ചിമ്മിനിയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു

 

തൃശ്ശൂർ ചിമ്മിനി കാട്ടിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു. വെറ്റിനറി ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഒരു മാസം പ്രായമുള്ള ആനക്കുട്ടിയെ ഇന്നലെ രാവിലെയാണ് വനപാലകർ കാട്ടിനുള്ളിൽ കണ്ടെത്തിയത്.

അവശനിലയിലായ കുട്ടിയാനയെ കാട്ടാനക്കൂട്ടം ഒഴിവാക്കിയ നിലയിലായിരുന്നു. ഫോറസ്റ്റ് റെയ്ഞ്ചർ ഓഫീസറുടെ നേതൃത്വത്തിൽ വനംവകുപ്പ് കുട്ടിയാനയെ ആനക്കൂട്ടത്തിൽ വിടാൻ ശ്രമിച്ചെങ്കിലും കൂട്ടത്തിൽ കൂട്ടാൻ ആനകൾ തയ്യാറായിരുന്നില്ല.