
യൂത്ത് കോൺഗ്രസ് നേതാവിന് നേരെ പൊലീസിന്റെ മൂന്നാംമുറ; സണ്ണി ജോസഫ് നാളെ തൃശൂരിലേക്ക്
തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റിന് നേരെയുണ്ടായ പൊലീസിന്റെ മൂന്നാംമുറയിൽ പ്രതിഷേധം കനക്കുന്നതിനിടെ വിഷയം ഏറ്റെടുത്ത് കെപിസിസി. നാളെ തൃശൂരിൽ എത്തുന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മർദനമേറ്റ സുജിത്തിനെ നേരിൽ കാണും. പൊലീസ് അതിക്രമത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ് സ്റ്റേഷനില്‍ സിസിടിവിയില്ലാത്ത ഭാഗത്ത് വച്ച് അഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് കൂട്ടമായി മര്‍ദിച്ചുവെന്നും രണ്ടര വര്‍ഷത്തിനുള്ളില്‍ മാനസികമായും അല്ലാതെയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും മർദനമേറ്റ സുജിത്ത് ട്വന്റി ഫോറിനോട് പറഞ്ഞു. എന്‍കൗണ്ടര്‍ പ്രൈമിലായിരുന്നു സുജിത്തിന്റെ വെളിപ്പെടുത്തല്‍….