മലപ്പുറം തേഞ്ഞിപ്പാലത്ത് പോക്‌സോ കേസുകളിലെ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ പോലീസിനോട് റിപ്പോർട്ട് തേടി. കോഴിക്കോട്, മലപ്പുറം ജില്ലാ പോലീസ് മേധാവിമാരോടാണ് റിപ്പോർട്ട് തേടിയത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്
ഇന്നലെ രാവിലെയാണ് തേഞ്ഞിപ്പാലത്തെ വാടക വീട്ടിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി, ഫറോക്ക് പോലീസ് സ്‌റ്റേഷനുകളിലായി കൂട്ടബലാത്സംഗം അടക്കം മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് മരിച്ച പെൺകുട്ടി. ഇളയ സഹോദരനെ സ്‌കൂളിലാക്കാനായി അമ്മ പോയ സമയത്താണ് കുട്ടി തൂങ്ങിമരിച്ചത്.