Headlines

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയ നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാനം

തിരുവനന്തപുരം വിമാനത്താവളം അടുത്ത 50 വർഷത്തേക്ക് നടത്തിപ്പിനായി അദാനി ഗ്രൂപ്പിന് കൈമാറിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനമായി സംസ്ഥാന സർക്കാർ. ബിജെപി ഇതിന്റെ പേരിൽ കോടികളുടെ അഴിമതി നടത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. കേന്ദ്ര തീരുമാനത്തിനെതിരെ നിയമനടപടിയിലേക്ക് പോകുമെന്ന സൂചനയും കടകംപള്ളി നൽകി. സംസ്ഥാന സർക്കാർ രൂപീകരിച്ച കമ്പനിക്ക് നൽകാതെ സ്വകാര്യ കമ്പനിക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല നൽകിയെന്നത് അമ്പരിപ്പിക്കുന്നുവെന്ന് കടകംപള്ളി പറഞ്ഞു. കൊവിഡ് കാലത്ത് നടന്ന പകൽക്കൊള്ളയാണിത്. വിമാനത്താവളത്തിന്റെ കച്ചവടത്തിന്റെ പേരിൽ ബിജെപി കോടികളുടെ…

Read More

സംസ്ഥാനത്ത് പുതുതായി 19 ഹോട്ട് സ്‌പോട്ടുകൾ; 12 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഷൊര്‍ണൂര്‍ (6), കിഴക്കഞ്ചേരി (6), കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് (9), കുളക്കട (2, 3), വെളിനല്ലൂര്‍ (2, 3), തൃശൂര്‍ ജില്ലയിലെ കാട്ടക്കാമ്പല്‍ (സബ് വാര്‍ഡ് 11), കൊടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 1, 2), തിരുവനന്തപുരം ജില്ലയിലെ കിഴുവല്ലം (1), ഒറ്റശേഖരമംഗലം (10, 12), ദേലാംപാടി (3), മൂളിയാര്‍ (8), പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുന്‍സിപ്പാലിറ്റി (4), കുളനട…

Read More

തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന്

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വർഷത്തേക്ക് നടത്തിപ്പിന് നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം. പൊതു-സ്വകാര്യ പങ്കാളിത്തതിൽ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കും. ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വർഷത്തേക്ക് സ്വകാര്യ കമ്പനികൾക്ക് നൽകും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ള അഹമ്മദാബാദ്, ലക്‌നൗ, മംഗലാപുരം വിമാനത്താവളങ്ങൾ നേരത്തെ തന്നെ അദാനി ഗ്രൂപ്പിന് നടത്തിപ്പിനായി വിട്ടുനൽകിയിരുന്നു. പിന്നാലെയാണ് തിരുവനന്തപുരം വിമാനത്താവളവും നൽകുന്നത്. കേരളത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് തീരുമാനം അതോറിറ്റിയുടെ വരുമാനം വർധിപ്പിക്കാനും…

Read More

പെട്ടിമുടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് എട്ട് പേരെ

ഇടുക്കിയിൽ ഉരുൾപൊട്ടലുണ്ടായ പെട്ടിമുടിയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. പെട്ടിമുടിയിൽ നിന്ന് 10 കിലോമീറ്റർ മാറി പുഴയിൽ നടത്തിയ തെരച്ചിലാണ് ഒൻപത് വയസുകാരന്റെ മൃതദേഹം കിട്ടിയത്. അപകടത്തിൽ അകപ്പെട്ട എട്ട് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 62 ആയി. മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്താൻ പെനിട്രേറ്റിംഗ് റഡാർ സംവിധാനം ഉപയോഗിച്ചാണ് തെരച്ചിൽ. എട്ട് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. അതേസമയം പെട്ടിമുടി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ മൂന്ന് ലക്ഷം രൂപ സഹായധനം…

Read More

സംസ്ഥാനം കൂടുതൽ ആശങ്കയിലേക്ക്; ഇന്ന് 2333 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 78…

Read More

കോവിഡ് കാലത്ത് സുരക്ഷിത യാത്ര: കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസിന് സുൽത്താൻ ബത്തേരിയിൽ തുടക്കം

കോവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനായി കെ.എസ്.ആര്‍.ടി.സിയുടെ ബോണ്ട് സര്‍വീസിന് ജില്ലയില്‍ തുടക്കം. ബത്തേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച ആദ്യ ബോണ്ട് സര്‍വീസിന് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സര്‍വീസിന്റെ ഔദ്യോഗിക ഉദ്ഘാടനവും കലക്ടര്‍ നിര്‍വ്വഹിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അധിക സമയം ജോലിയില്‍ ഏര്‍പെടുന്നുണ്ടെന്നും അവര്‍ക്ക് കെ.എസ്.ആര്‍.ടി.സി നല്‍കുന്ന ഇത്തരം സംവിധാനങ്ങള്‍ ഏറെ സഹായകരമാണെന്നും കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ച്…

Read More

ബാണാസുര സാഗര്‍ ജലനിരപ്പ് 773.05 മീറ്റര്‍; ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

ബാണാസുര സാഗര്‍ ജലസംഭരണിയിലെ ജലനിരപ്പ് 773.05 മീറ്ററായ സാഹചര്യത്തില്‍ പ്രാരംഭ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കി വിടുന്നതിന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട മുന്നറിയിപ്പാണിത്. ജലനിരപ്പ് 773.50 മീറ്ററില്‍ എത്തിയാല്‍ ഓറഞ്ച് അലേര്‍ട്ടും 774.00 മീറ്ററില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിക്കും. ജലസംഭരണിയുടെ ഇന്നത്തെ അപ്പര്‍ റൂള്‍ ലെവലായ 774.50 മീറ്ററിന്റെ അടിസ്ഥാനത്തിലാണ് ഈ അലര്‍ട്ടുകള്‍. പൊതുജനങ്ങള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് എക്്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ള കുറ്റ്യാടി ഓഗ്‌മെന്റേഷന്‍ പദ്ധതിയുടെ ഭാഗമാണ് ബാണുസുര…

Read More

ഉത്ര കൊലക്കേസ്: സൂരജിന്റെ പിതാവ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊല്ലം അഞ്ചൽ ഉത്ര കൊലപാതക കേസിൽ മുഖ്യപ്രതി സൂരജിന്റെ പിതാവ് സുരേന്ദ്രന് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ സൂരജിനെതിരായ കുറ്റപത്രം കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു. സൂരജ് മാത്രമാണ് കേസിലെ പ്രതി പണം തട്ടാനായാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. ഉത്രയെ രണ്ട് തവണ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചതായി അന്വേഷണ ലംഘം പറയുന്നു. രണ്ട് തവണയും തെളിവ് നശിപ്പിക്കാൻ ഇടപെടലുണ്ടായി പണം തട്ടിയെടുക്കുക എന്ന…

Read More

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമാകുന്നു; മഴ ശക്തിപ്പെടും

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി രൂപാന്തരം പ്രാപിക്കുന്നതായി കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനകം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദമാകുമെന്നാണ് പ്രവചനം. വരും ദിവസങ്ങളിൽ ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ ശക്തമാകും 23ന് മറ്റൊരു ന്യൂനമർദം കൂടി ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്നുണ്ട്. ഡൽഹി, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ജാർഖണ്ഡ്, ബീഹാർ, ഒഡീഷ, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിൽ കനത്ത മഴയുണ്ടാകും. അതേസമയം കേരളത്തെ നേരിട്ട് ബാധിക്കില്ല. ഒറ്റപ്പെട്ട ശക്തമായ മഴയാകും കേരളത്തിലുണ്ടാകുക.

Read More

വീണ്ടും കൊവിഡ് മരണം: സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണങ്ങൾ. കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്ന് പേർ മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് നല്ലളം സ്വദേശി ഹംസ(72), മലപ്പുറം സ്വദേശി ഇഖ്ബാൽ(58), മലപ്പുറം ചെറിയമുണ്ട സ്വദേശി എയ്ന്തിൻകുട്ടി(71) എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. ഹംസയുടെ രോഗ ഉറവിടം വ്യക്തമല്ല. 12 ദിവസമായി ചികിത്സയിൽ തുടരുകയായിരുന്നു. മുഹമ്മദ് ഇക്ബാൽ ശ്വാസകോശാർബുദത്തിന് ചികിത്സയിലായിരുന്നു. എയ്ന്തിൻകുട്ടിക്ക് ഹൃദയ, വൃക്ക സംബന്ധമായ രോഗങ്ങളുണ്ടായിരുന്നു പത്തനംതിട്ടയിൽ കലഞ്ഞൂർ സ്വദേശി…

Read More