ലോകായുക്ത ഓർഡിനൻസ്: മുന്നണിയിൽ മതിയായ ചർച്ച നടന്നില്ല, ബില്ലായി കൊണ്ടുവരാമായിരുന്നുവെന്ന് കാനം

 

ലോകായുക്ത ഓർഡിനൻസിൽ ഇടത് മുന്നണിയിലും ഭിന്നത. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ ഓർഡിനൻസിനെതിരെ രംഗത്തുവന്നു. ഓർഡിനൻസ് സംബന്ധിച്ച് മുന്നണിയിൽ മതിയായ ചർച്ച നടന്നില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു

ഓർഡിൻസിന് പകരം ബില്ലായി വിഷയം നിയമസഭയിൽ കൊണ്ടുവരാമായിരുന്നുവെന്നും കാനം പറഞ്ഞു. നിയമസഭ ചേരാൻ ഒരു മാത്രം മാത്രമുള്ളപ്പോൾ ഒരു ഓർഡിനൻസ് കൊണ്ടുവന്നത് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടില്ല. ബില്ലായി അവതരിപ്പിച്ചെങ്കിൽ എല്ലാവർക്കും അഭിപ്രായം പറയാമായിരുന്നുവെന്നും കാനം വ്യക്തമാക്കി.

അതേസമയം, ഓർഡിനൻസിൽ ഒപ്പുവയ്ക്കരുത് എന്ന് കാട്ടി യുഡിഎഫ് ഗവർണറെ കാണും. പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രതിനിധിസംഘം സംഘം ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഗവർണറെ കാണും. വ്യാഴാഴ്ച രാവിലെ ഇതിനായി പ്രതിപക്ഷ നേതാവ് അനുമതിതേടി. ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവർണർക്ക് കത്തും നൽകിയിരുന്നു.