കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ കൊവിഡ് വ്യാപിക്കുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ടെങ്കിലും സർവീസുകൾ നിർത്തിവെക്കേണ്ട സാഹചര്യമില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയിലെ ഏതാനും ജീവനക്കാർക്ക് മാത്രമാണ് രോഗം ബാധിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ ഒരു പ്രതിസന്ധിക്കും വകയില്ല.
സർവീസുകൾ സുഗമമായി നടക്കും. കൊവിഡ് പ്രതിരോധത്തിനായി സാനിറ്റൈസറും മാസ്‌കും കൃത്യമായി ബസ് സർവീസുകളിൽ ഉപയോഗിക്കുന്നുണ്ട്. 150ഓളം ജീവനക്കാരുള്ള ചില ഡിപ്പോകളിൽ നാലോ അഞ്ചോ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതു കൊണ്ട് സർവീസ് മുടങ്ങില്ല. സർവീസുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ജീവനക്കാർ അധികമാണെന്നും മന്ത്രി പറഞ്ഞു.