പെട്ടിമുടിയില്‍ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിനും പുനരധിവാസം സാധ്യമാക്കുന്നതിനും സ്‌പെഷ്യല്‍ ടീം
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തുന്നതിനും പുനരധിവാസം സാധ്യമാക്കുന്നതിനുമായുള്ള ജോലികള്‍ക്കായി സ്‌പെഷ്യല്‍ ടീമിനെ ചുമതലപ്പെടുത്തി. മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ബിനു ജോസഫ് നേതൃത്വം നല്‍കുന്ന 13 അംഗ ടീമിനാണ് ചുമതല. പെട്ടിമുടിയില്‍ എത്തിയ ടീം വിവരശേഖരണത്തിനാവശ്യമായ നടപടി ക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. നാശനഷ്ടങ്ങളുടെ അടിസ്ഥാന വിവര ശേഖരണം, മരണമടഞ്ഞവരുടെ വിവരശേഖരണം,അനന്തരാവകാശികളെ കണ്ടെത്തല്‍,ധനസഹായവിതരണം വേഗത്തിലാക്കല്‍ തുടങ്ങിയ വിവിധ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ വിവരശേഖരണം ആണ് സ്‌പെഷ്യല്‍ ടീം നടത്തിവരുന്നത്. സ്‌പെഷ്യല്‍ ടീം 5 ടീമുകളായി തിരിഞ്ഞാണ്…
