ബംഗളൂരുവിൽ ഓണാഘോഷത്തിനിടെയുണ്ടായ തർക്കത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ച് പ്രതികൾ പിടിയിൽ. മലയാളികളായ ആദിൽ, സുഹൈൽ, കെവിൻ, ആൽബിൻ, ശ്രീജു എന്നിവരാണ് അറസ്റ്റിലായത്.
ബെംഗളൂരു ആചാര്യ നഴ്‌സിങ് കോളജിലാണ് ഓണാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായത്. ആദിത്യ എന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. ആദിത്യയെ കുത്തി പരിക്കേല്‍പ്പിച്ചവർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
കോളജിലെ ഓണാഘോഷത്തിനിടെ അപ്രതീക്ഷിതമായാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടലായി. ഇതിനിടയിലാണ് ആദിത്യയ്ക്ക് കുത്തേറ്റത്. വയറിനാണ് കുത്തേറ്റത്. ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.