ധീരജിനെ കുത്തിക്കൊന്ന കേസ്: ഒരു യൂത്ത് കോൺഗ്രസ് നേതാവ് കൂടി അറസ്റ്റിൽ

 

ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസുകാർ  കുത്തിക്കൊന്ന കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും കഞ്ഞിക്കുഴി പഞ്ചായത്ത് അംഗവുമായ സോയ്‌മോൻ സണ്ണിയാണ് പിടിയിലായത്. ചെലച്ചുവട്ടിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്

ധീരജിനെ കൊന്ന കെ എസ് യു, യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ, ജിതിൻ, ടോണി തേക്കിലക്കാടൻ എന്നിവരുമായി പോലീസ് തെളിവെടുപ്പ് നടത്തി. ധീരജിനെ കുത്തിയ കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത് പോലീസിനെ കുഴക്കുകയാണ്. രക്ഷപ്പെടുന്നതിനിടെ കലക്ടേറ്റിന് മുന്നിലുളഅള വനമേഖലയിൽ കത്തി ഉപേക്ഷിച്ചെന്നാണ് നിഖിൽ പൈലി പോലീസിനോട് പറഞ്ഞത്

നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ 22ാം തീയതി വരെയും ജിതിൻ, ടോണി, നിതിൻ എന്നിവരെ 21 വരെയും കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.