ രോഗവ്യാപനം അതിന്‍റെ ഉന്നതിയിൽ എത്തുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. ഫെബ്രുവരി 15-നകം ഇത് പീക്കിൽ എത്തും. ഇനി വരാനിരിക്കുന്ന ഒരു മാസം നിർണായകമാണ്. പല ജില്ലകളിൽ…

Read More

ഒളിവിൽ പോയ ശ്രീകാന്ത് വെട്ടിയാരെ കണ്ടെത്തുന്നതിനായി ഊർജിത അന്വേഷണം

  യുവതിയുടെ പരാതിയിൽ ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. കൊല്ലം സ്വദേശിനിയായ യുവതിയാണ് ശ്രീകാന്തിനെതിരെ പരാതി നൽകിയത്. 2021 ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റിലും പിന്നീട് നവംബറിൽ കൊച്ചിയിലെ ഹോട്ടലിൽ വെച്ചും പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി കൊച്ചിയിൽ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. പരാതി പിൻവലിപ്പിക്കാൻ ശ്രീകാന്തിന്റെ സുഹൃത്തുക്കൾ പലവട്ടം സമ്മർദം ചെലുത്തിയതായും ഇവർ പറയുന്നു. നേരത്തെയും ചില…

Read More