രവീന്ദ്രൻ പട്ടയത്തെ ചൊല്ലി സിപിഎം, സിപിഐ പോര് ശക്തമാകുന്നതിനിടെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പട്ടയം റദ്ദാക്കിയ സർക്കാർ നടപടി സിപിഎമ്മിന്റെ തീരുമാനം തന്നെയാണ്. പട്ടയം റദ്ദാക്കിയ നടപടി 2019ൽ എടുത്ത തീരുമാനത്തിന്റെ ഭാഗമാണ്. ഇടുക്കിയിൽ സിപിഎമ്മിലും സിപിഐയും ഉണ്ടായ ആശങ്കകൾ പരിഹരിക്കുമെന്നും കോടിയേരി പറഞ്ഞു
പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ല. പട്ടയം നഷ്ടപ്പെട്ടവർ വീണ്ടും അപേക്ഷ നൽകി ഇതിന്റെ നടപടികൾ പൂർത്തിയാക്കണം. നിയമപരമായി പരിശോധനകൾ നടത്തിയ ശേഷം വീണ്ടും പട്ടയം നൽകും. ഇതിന്റെ പേരിൽ ആരെയും ഒഴിപ്പിക്കാൻ സർക്കാർ തീരുമാനമില്ല
വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും കോടിയേരി പറഞ്ഞു.