കോട്ടയത്ത് ഷാൻ ബാബുവെന്ന 19കാരനെ കൊലപ്പെടുത്തിയ കേസിൽ നാല് പേർ കൂടി പിടിയിലായി. ഇതോടെ കൃത്യത്തിൽ ഉൾപ്പെട്ട എല്ലാവരും പിടിയിലായതായി പോലീസ് അറിയിച്ചു. മുഖ്യപ്രതി ജോമോന് പുറമെ ഓട്ടോ ഡ്രൈവറായ എട്ടാം മൈൽ സ്വദേശി ബിനു, കുപ്രസിദ്ധ ഗുണ്ട പുൽച്ചാടി ലുതീഷ്, സുധീഷ്, കിരൺ എന്നിവരാണ് പിടിയിലായത്. 13 പേർ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുണ്ട്
കൊലയാളികൾ ഉപയോഗിച്ച ഓട്ടോറിക്ഷ ചൊവ്വാഴ്ച അയർക്കുന്നത്ത് നിന്ന് കണ്ടെത്തി. ഈ ഓട്ടോയിലാണ് പ്രതികൾ ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോയത്. ജോമോൻ അടക്കം അഞ്ച് പേരാണ് ഷാനെ മർദിച്ച് കൊന്നത്. നിലവിൽ ഇവരെല്ലാം പിടിയിലായിട്ടുണ്ട്. ജോമോനെ സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുത്തു
ഷാൻ ബാബുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഉച്ചയോടെ മൃതദേഹം വിമലഗിരിയിലെ വീട്ടിലെത്തിച്ചു. ,ാന്റെ സ്വദേശമായ കൊല്ലം അഞ്ചലിലാകും സംസ്‌കാരം.