Headlines

കൊച്ചി മേയർ സൗമിനി ജെയ്ൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിൻ സ്വയം നിരീക്ഷണത്തിൽ പോയി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വാർഡ് കൗൺസിലറുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് നടപടി. രോഗം സ്ഥിരീകരിച്ച കൗൺസിലറുമായി സമ്പർക്കത്തിൽ വന്ന മറ്റ് കൗൺസിലർമാരും ജീവനക്കാരും നിരീക്ഷണത്തിലാണ് ഇതോടെ വെള്ളിയാഴ്ച നടക്കേണ്ട കോർപറേഷൻ കൗൺസിൽ യോഗം ഓൺലൈനായി നടത്തും. കോർപറേഷൻ ഓഫീസ് ഇന്ന് അണുവിമുക്തമാക്കും. കുറച്ചു ദിവസം അടഞ്ഞുകിടന്നതിന് ശേഷമാകും ഓഫീസ് പ്രവർത്തനം പുനരാരംഭിക്കുക പശ്ചിമ കൊച്ചിയിൽ നിന്നുള്ള വാർഡ് കൗൺസിലർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പശ്ചിമ കൊച്ചിയിൽ…

Read More

വീണ്ടും കൊവിഡ് മരണം; ആലപ്പുഴയിലും കോഴിക്കോടും ചികിത്സയിലിരുന്നവർ മരിച്ചു

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോടും ആലപ്പുഴയിലുമാണ് മരണം. കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. 72 വയസ്സായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആലപ്പുഴയിൽ കനാൽ വാർഡ് സ്വദേശി ക്ലീറ്റസാണ് മരിച്ചത്. 82 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ വീട്ടിൽ വെച്ചാണ് മരണം. കഴിഞ്ഞ ദിവസം പനിക്ക് ചികിത്സ തേടിയിരുന്നു. ഇദ്ദേഹത്തിന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.

Read More

കുമ്പള കൊലപാതകം: മുഖ്യപ്രതി ശ്രീകുമാർ പിടിയിൽ; പ്രതിയുടെ രണ്ട് സുഹൃത്തുക്കൾ ആത്മഹത്യ ചെയ്ത നിലയിൽ

കാസർകോട് കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയിൽ. ശാന്തിപ്പള്ളം സ്വദേശി ശ്രീകുമാറാണ് പിടിയിലായത്. കൊല്ലപ്പെട്ട ഹരീഷ് ജോലി ചെയ്തിരുന്ന മില്ലിലെ ഡ്രൈവറാണ് ശ്രീകുമാർ. തിങ്കളാഴ്ച രാത്രിയാണ് ഹരീഷിനെ നായ്ക്കാപ്പിൽ വെച്ച് വെട്ടിക്കൊന്നത്. ഹരീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ ബൈക്ക് തടഞ്ഞ് നിർത്തിയാണ് വെട്ടിയത്. തലയിലും കഴുത്തിലുമാണ് വെട്ടേറ്റത്. ശരീരത്തിൽ പത്തിലേറെ വെട്ടുകളേറ്റതായി പോലീസ് പറയുന്നു. അതിനിടെ പ്രതിയായ ശ്രീകുമാറിന്റെ രണ്ട് സുഹൃത്തുക്കളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. റോഷൻ, മണികണ്ഠൻ എന്നിവരെയാണ് വീടിന് സമീപത്തെ…

Read More

സ്വപ്‌നയ്ക്കു നെഞ്ചുവേദന; ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയെന്ന് അഭിഭാഷകന്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് നെഞ്ചുവേദന. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നല്‍കി. കഴിഞ്ഞദിവസം പുലര്‍ച്ചെയാണു അവര്‍ക്ക് നെഞ്ചു വേദനയുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. ഇസിജിയില്‍ ചെറിയ വ്യതിയാനം കണ്ടതായി സ്വപ്നയുടെ അഭിഭാഷകന്‍ ജിയോ പോള്‍ കോടതിയില്‍ അറിയിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് അവരെ ചികിത്സയ്ക്കായി എത്തിച്ചത്. കാക്കനാട് ജില്ലാ ജയിലിലേക്ക് 26 വരെ റിമാന്‍ഡ് ചെയ്ത പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സ്വപ്‌നയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തില്‍ ചികിത്സ നല്‍കാന്‍…

Read More

ഗൃഹോപകരണ ശാല കൊവിഡ് ഓഫര്‍ നല്‍കി: പോലീസെത്തി കട പൂട്ടി

പത്തനംതിട്ട: കൊവിഡ് ഓഫര്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പരസ്യം ചെയ്ത ഗൃഹോപകരണ സ്ഥാപനത്തിന് ഒടുവില്‍ പോലിസെത്തി പൂട്ടിട്ടു. സംസ്ഥാനത്ത് നിരവധി ബ്രാഞ്ചുകളുള്ള ഗോപു നന്ദിലത്ത് ജി മാര്‍ട്ടിന്റെ പാലായിലെ ബ്രാഞ്ച് ആണ് പരാതിയെ തുടര്‍ന്ന് പോലീസ് പൂട്ടിച്ചത്. ‘കോവിഡ് രക്ഷാവലയം’ എന്ന പേരില്‍ നല്‍കിയ പരസ്യത്തിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.  2020 ഓഗസ്റ്റ് 15 മുതല്‍ 30 വരെ ഷോറൂമില്‍ നിന്നും ഇടപാട് നടത്തുന്ന ഉപഭോക്താവിന് 24 മണിക്കൂറിനുള്ളില്‍ എവിടെ നിന്നെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ ബില്‍ തുകയുടെ…

Read More

പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതല്‍

തിരുവനന്തപുരം: പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുകള്‍ക്കുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകള്‍ വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതല്‍ വിതരണം ചെയ്യും. കാര്‍ഡുടമകള്‍ ജൂലൈ മാസം റേഷന്‍ വാങ്ങിയ കടകളില്‍നിന്ന് കിറ്റുകള്‍ ലഭിക്കുന്നതാണ്. ആഗസ്റ്റ് 20ന് റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്ക് കിറ്റ് ലഭിക്കും. 21 ന് 1, 2 അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്കും, 22ന് 3, 4, 5 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും, 24ന് 6, 7, 8, 9 അക്കങ്ങളില്‍ അവസാനിക്കുന്ന…

Read More

പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് കസ്റ്റഡിയിൽ

ഇടുക്കിയിൽ ഭർത്താവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയാണ് ആക്രമണം നേരിട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീജയെ തൊടുപുഴയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭർത്താവ് അനിലിനെ മുരിക്കാശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ആക്രമണം എന്നാണ് പൊലീസിന്റെ നിഗമനം.

Read More

സംസ്ഥാനത്ത് 13 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി;18 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ആവോലി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4), കാലടി (14), പൂത്രിക (14), കാഞ്ഞൂര്‍ (8), അയ്യമ്പുഴ (9), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (18), പത്തനാപുരം (2, 3), തൃശൂര്‍ ജില്ലയിലെ എളവള്ളി (12), വരവൂര്‍ (5), ഇടുക്കി ജില്ലയിലെ കട്ടപ്പന (സബ് വാര്‍ഡ് 8, 13) വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (5), മലപ്പുറം ജില്ലയിലെ പോത്തുകല്ല് (1, 7, 8,…

Read More

സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന എണ്ണവുമായി കോവിഡ്; സംസ്ഥാനത്ത് ഇന്ന് 1758പേർക്ക് രോഗം സ്ഥിരീകരിച്ചു

ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 51…

Read More

രാജ്യസഭാ തിരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം വിട്ടുനില്‍ക്കും

കോട്ടയം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്ന് കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം വിട്ടുനില്‍ക്കും. ഈമാസം 24ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും ഇരുമുന്നണിക്കും വോട്ടുചെയ്യേണ്ടതില്ലെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതാധികാര സമിതിയിലാണ് ഇതുസംബന്ധിച്ച് ധാരണയുണ്ടായത്. ഇക്കാര്യം ജോസ് കെ മാണി എംപി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിലും സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തിലും സ്വതന്ത്രമായ നിലപാട് സ്വീകരിക്കാനാണ് തീരുമാനം. നിയമസഭയിലും പുറത്തും ഈ നിലപാട് തുടരാനാണ് ജോസ് പക്ഷത്തിന്റെ തീരുമാനം. യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ…

Read More