Headlines

സപ്ലൈകോയില്‍ സെപ്റ്റംബര്‍ 4ന് ഉത്രാടദിന വിലക്കുറവ്; തിരഞ്ഞെടുത്ത സബ്‌സിഡിയിതര സാധനങ്ങള്‍ക്ക് 10% വരെ വിലക്കുറവ്

സപ്ലൈകോയില്‍ സെപ്റ്റംബര്‍ നാലിന് ഉത്രാടദിന വിലക്കുറവ്. തിരഞ്ഞെടുത്ത സബ്‌സിഡിയിതര സാധനങ്ങള്‍ക്ക്, 10% വരെ വിലക്കുറവ് സെപ്റ്റംബര്‍ നാലിന് ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയില്‍ നിലവില്‍ നല്‍കുന്ന ഓഫറിനും വിലക്കുറവിനും പുറമേയാണിത്. അരി, എണ്ണ, സോപ്പ്, നെയ്യ്, ഡിറ്റര്‍ജെന്റുകള്‍, ശബരി ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ലഭിക്കും. സപ്ലൈകോ ഓണച്ചന്തകള്‍ക്ക് പുറമെ മാവേലി സ്റ്റോര്‍, മാവേലി സൂപ്പര്‍ സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിങ്ങനെയുള്ള എല്ലാ വില്‍പനശാലകളിലും ഉത്രാടദിന വിലക്കുറവ് ലഭിക്കും.

13 ഇന സബ്‌സിഡി സാധനങ്ങളും പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ഓണച്ചന്തകളിലും ലഭ്യമാണ്. തിരഞ്ഞെടുത്ത നിത്യോപയോഗ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ് സെപ്റ്റംബര്‍ നാലു വരെ നല്‍കുന്നുണ്ട്.