കെ റെയിൽ വിശദീകരണ യോഗം അലങ്കോലമാക്കാൻ പോയ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മർദനമേറ്റു

  കണ്ണൂരിൽ കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനം കൂട്ടത്തല്ലിൽ കലാശിച്ചു. പ്രകടനവുമായി എത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കൊക്കെ മർദനമേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അടക്കമുള്ളവർക്കാണ് മർദനമേറ്റത്. മന്ത്രി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലേക്കാണ് പ്രതിഷേധിക്കാർ എത്തിയത്. എന്നാൽ ഇവരെ പാർട്ടി പ്രവർത്തകരും നാട്ടുകാരും ചേർന്ന് കൈകാര്യം ചെയ്യുകയായിരുന്നു. റിജിൽ മാക്കുറ്റിയുടെ ഷർട്ട് വലിച്ചുകീറുന്നതിന്റെയും പുറത്ത് കൈ ചുരുട്ടി ഇടിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മർദനമേറ്റ യൂത്ത്…

Read More

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷ തള്ളി

  നടിയെ ആക്രമിച്ച കേസിലെ പ്രതികളായ പൾസർ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. അതേസമയം കേസിൽ പുതിയ സാക്ഷികളെ ഈ മാസം 22ന് വിസ്തരിക്കാൻ വിചാരണ കോടതി അനുമതി നൽകി. നിലീഷ, കണ്ണദാസൻ, ഉഷ, സുരേഷ് എന്നിവരെ വിസ്തരിക്കാനാണ് അനുമതി നൽകിയത്. സത്യമൂർത്തിയെ ഈ മാസം 25ന് വിസ്തരിക്കും. കേസിലെ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു. അന്വേഷണം തുടരുകയാണെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷൻ പുരോഗതി റിപ്പോർട്ടാണ് കോടതിക്ക് കൈമാറിയത്….

Read More

നിയമം പാലിച്ചുവേണം കെ റെയിൽ നടപ്പാക്കാനെന്ന് ഹൈക്കോടതി; അനുമതിയിൽ തീരുമാനമായില്ലെന്ന് കേന്ദ്രം

  സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ഡിപിആർ പരിശോധിച്ച് വരികയാണ്. അതിനു ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം പദ്ധതിക്ക് കേന്ദ്രം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെയുള്ള ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്രം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. ഡിപിആർ എങ്ങനെയാണ് തയ്യാറാക്കിയത്. ഡിപിആർ തയ്യാറാക്കുന്നത് സ്വീകരിച്ച് നടപടി ക്രമങ്ങൾ എന്തൊക്കെയാണെന്ന് കോടതി ചോദിച്ചു. ഏരിയൽ സർവേ…

Read More

കണ്ണൂർ വിമാനത്താവളത്തിൽ 26 ലക്ഷം രൂപയുടെ സ്വർണവുമായി അമ്മയും മകളും പിടിയിൽ

  കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 26 ലക്ഷം രൂപയുടെ സ്വർണവുമായി അമ്മയും മകളും പിടിയിലായി. നാദാപുരം സ്വദേശികളാണ് പിടിയിലായവർ. 528 ഗ്രാം സ്വർണമാണ് ഇവരിൽ നിന്ന് കണ്ടെത്തിയത് പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടിയിരുന്നു. 45 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.

Read More

രവീന്ദ്രൻ പട്ടയം റദ്ദാക്കിയ സർക്കാർ നടപടി സിപിഎം തീരുമാനമാണെന്ന് കോടിയേരി

  രവീന്ദ്രൻ പട്ടയത്തെ ചൊല്ലി സിപിഎം, സിപിഐ പോര് ശക്തമാകുന്നതിനിടെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പട്ടയം റദ്ദാക്കിയ സർക്കാർ നടപടി സിപിഎമ്മിന്റെ തീരുമാനം തന്നെയാണ്. പട്ടയം റദ്ദാക്കിയ നടപടി 2019ൽ എടുത്ത തീരുമാനത്തിന്റെ ഭാഗമാണ്. ഇടുക്കിയിൽ സിപിഎമ്മിലും സിപിഐയും ഉണ്ടായ ആശങ്കകൾ പരിഹരിക്കുമെന്നും കോടിയേരി പറഞ്ഞു പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ല. പട്ടയം നഷ്ടപ്പെട്ടവർ വീണ്ടും അപേക്ഷ നൽകി ഇതിന്റെ നടപടികൾ പൂർത്തിയാക്കണം. നിയമപരമായി പരിശോധനകൾ നടത്തിയ ശേഷം വീണ്ടും പട്ടയം നൽകും….

Read More

തേഞ്ഞിപ്പാലത്ത് പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ

  മലപ്പുറം തേഞ്ഞിപ്പാലത്ത് പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 18കാരിയായ പെൺകുട്ടിയാണ് തൂങ്ങിമരിച്ചത്. തേഞ്ഞിപ്പാലത്തെ വാടക വീട്ടിൽ വെച്ചാണ് പെൺകുട്ടിയെ തൂങ്ങിയനിലയിൽ കണ്ടത് കൊണ്ടോട്ടി, ഫറോക്ക് പോലീസ് സ്‌റ്റേഷനുകളിൽ കൂട്ടബലാത്സംഗം അടക്കം മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് പെൺകുട്ടി. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്‌കൂളിലാക്കാനായി പോയ സമയത്താണ് സംഭവമെന്ന് അമ്മ പറയുന്നു തിരികെ വന്ന ശേഷം കുട്ടിയെ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് വാതിന് മുകളിലെ…

Read More

വിമാനത്താവളം പീഡനക്കേസ്: മധുസൂദന റാവു പോലീസ് സ്‌റ്റേഷനിൽ ഹാജരായി

  തിരുവനന്തപുരം എയർപോർട്ട് പീഡനക്കേസിൽ പ്രതി മധുസൂദന റാവു തുമ്പ പോലീസ് സ്‌റ്റേഷനിൽ ഹാജരായി. സഹപ്രവർത്തക നൽകിയ പരാതിയിലാണ് കേസ്. നേരത്തെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് സ്‌റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയത്. തിരുവനന്തപുരം വിമാനത്താവളം ചീഫ് എയർപോർട്ട് ഓഫീസറായിരുന്നു മധുസൂദന റാവു. റാവുവിന്റെ മൊബൈൽ ഫോൺ അടക്കം പോലീസിന് കൈമാറാൻ നിർദേശമുണ്ട്. ജനുവരി 31 വരെ രാവിലെ 9 മണി മുതൽ അന്വേഷണ സംഘത്തിന് പ്രതിയെ ചോദ്യം ചെയ്യാം. മധുസൂദന ഗിരിയുടെ പി എ…

Read More

കുതിരാനിലെ രണ്ടാം തുരങ്കം ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും

  കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് രണ്ടാം തുരങ്കം തുറന്ന് കൊടുത്ത് തൃശ്ശൂരിൽ നിന്ന് പാലക്കാടേക്കുള്ള വാഹനങ്ങൾ കടത്തിവിടുക. ഇതോടെ ഒന്നാം തുരങ്കത്തിലെ രണ്ടുവരി ഗതാഗതം ഇന്ന് മുതൽ ഒഴിവാക്കും. ് അപ്രോച്ച് റോഡിന്റെ പണി പൂർത്തിയായിട്ടില്ലെങ്കിലും തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് നാഷണൽ ഹൈവേ അതോറിറ്റിയുടെ തീരുമാനം. എന്നാൽ രണ്ട് തുരങ്കങ്ങൾ തുറന്നാലും ടോൾ പിരിവ് ഉടൻ തുടങ്ങാൻ സമ്മതിക്കില്ലെന്ന് സർക്കാർ പറയുന്നു. ടണൽ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ നാഷണൽ…

Read More

പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു

  പാലക്കാട് ചെർപ്പുളശ്ശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇന്നലെ അർധരാത്രിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ എതിരെ വന്ന ലോറിക്കടയിലേക്ക് കുടുങ്ങിയാണ് ബൈക്ക് യാത്രികനായ ശ്രീകൃഷ്ണപുരം സ്വദേശി ഉണ്ണികൃഷ്ണൻ(55) മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കൊല്ലത്ത് 75കാരൻ അറസ്റ്റിൽ

  എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കൊല്ലം ചാത്തന്നൂരിൽ 75കാരനെ അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ നടയ്ക്കൽ ഉദയഭവനിൽ ഗോപിനാഥ കുറുപ്പാണ് പിടിയിലായത്. എട്ട് വയസ്സുകാരിയെ പരിചയം നടിച്ച് ഇയാൾ കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു കുട്ടി വിവരം അമ്മയോട് പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. വൈദ്യപരിശോധനയിൽ കുട്ടി അതിക്രമത്തിന് ഇരയായതായി കണ്ടെത്തിയതോടെയാണ് പ്രതിയെ പിടികൂടിയത്.  

Read More