ഓണാഘോഷം വീടുകളില്‍ മാത്രം മതിയെന്ന് മുഖ്യമന്ത്രി
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓണാഘോഷം വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും ഓണ നാളുകളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സാധനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നു നിർദേശം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ജില്ലാ കളക്ടർമാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും ഡി.എം.ഒമാരുടെയും യോഗത്തിലാണു നിർദേശം. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോണ്‍ഫറൻസ് വഴി സംസാരിച്ചത്. രോഗവ്യാപനം തടഞ്ഞ് ജീവൻ രക്ഷിക്കുകയെന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം….