Headlines

കണ്ണൂർ വിമാനത്താവളത്തിൽ 26 ലക്ഷം രൂപയുടെ സ്വർണവുമായി അമ്മയും മകളും പിടിയിൽ

 

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 26 ലക്ഷം രൂപയുടെ സ്വർണവുമായി അമ്മയും മകളും പിടിയിലായി. നാദാപുരം സ്വദേശികളാണ് പിടിയിലായവർ. 528 ഗ്രാം സ്വർണമാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്

പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടിയിരുന്നു. 45 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.