കുപ്രസിദ്ധ ഗുണ്ട പല്ലൻ ഷൈജു പിടിയിൽ. കാപ്പ നിയമം ചുമത്തി തൃശ്ശൂർ ജില്ലയിൽ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ പോലീസിനെ ഭീഷണിപ്പെടുത്തിയ ശേഷം മുങ്ങുകയായിരുന്നു. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ഷൈജുവിനെ പിടികൂടിയത്.
ഒട്ടേറെ കൊലപാതക, ഹൈവേ കവർച്ചാ കേസുകളിലെ പ്രതിയാണ് ഇയാൾ. കോടാലി ശ്രീധരന്റെ കൂട്ടാളിയായിരുന്നു. പോലീസിനെ വെല്ലുവിളിച്ച സംഭവത്തിൽ ഷൈജുവിനായി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഇയാൾ വയനാട്ടിലേക്ക് കടന്നത്.