Headlines

സ്ഥിതിഗതി അതീവ രൂക്ഷം: സംസ്ഥാനത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രിസഭാ യോഗം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രിസഭാ യോഗം. നിയന്ത്രണങ്ങൾ സംബന്ധിച്ച് നാളെ ചേരുന്ന കൊവിഡ് അവലോകന യോഗം തീരുമാനമെടുക്കും. രോഗവ്യാപനം രൂക്ഷമാണെങ്കിലും ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്ന് യോഗം വിലയിരുത്തി നിലവിൽ ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ പര്യാപ്തമാണ്. ഫെബ്രുവരിയിലാണ് ഇത്രയും വർധന പ്രതീക്ഷിച്ചത്. എന്നാൽ അതു നേരത്തെയായി. നിലവിൽ 50 ശതമാനത്തോളം ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ ഒഴിവുണ്ട്. മറ്റ് രോഗങ്ങളുടെ ചികിത്സക്ക് എത്തുന്നവരും കൊവിഡ് പോസിറ്റീവാകുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്നും യോഗം വിലയിരുത്തി…

Read More

മൊഫിയ കേസിലെ കുറ്റപത്രം; സിഐ സുധീറിനെ ബോധപൂർവം ഒഴിവാക്കിയെന്ന് കുടുംബം

മൊഫിയ പർവീൺ ആത്മഹത്യാക്കേസിലെ കുറ്റപത്രത്തിനെതിരെ മൊഫിയയുടെ പിതാവ് ദിൽഷാദ്. കേസിൽ നിന്ന് ആലുവ സിഐയായിരുന്ന സുധീറിനെ ബോധപൂർവം ഒഴിവാക്കിയെന്നാണ് ആരോപണം. ഈ കുറ്റപത്രം അംഗീകരിക്കാൻ ആകില്ല. പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി പോര മകളുടെ ആത്മഹത്യക്ക് കാരണം സിഐയും ആണെന്ന് ദിൽഷാദ് ആരോപിച്ചു. സിഐയെ പ്രതി ചേർത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നാണ് മുന്നറിയിപ്പ്. കേസിൽ ഇന്നലെയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. മൊഫിയയുടെ ഭർത്താവ് സുഹൈൽ ഒന്നാം പ്രതിയും സുഹൈലിന്റെ ഉമ്മ റുഖിയ രണ്ടാം പ്രതിയും പിതാവ് യൂസഫ് മൂന്നാം…

Read More

നോളജ് സിറ്റിയിൽ തകർന്ന കെട്ടിടത്തിന് സ്‌റ്റോപ്പ് മെമ്മോ; മറ്റ് കെട്ടിടങ്ങളിലും പരിശോധന നടത്തും

  താമരശ്ശേരി മർകസ് നോളജ് സിറ്റിയിൽ തകർന്ന കെട്ടിടത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൈമാറി. നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ഇന്നലെ 23 പേർക്ക് പരുക്കേറ്റിരുന്നു. ചികിത്സയിലുള്ള ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. തകർന്നുവീണ കെട്ടിടത്തിന് സമീപത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും പഞ്ചായത്ത് വിശദമായ പരിശോധന നടത്തും. സുരക്ഷാ മുൻകരുതലുകൾ സജ്ജീകരിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും. പഞ്ചായത്തിന്റെ പ്രാഥമിക അനുമതിയില്ലാതെ പണിതുയർത്തിയ ബഹുനില കെട്ടിടമാണ് ഇന്നലെ തകർന്നുവീണത്

Read More

സംസ്ഥാനത്ത് സ്‌കൂളുകളിൽ കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം

  സംസ്ഥാനത്തെ സ്‌കൂളുകളിൽ കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കമാകും. വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണ് ഒരുക്കങ്ങൾ. 500ൽ കൂടുതൽ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷൻ സൈറ്റുകളായി തെരഞ്ഞെടുത്താണ് വാക്‌സിനേഷൻ. സ്‌കൂളുകളിൽ തയ്യാറാക്കിയ വാക്‌സിനേഷൻ സെഷനുകൾ അടുത്തുള്ള സർക്കാർ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് പ്രതിരോധ കുത്തിവെപ്പ് ദിനമായതിനാൽ പകുതിയോളം സെഷനുകളിൽ മാത്രമേ കൊവിഡ് വാക്‌സിൻ നൽകൂ. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്‌സിൻ നൽകുക. അധ്യാപകരുമായി ബന്ധപ്പെട്ടാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത്. ആധാറോ, സ്‌കൂൾ ഐഡി കാർഡോ വാക്‌സിനെടുക്കാനായി കരുതണം. രാവിലെ…

Read More

ധീരജിനെ കുത്തിക്കൊന്ന കേസ്: ഒരു യൂത്ത് കോൺഗ്രസ് നേതാവ് കൂടി അറസ്റ്റിൽ

  ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസുകാർ  കുത്തിക്കൊന്ന കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും കഞ്ഞിക്കുഴി പഞ്ചായത്ത് അംഗവുമായ സോയ്‌മോൻ സണ്ണിയാണ് പിടിയിലായത്. ചെലച്ചുവട്ടിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത് ധീരജിനെ കൊന്ന കെ എസ് യു, യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ, ജിതിൻ, ടോണി തേക്കിലക്കാടൻ എന്നിവരുമായി പോലീസ് തെളിവെടുപ്പ് നടത്തി. ധീരജിനെ കുത്തിയ കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത്…

Read More

പൊതുയോഗം നടത്തിയതിനു മുസ്‍ലിം ലീഗിനും ബിജെപിക്കുമെതിരെ കേസ്

  കോഴിക്കോട്: കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനു കേസെടുക്കുന്നതിൽ പൊലീസിന്റെ രാഷ്ട്രീയ പക്ഷപാതം. കോവിഡ് നിയന്ത്രണം ലംഘിച്ചു പൊതുയോഗം നടത്തിയതിനു മുസ്‌ലിം ലീഗ്, ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്ത പൊലീസ്, കടപ്പുറത്തു മുഖ്യമന്ത്രി പങ്കെടുത്ത സിപിഎം പൊതുസമ്മേളനത്തിനെതിരെ കണ്ണടച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പൊതുസമ്മേളനത്തിന് എത്തിയത് ആയിരക്കണക്കിനു പ്രവർത്തകർ.

Read More

മാപ്പിളപ്പാട്ട് ഗാന രചയിതാവ് എസ് വി ഉസ്മാൻ അന്തരിച്ചു

  കവിയും മാപ്പിളപ്പാട്ട് ഗാന രചയിതാവുമായ എസ്. വി ഉസ്മാൻ (76) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട് പയ്യോളി കോട്ടക്കൽ സ്വദേശിയായ എസ് വി ഉസ്മാൻ നിരവധി ജനപ്രിയ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ട് ആസ്വാദകർക്ക് ഏറെ സുപരിചിതരായ എരഞ്ഞോളി മൂസയും പീർ മുഹമ്മദും എം കുഞ്ഞി മൂസയും പാടി ഹിറ്റാക്കിയ ഗാനങ്ങളുടെ രചിയിതാവ് കൂടിയാണ് എസ്.വി ഉസ്മാൻ. അദ്ദേഹം രചിച്ച മധുവർണ പൂവല്ലേ എന്നു തുടങ്ങുന്ന ഗാനം…

Read More

തലസ്ഥാനത്ത് ഗുരുതര സാഹചര്യം; രണ്ടിലൊരാൾ കൊവിഡ് പോസീറ്റീവാകുന്ന സ്ഥിതിയെന്ന് മന്ത്രി ആന്റണി രാജു

  തലസ്ഥാനത്തെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് മന്ത്രി ആന്റണി രാജു. ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാൾ പോസിറ്റീവാകുകയാണ്. കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്ന് പ്രത്യേക അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു 48 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏറ്റവുമുയർന്ന ടിപിആറും തിരുവനന്തപുരം ജില്ലയിലാണ്. നഗരത്തിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. ജില്ലയിൽ കലക്ടർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും നിയന്ത്രണങ്ങൾ…

Read More

കെ ഫോൺ ഇങ്ങെത്തി; പദ്ധതി വിജയകരമായി പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

  ഗ്രാമ-നഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സൗജന്യമായി നൽകുകയും ചെയ്യാൻ ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതി അതിദ്രുതം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2019ൽ കരാർ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് അതിന്റെ ലക്ഷ്യത്തോട് അടുക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം. ? നിലവിൽ 2600 കീ.മി ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2045 കീ.മി പൂർത്തീകരിച്ചു. ? 34961 കി.മീ. എ.ഡി.എസ്.എസ് ഒ.എഫ്.സി…

Read More

മലപ്പുറം കോട്ടയ്ക്കലിൽ ഹണിട്രാപ്; ഒരു സ്ത്രീ അടക്കം ഏഴ് പേർ പിടിയിൽ

  മലപ്പുറം കോട്ടയ്ക്കലിൽ ഹണിട്രാപ് കേസിൽ ഒരു സ്ത്രീയടക്കം ഏഴ് പേർ അറസ്റ്റിൽ. യുവാവിനെ ബ്ലാക്ക് മെയിൽ ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. കൊണ്ടോട്ടി സ്വദേശി ഫസീല, തിരൂർ ബിപി അങ്ങാടി സ്വദേശി ഹസീം, തിരൂർ സ്വദേശികളായ നിസാമുദ്ദീൻ, റഷീദ്, മംഗലം സ്വദേശി ഷാഹുൽ ഹമീദ്, കോട്ടക്കൽ സ്വദേശികളായ മുബാറക്, നസറുദ്ദീൻ എന്നിവരാണ് പിടിയിലായത്. രണ്ടാഴ്ച മുമ്പാണ് ഫസീല മിസ്ഡ് കോൾ വഴി കൂട്ടിലങ്ങാടിയിലെ ഒരു യുവാവുമായി പരിചയപ്പെട്ടത്. അടുപ്പം വളർത്തിയെടുത്ത…

Read More