നവമാധ്യമങ്ങൾ വഴി മതസ്പർധ പ്രചരിപ്പിക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപിയുടെ നിർദേശം

  സംസ്ഥാനത്ത് നവമാധ്യമങ്ങൾ വഴി മതസ്പർധ വളർത്തുന്നത് വർധിക്കുന്നതായി ഡിജിപി അനിൽകാന്ത്. ഇത്തരം പ്രചാരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. ഒരു മാസത്തിനിടെ 144 കേസുകളാണ് ഈ രീതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത്. ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങൾക്ക് ശേഷമാണ് ഇത്തരം മതസ്പർധ വളർത്തുന്ന പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ച് തുടങ്ങിയത്. മുന്നറിയിപ്പ് നൽകിയിട്ടും പോസ്റ്റുകൾ വീണ്ടും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ മാസം 18 മുതൽ ജനുവരി…

Read More

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ

  നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിക്കും. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം നടക്കുന്നത്. അന്വേഷണം കഴിയുംവരെ വിചാരണ നിർത്തിവെക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്റെ തീയതിയും ഇന്ന് തീരുമാനിക്കും. വിചാരണ കോടതി ഈ ആവശ്യം തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് അന്വേഷണ സംഘം അനുകൂല വിധി നേടിയത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ കൈവശമുള്ള നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കോടതിയിൽ…

Read More

കോട്ടയം തലയോലപ്പറമ്പ് നവദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  കോട്ടയം വൈക്കം തലയോലപ്പറമ്പിൽ നവദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാംപ്രകാശ്, ഭാര്യ അരുണിമ എന്നിവരാണ് മരിച്ചത്. ദീർഘകാലത്തെ പ്രണയത്തിന് ശേഷം അഞ്ച് മാസം മുമ്പാണ് ഇവർ വിവാഹിതരായത്. വിനോദ യാത്ര പോകാനായി സമീപത്ത് താമസിക്കുന്ന അമ്മാവിന്റെ കാർ ശ്യാം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മാവനായ ബാബു കാർ നൽകിയില്ല. ഇതിൽ പ്രകോപിതനായ ശ്യാം കാർ തല്ലിത്തകർത്തു. ഇതുകണ്ട ബാബു കുഴഞ്ഞുവീണ് ആശുപത്രിയിലായി. ശ്യാമിനെതിരെ ബാബുവിന്റെ ഭാര്യ പരാതി നൽകി രണ്ട് ലക്ഷം രൂപയുടെ…

Read More

എന്തൊക്കെയാകും നിയന്ത്രണങ്ങൾ; കൊവിഡ് അവലോകന യോഗം ഇന്ന് വൈകുന്നേരം

  കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗം അന്തിമ തീരുമാനമെടുക്കും. വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത് കോളജുകൾ അടച്ചിട്ടേക്കും. പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം കുറയ്ക്കാനുള്ള നടപടികൾ വരും. വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം 50ൽ നിന്നും കുറക്കും. വാരന്താര്യ ലോക്ക് ഡൗണും രാത്രികാല കർഫ്യൂവും ഏർപ്പെടുത്താനും സാധ്യതയുണ്ട് അതേസമയം സമ്പൂർണ ലോക്ക് ഡൗൺ…

Read More

നടിയെ ആക്രമിച്ച കേസ്; തുടർ നടപടിയിൽ സർക്കാറിനായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി സുനിൽ ഹാജരാകും

  നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയിലെ തുടർ നടപടിയിൽ സർക്കാരിനായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ബി സുനിൽ ഹാജരാകും. നിലവിൽ കേസിൻ്റെ പ്രോസിക്യൂഷൻ അഭിഭാഷക സംഘത്തിൽ അംഗമാണ് കെ ബി സുനിൽ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസാണ് ചുമതലപ്പെടുത്തിയത്. സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ അനിൽ കുമാർ അടുത്തിടെ രാജി വെച്ചിരുന്നു. അതേസമയം കേസിൽ  തുടരന്വേഷണ റിപ്പോർട്ട് നൽകില്ല. റിപ്പോർട്ട് സമർപ്പിക്കുന്നതിന് സാവകാശം തേടാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ആവശ്യമായതിനാൽ കൂടുതൽ സമയം…

Read More

സംസ്ഥാനത്ത് പരസ്യ ബോർഡുകൾക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി

  സംസ്ഥാനത്തെ പരസ്യ ബോർഡുകൾക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതിയുടെ ഉത്തരവ്. അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും പരസ്യബോർഡുകളിൽ ഏജൻസികളുടെ വിലാസവും ഫോൺനമ്പറും രേഖപ്പെടുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. പരസ്യ ബോർഡുകൾ 30 ദിവസത്തിനകം നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർദേശം നൽകും. പാതയോരങ്ങളിലെ അനധികൃത കൊടിതോരണങ്ങൾക്കെതിരായ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം. മാർഗനിർദേശങ്ങൾ ലംഘിച്ചാൽ പരസ്യ ഏജൻസിയുടെയും പ്രസിന്റെയും ലൈസൻസ് റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട സർക്കുലർ മൂന്ന് ദിവസത്തിനകം സർക്കാർ പുറത്തിറക്കണമെന്നും…

Read More

21 മുതൽ ഓൺലൈൻ ക്ലാസുകൾ, അധ്യാപകർ ഹാജരാകണം; മാർഗരേഖ പുറത്തിറക്കി

കൊവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ അടച്ച സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്കുള്ള മാർഗരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കി. ഒന്ന് മുതൽ ഒമ്പത് വരെയുള്ള കുട്ടികൾക്ക് ജനുവരി 21 മുതൽ രണ്ടാഴ്ച കാലത്തേക്കാണ് സ്‌കൂളുകളടച്ചത്. രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതി ഗതികൾ വിലയിരുത്തിയ ശേഷം സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും അതേസമയം 10, 11, 12 ക്ലാസുകൾക്ക് ഓഫ് ലൈൻ ക്ലാസുകൾ തുടരും. കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ തുടരുന്നതും പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിക്കുന്നതുമാണ്. പഠനത്തുടർച്ച ഉറപ്പുവരുത്തണം….

Read More

ആര്യങ്കോട് പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവം; രണ്ട് കൗമാരക്കാർ പിടിയിൽ

  തിരുവനന്തപുരം ആര്യങ്കോട് പോലീസ് സ്‌റ്റേഷനിലേക്ക് പെട്രോൾ ബോംബുകളെറിഞ്ഞ കേസിൽ രണ്ട് പേർ പിടിയിൽ അനന്തു(19), നിതിൻ(18) എന്നിവരാണ് പിടിയിലായത്. ഇന്നലെയാണ് ഇവർ രണ്ട് പെട്രോൾ ബോംബുകൾ പോലീസ് സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത് ബൈക്കിലെത്തിയാണ് ആക്രമണം നടത്തിയത്. നിരവധി പരാതിക്കാരും പോലീസുകാരും സംഭവസമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്നു. പിടിയിലായ ഇരുവരും കഞ്ചാവ് സംഘത്തിൽപ്പെട്ടവരാണെന്നാണ് പോലീസ് പറയുന്നത്.

Read More

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട് 3 വീതം, കൊല്ലം, ആലപ്പുഴ 2 വീതം, വയനാട്, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 2 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന മറ്റ് സംസ്ഥാനക്കാരാണ്. 33 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 6 പേര്‍ ഹൈ റിസ്‌ക്…

Read More

സംസ്ഥാനത്ത് ഇന്ന് 34,199 പേർക്ക് കൊവിഡ്, 49 മരണം; 8193 പേർക്ക് രോഗമുക്തി

  കേരളത്തിൽ 34,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂർ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂർ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസർഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,85,742…

Read More