Headlines

ആര്‍സിസിയില്‍ അത്യാധുനിക റേഡിയേഷന്‍ മെഷീന്‍ സ്ഥാപിച്ചു

തിരുവനന്തപുരം: ആര്‍സിസിയില്‍ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ എന്ന റേഡിയോതെറാപ്പി യൂനിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൊവിഡ് കാലത്തും കാന്‍സര്‍ രോഗികള്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. തിരുവനന്തപുരം ആര്‍സിസിയില്‍ കേരളത്തിന്റെ നാനാഭാഗത്ത് നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധിപേര്‍ ചികിത്സ തേടുന്നുണ്ട്. കൊവിഡ് കാലത്ത് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ…

Read More

തിരുവനന്തപുരം ജില്ലാ ജയിലിൽ 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലാ ജയിലിൽ 36 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലാ ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി. 130 പേരെ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് ഇന്ന് 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആറ് പേർക്കാണ് ജില്ലാ ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധന വരും ദിവസങ്ങളിലും തുടരും. നേരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു

Read More

മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; പെട്ടിമുടിയിൽ മരണസംഖ്യ 61 ആയി

പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇന്ന് ഇതുവരെ നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഒരു കുട്ടിയുടെയും ഒരു പുരുഷന്റെയും മറ്റൊരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാമത് കണ്ടെത്തിയത് ആരുടെ മൃതദേഹമാണെന്ന് കണ്ടെത്തിയിട്ടില്ല. ഇനി ഒന്‍പത് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്ന് മൂന്ന് മൃതദേഹങ്ങളും പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ആദ്യത്തെ മൃതദേഹം അപകട സ്ഥലത്ത് നിന്ന് ആറ് കിലോമീറ്റര്‍ അകലെ നിന്നാണ് കണ്ടെത്തിയത്. അവസാനത്തെ ആളെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം….

Read More

കോതമംഗലം പള്ളി തർക്കം: കേസ് പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

കോതമംഗലം പള്ളി തർക്ക കേസ് പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. പള്ളിയുടെ ഹാൾ കൊവിഡ് കെയർ സെന്റർ ആയതിനാൽ പള്ളി ഉൾക്കൊള്ളുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ വിധി നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. പള്ളി ഏറ്റെടുക്കുന്നതിന് കേന്ദ്രസേനയെ വിന്യസിക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരും കൂടുതൽ സമയം ചോദിച്ചിട്ടുണ്ട്.

Read More

കരിപ്പൂർ വിമാനാപകടം: രക്ഷാപ്രവർത്തനത്തിനെത്തിയ പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേടിയിരുപ്പിൽ നിന്നുള്ള 6 പേർക്കും കൊണ്ടോട്ടിയിൽ നിന്നുള്ള 4 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രക്ഷാപ്രവർത്തനത്തിന് ശേഷം ഇവർ ക്വാറന്റൈനിൽ കഴിയുകയായിരുന്നു നേരത്തെ മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീം, പാലക്കാട് എസ് പി ജി ശിവവിക്രം അടക്കമുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന് എത്തിയ രണ്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ അപകടം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനും…

Read More

പി എസ് സി പരീക്ഷകൾ ഇനി മുതൽ രണ്ട് ഘട്ടം;മെയിൻ പരീക്ഷക്ക് തസ്തികക്ക് അനുസരിച്ച ചോദ്യങ്ങൾ

പി എസ് സി പരീക്ഷകൾ ഇനി മുതൽ രണ്ട് ഘട്ടങ്ങളായി നടത്തും. ആദ്യ ഘട്ടത്തിൽ സ്‌ക്രീനിംഗ് ടെസ്റ്റായിരിക്കും. ഇതിൽ വിജയിക്കുന്നവർ രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യത നേടും. അപേക്ഷകൾ കൂടുതലായി വരുന്ന തസ്തികകൾക്കാകും പുതിയ പരിഷ്‌കരണം ബാധകമാകുക പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷക്ക് എത്തുന്നവർ മികവുള്ളവരായിരിക്കുമെന്നും കഴിവുള്ളവർ നിയമനം നേടുമെന്നും പി എസ് സി ചെയർമാൻ എം കെ സക്കീർ പറഞ്ഞു. സ്‌ക്രീനിംഗ് ടെസ്റ്റിലെ മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല. മെയിൻ പരീക്ഷക്ക് തസ്തികക്ക് അനുസൃതമായ…

Read More

പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് 11 പേരെ

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഇടുക്കി പെട്ടിമുടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. കുട്ടിയുടെ മൃതദേഹമാണ് ലഭിച്ചത്. പുഴയുടെ ഗ്രേവൽ ബാങ്കിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഇതോടെ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 59 ആയി. ഇനി 11 പേരെയാണ് കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. അവസാന ആളെ കണ്ടെത്തും വരെ തെരച്ചിൽ തുടരാനാണ് സർക്കാരിന്റെ തീരുമാനം ദുരന്തബാധിതർക്കുള്ള ധനസഹായം വേഗത്തിലാക്കും. അപകടത്തിൽ പരുക്കേറ്റവർക്കും സഹായം എത്തിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Read More

കാസർകോട് കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്നത് ഒപ്പം ജോലി ചെയ്യുന്നയാളെന്ന് പോലീസ്

കാസർകോട് കുമ്പള നായിക്കാപ്പിൽ യുവാവിനെ വെട്ടിക്കൊന്നത് ഒപ്പം ജോലി ചെയ്യുന്നയാളെന്ന് പോലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് നായിക്കാപ്പ് സ്വദേശി ഹരീഷിനെ വെട്ടിക്കൊന്നത്. ഓയിൽ മിൽ ജോലിക്കാരനായ ഹരീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം തലയ്ക്കും കഴുത്തിനുമാണ് ഹരീഷിന് വെട്ടേറ്റത്. നായ്കാപ്പ് ഓയിൽ മില്ലിൽ ഹരീഷിന്റെ സഹപ്രവർത്തകനായിരുന്ന ആളാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

Read More

ആലപ്പുഴയിൽ ചികിത്സക്കെത്തിയ യുവതി ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു; സ്രവം പരിശോധനക്ക് അയച്ചു

ആലപ്പുഴയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു. ചികിത്സക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ആണ് യുവതി കുഴഞ്ഞ് വീണ് മരിച്ചത്. . മുട്ടം പാട്ടുകാരൻ വടക്കേതിൽ രവീന്ദ്രന്റെ ഭാര്യ സൗമ്യ ആണ് മരിച്ചത്. 36 വയസായിരുന്നു. മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പനിയെത്തുടർന്ന് മൂന്ന് ദിവസം മുമ്പ് ചികിത്സ തേടിയിരുന്നു. പനി ഭേദമാകാതെ വന്നതോടെ ഇന്നലെ ഉച്ചയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തുകയും ഉടനെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. ഇവരുടെ സ്രവം കൊവിഡ് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിന് ശേഷമാകും സംസ്‌കാരം.

Read More

തിരുവല്ലയിൽ വീട്ടമ്മയെ മാനസികാസ്വസ്ഥ്യമുള്ള മരുമകൾ കുത്തിക്കൊന്നു

തിരുവല്ലയിൽ വീട്ടമ്മയെ മരുമകൾ കത്രിക കൊണ്ട് കുത്തിക്കൊന്നു. നിരണം കൊമ്പകേരി പ്ലാംപറമ്പിൽ കുഞ്ഞൂഞ്ഞമ്മ ചാക്കോ(66)യാണ് കൊല്ലപ്പെട്ടത്. മകന്റെ ഭാര്യ ലിൻസിയാണ് ഇവരെ കൊലപ്പെടുത്തിയത്. ലിൻസിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു അമ്മായിമ്മയെ ലിൻസി മുമ്പും ഉപദ്രവിച്ചിരുന്തനായാണ് വിവരം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ലിൻസി ഇവരെ കുത്തിയത്. പോലീസ് എത്തി വീട്ടമ്മയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും വൈകിയിരുന്നു. ലിൻസിയുടെ ഭർത്താവിനും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇത് ഗുരുതരമല്ല. ലിൻസിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More