Headlines

അട്ടപ്പാടി മധു വധം: ഹാജരാകാതെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; എവിടെ പോയെന്ന് കോടതി

അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി. മണ്ണാർക്കാട് എസ് സി, എസ് ടി പ്രത്യേക കോടതിയുടേതാണ് ചോദ്യം. കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല. ഇതേ തുടർന്ന് കേസ് ഫെബ്രുവരി 26ലേക്ക് മാറ്റി. കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ വി ടി രഘുനാഥ് കേസിൽ നിന്നുമൊഴിയാൻ നേരത്തെ കത്ത് നൽകിയിരുന്നു. ഇദ്ദേഹം ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല. 2018 മെയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ വൈകുകയാണ്. പ്രതികളായ 16 പേരും നിലവിൽ…

Read More

ശൈശവ വിവാഹം; മലപ്പുറത്ത് ഒരു വർഷം മുമ്പ് വിവാഹിതയായ 16കാരി ആറ് മാസം ഗർഭിണി

മലപ്പുറത്ത് ശൈശവ വിവാഹം. 16കാരി ഒരു വർഷം മുമ്പാണ് വിവാഹിതയായത്. നിലവിൽ ആറ് മാസം ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂർ സ്വദേശിയാണ് പെൺകുട്ടിയെ ഒരു വർഷം മുമ്പ് വിവാഹം ചെയ്തത് ദിവസങ്ങൾക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി ലഭിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ഇവർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു. പെൺകുട്ടിയെ വിവാഹം ചെയ്ത വണ്ടൂർ സ്വദേശിക്കെതിരെ പോക്‌സോ നിയമപ്രകാരവും ശൈശവ വിവാഹ…

Read More

തൃശ്ശൂരിൽ മകനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചതിന് പിന്നാലെ പിതാവ് ആത്മഹത്യ ചെയ്തു

  തൃശ്ശൂർ മാപ്രാണത്ത് മകനെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതിന് പിന്നാലെ അച്ഛൻ ആത്മഹത്യ ചെയ്തു. തളിയക്കോളം തൈവളപ്പിൽ കൊച്ചാപ്പു ശശിധരൻ(73)നാണ് മരിച്ചത്. മകൻ നിധിൻ വാതിൽ ചവിട്ടിത്തുറന്ന് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം. കിടന്നുറങ്ങുകയായിരുന്ന നിധിന്റെ മുറിയിലേക്ക് പെട്രോളൊഴിച്ച ശേഷം ശശിധരൻ തീ കൊളുത്തുകയായിരുന്നു. തീ പടർന്നതോടെ ചാടിയെഴുന്നേറ്റ നിധിൻ ഒരുവിധത്തിൽ മുറിക്ക് പുറത്തേക്ക് ഇറങ്ങിയോടി. സംഭവത്തിന് ശേഷം കാണാതായ ശശിധരനെ പിന്നീട് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  

Read More

175 മദ്യശാലകൾ കൂടി തുടങ്ങാനുള്ള ബെവ്‌കോ ശുപാർശ സർക്കാർ അംഗീകരിച്ചേക്കുമെന്ന് സൂചന

  സംസ്ഥാനത്ത് കൂടുതൽ മദ്യവിൽപ്പനശാലകൾ തുടങ്ങാനുള്ള ബെവ്‌കോയുടെ ശുപാർശ സർക്കാർ അംഗീകരിച്ചേക്കും. 175 മദ്യശാലകൾ കൂടി അനുവദിക്കണമെന്നാണ് ബെവ്‌കോയുടെ ശുപാർശ. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം. നിലവിലുള്ള മദ്യശാലകളിൽ തിരക്ക് കൂടുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ സൗകര്യങ്ങളുള്ള പുതിയ ഔട്ട് ലെറ്റുകൾ തുടങ്ങാനാണ് ബെവ്‌കോയുടെ ശുപാർശ. നഗരസഭാ പ്രദേശങ്ങളിലെ തിരക്കുള്ള മദ്യശാലകൾക്ക് സമീപത്തും 20 കിലോമീറ്ററിലധികം ദൂരത്തിൽ മാത്രം ഔട്ട് ലെറ്റുള്ള സ്ഥലത്തം ടൂറിസം കേന്ദ്രങ്ങളിലടക്കം പുതിയ മദ്യവിൽപ്പനശാലകൾ തുടങ്ങണം. കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഡ്യൂട്ടി പെയ്ഡ്…

Read More

ലോകായുക്തയുടെ പ്രസക്തി സർക്കാർ കൗശലപൂർവം റദ്ദാക്കി; ഗവർണർ ഒപ്പിടരുതെന്ന് സതീശൻ

  ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേദഗതി കൊണ്ടുവരുന്ന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോകായുക്തയെ സർക്കാർ നിഷ്‌ക്രിയമാക്കാൻ ശ്രമിക്കുകയാണ്. അഴിമതി നിരോധന നിയമത്തിന്റെ എല്ലാ പ്രസക്തിയും നഷ്ടമായി. ഓർഡിനൻസിൽ ഗവർണർ ഒപ്പിടരുതെന്നും സതീശൻ ആവശ്യപ്പെട്ടു. ലോകായുക്തയുടെ പ്രസക്തി സർക്കാർ കൗശലപൂർവം റദ്ദാക്കി. ഫെബ്രുവരിയിൽ നിയമസഭ ചേരാനിരിക്കെ തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവരുന്നത് ദുരൂഹം. അഴിമതി ആരോപണങ്ങളിലെ കണ്ടെത്തൽ മറച്ചുവെക്കാനാണ് സർക്കാർ ശ്രമം. കേസുകളിൽ നിന്ന് രക്ഷപ്പെടാൻ സർക്കാർ ശ്രമിക്കുകയാണെന്നും സതീശൻ ആരോപിച്ചു.

Read More

കുന്നത്തുകാലിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ

  തിരുവനന്തപുരം കുന്നത്തുകാൽ ചീരംകോട് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിവാതുക്കൽ ഹസിൽ ഷെറിൻ ഫിലിപ്പിന്റെ ഭാര്യ ഗോപിക(26)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പുതിയതുറ സ്വദേശി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു വിഷ്ണുവാണ് ഗോപികയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ആത്മഹത്യ ചെയ്യുമെന്ന് ഗോപിക തന്നെ ഫോണിൽ അറിയിച്ചെന്നും തുടർന്ന് ഇവരുടെ വീട്ടിലെത്തിയതാണെന്നും വിഷ്ണു പറഞ്ഞു. കയർ അറുത്തുമാറ്റിയാണ് വിഷ്ണു ഗോപികയെ ആശുപത്രിയിൽ എത്തിച്ചത്.

Read More

പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയുടെ സാന്നിധ്യം; ആടിനെയും നായയെയും കൊന്നു

  പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. പ്രദേശത്തെ ജനവാസ മേഖലകളിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ധോണി സ്വദേശിയുടെ ആടിനെ പുലി പിടിച്ചു. പുലിയുടെ കാൽപ്പാടുകളും കണ്ടെത്തി. ചീക്കുഴിയിലും പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു അയ്യപ്പൻചാൽ വെള്ളച്ചാട്ടത്തിന് സമീപം നായയെ പുലി കടിച്ചുകൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. അതേസമയം കല്ലടിക്കോട് ഒരു വയസ്സ് പ്രായമുള്ള പുലിയെ ചത്ത നിലയിൽ കണ്ടെത്തി. വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് അപകടമുണ്ടായതെന്നാണ് സംശയം.

Read More

ലോകായുക്തയെ നോക്കുകുത്തിയാക്കുന്നതിലും ഭേദം പിരിച്ചുവിടുന്നതാണ് നല്ലതെന്ന് ചെന്നിത്തല

  ലോകായുക്തയെ നോക്കുകുത്തിയാക്കാനാണ് സർക്കാർ നീക്കമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് നിയമപ്രശ്‌നത്തിലേക്ക് വഴിവെക്കും. ഇതിനേക്കാൾ ഭേദം ലോകായുക്തയെ പിരിച്ചുവിടുകയാണ് പിണറായി ചെയ്യേണ്ടത്. ലോകായുക്തയുടെ അധികാരം കവർന്നുകൊണ്ടുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിടരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു ഏത് മുൻ ജഡ്ജിയെയും നിയമിക്കാമെന്നും പുതിയ ഓർഡിനൻസ് പറയുന്നു. ഈ വിഷയത്തിൽ സിപിഎം മറുപടി പറയണം. കഴിഞ്ഞ മന്ത്രിസഭാ യോഗം ലോകായുക്തയുടെ അധികാരം കവർന്നെടുക്കാനുള്ള ഓർഡിനൻസ് കൊണ്ടുവന്നു. എന്നാൽ മന്ത്രിസഭാ വാർത്താക്കുറിപ്പിലും ഇക്കാര്യം ഉൾപ്പെടുത്തിയില്ല അടുത്ത മാസം നിയമസഭാ…

Read More

പാലക്കാട് റെയിൽവേ ഓവുപാലം നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് സൈറ്റ് എൻജിനീയർ മരിച്ചു ​​​​​​​

  പാലക്കാട്-ഷൊർണൂർ റെയിൽവേ പാതയിൽ ഓവുപാലം നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് സൈറ്റ് എൻജിനീയർ മരിച്ചു. ഈറോഡ് സ്വദേശി ധനേഷാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം റെയിൽവേ പാതയിൽ മാങ്കുറിശ്ശി വള്ളൂർതൊടിക്ക് സമീപത്താണ് മണ്ണിടിഞ്ഞുവീണത്. രണ്ട് തൊഴിലാളികൾക്കും അപകടത്തിൽ പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല

Read More

ട്രെയിനിൽ കേരളത്തിലേക്ക് കടത്തിയ 1.48 കോടി രൂപയും 40 ലക്ഷത്തിന്റെ സ്വർണവുമായി ഒരാൾ പിടിയിൽ

  മംഗലാപുരത്ത് ട്രെയിനിൽ രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തുകയായിരുന്ന 1.48 കോടി രൂപയും 40 ലക്ഷത്തിന്റെ സ്വർണവുമായി ഒരാൾ പിടിയിൽ. രാജസ്ഥാൻ ഉദയ്പൂർ സ്വദേശി മഹേന്ദ്രസിംഗ് റാവുവാണ് മംഗളൂരു ആർപിഎഫിന്റെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മഹേന്ദ്രസിംഗിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് പത്രക്കടലാസിൽ പൊതിഞ്ഞ മൂന്ന് ബണ്ടിൽ കറൻസികളും മൂന്ന് പാക്കറ്റ് സ്വർണാഭരണങ്ങളും കണ്ടെത്തിയത്. 1,48,58,000 രൂപയും 800 ഗ്രാം സ്വർണാഭരണങ്ങളുമാണ് കണ്ടെത്തിയത്. കോഴിക്കോട് മേലേപാളയം റോഡിലെ സുബഹ് ഗോൾഡ് എന്ന ജുവലറിയിലേക്കാണ് പണവും ആഭരണങ്ങളും കൊണ്ടുപോകുന്നതെന്ന് ഇയാൾ മൊഴി…

Read More