ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് വരെ കോടതി തടഞ്ഞിരുന്നു. മൂന്ന് ദിവസം ദിലീപിനെയും പ്രതികളെയും ചോദ്യം ചെയ്യാനും കോടതി അനുമതി നൽകിയിരുന്നു ചോദ്യം ചെയ്തതിന്റെ റിപ്പോർട്ടും രേഖകളും അന്വേഷണ സംഘം കോടതിക്ക് മുന്നിൽ സമർപ്പിക്കും. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് നൽകുക. പ്രതികളെ കസറ്റഡിയിൽ ചോദ്യം ചെയ്യണമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. മൂന്ന് ദിവസങ്ങളിലായി…